അത്ഭുതങ്ങളുടെ 30 ദിനങ്ങൾഉദാഹരണം

അത്ഭുതങ്ങളുടെ 30 ദിനങ്ങൾ

30 ദിവസത്തിൽ 10 ദിവസം

ശോഷിച്ച കൈയുള്ള മനുഷ്യന്റെ സൗഖ്യം

ശ്രിവിലെഡ് എന്ന വാക്ക് ഉണങ്ങി പോയ, പ്രതീക്ഷയില്ലാത്ത ഒരു സാഹചര്യത്തെ സൂചിപ്പിക്കുന്ന ഒരു പദമാണ്. ഉപയോഗിക്കാൻ പറ്റാത്ത ഒരു ഉണങ്ങിയ അവയവമായിരുന്നു അത്. ഒരുപാട് കാലമായി ആ കൈ ആ മനുഷ്യൻ ഉപയോഗിച്ചിരുന്നില്ല; അതിനാൽ, അവന്റെ ജീവിതം ആ കൈയില്ലാതെ ജീവിക്കാൻ ഒത്തു ചേരുകയും ചെയ്തു. യേശു അവന്റെ അവസ്ഥ ശ്രദ്ധിക്കുകയും, അവന്റെ ആരോപകരുടെ മുമ്പാകെ പരസ്യമായി അവനെ സുഖപ്പെടുത്താൻ തീരുമാനിക്കുകയും ചെയ്തു. യേശുവിന്റെ കല്പന ഒരുകാര്യത്തിൽ വ്യത്യസ്തമായി തോന്നുന്നു – അസാധ്യമായതുപോലെ: “ഉണങ്ങി പോയത് എങ്ങനെ നീട്ടി പിടിക്കാം? എന്നാൽ അതിലെ സൗന്ദര്യം മനുഷ്യന്റെ വിശ്വാസത്തിന്റെ പ്രകടനത്തിലാണ്. അവൻ ആജ്ഞ പാലിച്ച് കൈ നീട്ടി. അത് ഭാഗികമായ ഒരു പുനഃസ്ഥാപനമല്ല, മറിച്ച് പൂർണ്ണമായ ഒരു പുനഃസ്ഥാപനമായിരുന്നു.

നിങ്ങളുടെ ജീവിതത്തിലെ ചില വശങ്ങൾ പൂർണ്ണമായും വരണ്ടതും പുനഃസ്ഥാപിക്കാൻ കഴിയാത്തതുമാണെന്ന് നിങ്ങൾ എത്ര തവണ ചിന്തിച്ചിട്ടുണ്ട്? അത് ഒരു പ്രത്യേക ബന്ധമോ, തൊഴിൽ തിരഞ്ഞെടുപ്പോ, ആരോഗ്യപ്രശ്നമോ അല്ലെങ്കിൽ ആന്തരിക അസ്വസ്ഥതയോ ആകാം. നിങ്ങളുടെ ജീവിതത്തിലെ ആ മരിച്ചുപോയ ഭാഗം വിശ്വാസത്തോടെയേശുവിലേയ്ക്ക് നീട്ടാൻ അവൻ നിങ്ങളോട് ആവശ്യപ്പെട്ടാൽ, നിങ്ങൾ അത് ചെയ്യുമോ?

ഉണങ്ങിയ അസ്ഥികൾ നിറഞ്ഞ ഒരു താഴ്‌വരയെക്കുറിച്ചും, ദൈവത്തിന്റെ ആത്മാവ് അവയിൽ ഊതി, അവരെ ജീവൻ പ്രാപിക്കുകയും ശക്തമായ ഒരു സൈന്യമായി ഉയർത്തുകയും ചെയ്യുന്നതിനെക്കുറിച്ചും പ്രവാചകനായ യെഹെസ്‌കേലിന് ഒരു ദർശനം ലഭിച്ചു. ഇത് നാടുകടത്തപ്പെട്ട യെഹൂദന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനായി എഴുതിയതായിരുന്നുവെങ്കിലും, യേശുവിലൂടെ ലഭിച്ച രക്ഷയുടെ ഫലമായി പരിശുദ്ധാത്മാവ് നമ്മിൽ പാർക്കുന്നതിനാൽ, ഈ വാഗ്ദാനം നമ്മുടെ കാര്യത്തിലും ബാധകമാണ്. മുൻപ് ശൂന്യവും ഫലമില്ലാത്തതുമായിരുന്ന നമ്മുടെ ജീവിതത്തിലെ ഏതു മേഖലയിലും ഇപ്പോൾ പരിശുദ്ധാത്മാവിന്റെ ശ്വാസം മൂലം പുതുമയും ജീവനും ലഭിയ്ക്കും.

ഇത് പുതുമയുള്ളതും, ചിലപ്പോൾ അസൗകര്യകരവുമായോ, വേദനാജനകമായോ തോന്നാം. എന്നാൽ നിങ്ങളെ കാണുന്നവൻ ഉയർപ്പിന്റെ ജീവഉറവയാണ്. വിശ്വാസത്തോടെ അവന്റെ കയ്യിൽ ഏല്പിക്കുന്ന ഏറ്റവും വറ്റിപ്പോയതും, മരിച്ചുപോയതുമായ കാര്യങ്ങൾക്കു പോലും അവന് പുതുജീവൻ നൽകാൻ കഴിയും. നിങ്ങൾ ഇന്ന് തന്നെ അതിനായി ശ്രമിയ്ക്കുമോ?

ഈ പദ്ധതിയെക്കുറിച്ച്

അത്ഭുതങ്ങളുടെ 30 ദിനങ്ങൾ

യേശു ഭൂമിയിൽ ആയിരുന്നപ്പോൾ ജനങ്ങൾക്കുവേണ്ടി പല അവിശ്വസനീയമായ കാര്യങ്ങൾ ചെയ്തു. നിങ്ങൾ ഈ ബൈബിൾ പദ്ധതി വായിക്കുമ്പോൾ, യേശുവിനെ അവന്റെ പൂർണ്ണതയിൽ നേരിട്ട് അനുഭവിക്കുമെന്നു ഞങ്ങൾ പ്രതീക്ഷിയ്ക്കുന്നു. ഈ ഭൂമിയിലെ നമ്മുടെ ജീവിത യാത്രയിൽ അമാനുഷികതയ്ക്കായി ദൈവത്തിൽ വിശ്വസിക്കുന്നത് നാം ഉപേക്ഷിക്കരുത്.

More

ഈ പ്ലാൻ‌ നൽ‌കിയതിന് We Are Zion ന് നന്ദി പറയാൻ ഞങ്ങൾ‌ താൽ‌പ്പര്യപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: www.instagram.com/wearezion.in