അത്ഭുതങ്ങളുടെ 30 ദിനങ്ങൾഉദാഹരണം

അത്ഭുതങ്ങളുടെ 30 ദിനങ്ങൾ

30 ദിവസത്തിൽ 8 ദിവസം

ശതാധിപന്റെ ദാസന്റെ സൗഖ്യം

ശതാധിപൻ ഒരു യഹൂദനല്ലെങ്കിലും യേശുവിന്റെ ശക്തിയും അധികാരവും അവന് മനസ്സിലായി. റോമൻ ലോകത്ത്, അധികാരശ്രേണി എല്ലാമായിരുന്നു.അധികാര ഘടന എല്ലാവരെയും അവരുടെ ശരിയായ സ്ഥാനത്ത് പിടിച്ചു നിർത്തി. ആ ഘടനയുടെ ഭാഗമായിരുന്ന ശതാധിപൻ, തന്റെ മേൽ നിലകൊണ്ടിരുന്ന നേതാക്കൾക്കുണ്ടായിരുന്ന ശക്തിയുടെ പ്രതിഫലനം തിരിച്ചറിഞ്ഞിരുന്നു.അതുകൊണ്ട്, തന്റെ വീട്ടിലേക്ക് വളരെ ദൂരം സഞ്ചരിച്ചു വന്ന് തളരേണ്ടി വരാതെ, പകരം, അവിടുന്ന് ഒരു വാക്കു മാത്രം പറഞ്ഞാൽ തന്റെ ദാസൻ ദൂരത്തുനിന്നുതന്നെ സുഖം പ്രാപിക്കുമെന്ന് വിശ്വസിച്ചു. ദിവ്യശക്തിയുള്ള ഒരു റബ്ബിയുമായി മതപരമായ ഒരു ചടങ്ങ് സൃഷ്ടിക്കുന്നതിനേക്കാൾ, നേരിട്ട് അവനോടു അപേക്ഷിച്ച് തന്റെ ദാസന്റെ ജീവിതത്തിൽ അവിടുത്തെ അത്ഭുതകരമായ ശക്തി പ്രവർത്തിക്കാനാവുമെന്ന് അവൻ മനസ്സിലാക്കി.

പലപ്പോഴും, യേശുവിനെ വ്യക്തിപരമായി അറിയാവുന്ന നമ്മൾ, അവനുമായുള്ള കൂടിക്കാഴ്ചകളിൽ മതപരമായ ചിന്താഗതിക്കാരും ആചാരാനുഷ്ഠാനങ്ങൾ ഇഷ്ടപ്പെടുന്നവരുമായി മാറുന്നു, എന്നാൽ യാഥാർത്ഥ്യത്തിൽ, അവൻ നമ്മൾ കരുതുന്നതിലുമധികം അടുത്തും, നമ്മൾ അറിയുന്നതിലും അധികം യാഥാർത്ഥ്യവാനുമാണ്! ഔപചാരികമായ, കൂട്ടായ ആരാധനാസഭകളിൽ മാത്രമല്ല, നമ്മുടെ ദൈനംദിന ജീവിതത്തിലെ സാധാരണ കാര്യങ്ങളിലും അവൻ നമ്മെ കാണുന്നു. പലപ്പോഴും നാം അവനുമായി കൂടിക്കാഴ്ച നടത്താൻ ഒരു ചിത്രപൂർണ്ണമായ, സോഷ്യൽ മീഡിയയിൽ പോസ്റ്റുചെയ്യാൻ യോഗ്യമായ ഒരുക്കങ്ങൾ ഒരുക്കങ്ങൾക്ക്ശ്രമിക്കുന്നു. എന്നാൽ, നമ്മുടെ സാധാരണമായ, അലങ്കാരമില്ലാത്ത ഓരോ ദിവസവും അവനെ ക്ഷണിക്കാനാകും, അവന്റെ സാന്നിധ്യത്തിൽ തുടരാനും കഴിയും. യേശുവിന്റെ അത്ഭുതശക്തിയെക്കുറിച്ച് ശതാധിപൻ തന്റെ സേവകരിൽ നിന്ന്കേട്ടിട്ടുണ്ടാകണം, തന്റെ ദാസനെ സുഖപ്പെടുത്താൻ കഴിയുമെന്ന് അയാൾ വിശ്വസിച്ചു. തന്റെ വീട്ടിലേക്ക് അവനെ ക്ഷണിക്കാൻ താൻ യോഗ്യനല്ലെന്ന് അയാൾ പറയുന്നു. യേശു യഥാർത്ഥത്തിൽ ആരാണെന്ന് അയാൾക്ക് മനസ്സിലായി എന്നും, അവന്റെ മഹത്വവും പരമാധികാരവുമായി താരതമ്യപ്പെടുത്തുമ്പോൾ, അദ്ദേഹത്തിന്റെ സ്ഥാനപ്പേരുകളോ അംഗീകാരങ്ങളോ വളരെ കുറവാണെന്നും ഇത് നമ്മെ കാണിക്കുന്നു. യേശു അവന്റെ വിശ്വാസത്തെ അഭിനന്ദിക്കുകയും അവൻ എവിടെയാണോ അവിടെ നിന്ന് തന്നെ തന്റെ ദാസനെ സുഖപ്പെടുത്തുകയും ചെയ്യുന്നു!അത് അത്ഭുതകരമല്ലേ - ഒരു വിജാതീയന്റെ വിശ്വാസം യേശുവിന്റെ ശ്രദ്ധ പിടിച്ചുപറ്റുകയും അയാൾക്കുവേണ്ടി പ്രവർത്തിക്കാൻ അവനെ അത് പ്രേരിപ്പിക്കുകയും ചെയ്തു. യേശുവിന്റെ വചനത്തിലൂടെയും ആളുകളുടെ ജീവിതത്തിലെ അവന്റെ പ്രവൃത്തിയിലൂടെയും അവനെ കൂടുതൽ അറിയാൻ അത് നിങ്ങളെ പ്രേരിപ്പിക്കുന്നുണ്ടോ? നിങ്ങൾ അവനെ അറിയുമ്പോൾ, നിങ്ങളുടെ ജീവിതത്തിൽ അസാധ്യമായത് അവൻ ചെയ്യുമെന്ന് നിങ്ങൾക്ക് വിശ്വസിക്കാതിരിക്കാൻ കഴിയില്ല.

ഈ പദ്ധതിയെക്കുറിച്ച്

അത്ഭുതങ്ങളുടെ 30 ദിനങ്ങൾ

യേശു ഭൂമിയിൽ ആയിരുന്നപ്പോൾ ജനങ്ങൾക്കുവേണ്ടി പല അവിശ്വസനീയമായ കാര്യങ്ങൾ ചെയ്തു. നിങ്ങൾ ഈ ബൈബിൾ പദ്ധതി വായിക്കുമ്പോൾ, യേശുവിനെ അവന്റെ പൂർണ്ണതയിൽ നേരിട്ട് അനുഭവിക്കുമെന്നു ഞങ്ങൾ പ്രതീക്ഷിയ്ക്കുന്നു. ഈ ഭൂമിയിലെ നമ്മുടെ ജീവിത യാത്രയിൽ അമാനുഷികതയ്ക്കായി ദൈവത്തിൽ വിശ്വസിക്കുന്നത് നാം ഉപേക്ഷിക്കരുത്.

More

ഈ പ്ലാൻ‌ നൽ‌കിയതിന് We Are Zion ന് നന്ദി പറയാൻ ഞങ്ങൾ‌ താൽ‌പ്പര്യപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: www.instagram.com/wearezion.in