അത്ഭുതങ്ങളുടെ 30 ദിനങ്ങൾഉദാഹരണം

ഒരു സ്ത്രീയുടെ മരിച്ചുപോയമകനെ ഉയിർപ്പിക്കുന്നു
കരുണ—അതാണ് യേശുവിന്റെ ഭൂമിയിലെ കാലത്തെ അടയാളപ്പെടുത്തിയത്. തന്റെ മൂന്നു വർഷത്തെ ശുശ്രൂഷാകാലത്ത്, അവൻ ജനക്കൂട്ടത്തെ കണ്ടപ്പോൾ അവന് അവരോട് കരുണ തോന്നി. അവൻ ക്ഷീണിതനായി വിശ്രമം ആവശ്യമുണ്ടായിരുന്നാലും, രോഗികളുംഭൂതബാധിതരുംസൌഖ്യത്തിനും വിടുതലിനുമായിഅവനെ പിന്തുടർന്ന് വന്ന ജനങ്ങളെ ഒരിക്കലും അവഗണിച്ചിട്ടില്ല.
ഈ സന്ദർഭത്തിൽ, അവൻ ഒരു ശവസംസ്കാര യാത്ര കണ്ടു, തന്റെ പുനരുത്ഥാന ശക്തിയാൽ അതിനെ അവൻ തടഞ്ഞു. ആ യുവാവ് ആ അമ്മയുടെ ഏക ആശ്രയമായിരുന്നു; അവളുടെ കണ്ണുനീർ കണ്ടപ്പോൾ, യേശു ശവമഞ്ചത്തിൽ തൊട്ട് അവനെ തിരികെ ജീവനിലേക്ക് വിളിച്ചു.യേശു ആ മകന്റെയും അമ്മയുടെയും ജീവിതം മുഴുവൻ അറിഞ്ഞിരുന്നു, കാരണം അവരുടെ കഥയുടെ കര്‍ത്താവ് തന്നെയായിരുന്നു. ഏക മകനെ നഷ്ടപ്പെടുന്നതിലൂടെ അവൾ അനുഭവിക്കുന്ന ഏകാന്തതയും നിരാശയും അവൻ അറിഞ്ഞിരുന്നു. അവരുടെ സാഹചര്യത്തെ മനസ്സിലാക്കി, അതനുസരിച്ച് അവൻ പ്രവർത്തിച്ചു.
നിങ്ങളുടെ ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ, സൂക്ഷ്മമായി പരിശോധിച്ചാൽ, ദൈവത്തിന്റെ കാരുണ്യത്തിന്റെ നൂൽ എല്ലാ ഘടകങ്ങളെയും സ്ഥിരമായി ഒരുമിച്ച് നിർത്തുന്നത് നിങ്ങൾക്ക് കണ്ടെത്താനാകും! ഭൂമിയിലെ നമ്മുടെ ജീവിതത്തിലുടനീളം നമ്മെ നയിക്കുന്നത് അവന്റെ ആഴമേറിയതും അചഞ്ചലവുമായ സ്നേഹമാണ്. നമ്മെ പിടിച്ചു നിർത്തുന്നത് നമ്മുടെ വഴിവെട്ടിച്ചാതുര്യവും, ബുദ്ധിയും, ബന്ധങ്ങളും, നന്മയും അല്ല, മറിച്ച് അവന്റെ കൃപയുള്ള അനന്തമായ സ്നേഹമാണ്. നിന്റെ ജീവിതത്തിലെ ഓരോ വിശദാംശവും അവൻ അറിയുന്നു; കരുണയോടെ, സൗമ്യമായി അതിലൂടെഅവൻ നയിക്കുന്നു.
ഇത് ഓർക്കുന്നത് അത്യന്തം പ്രധാനമാണ്, പ്രത്യേകിച്ച് ദുരന്തങ്ങൾ നമ്മെ പിടികൂടി നാം ഞെട്ടലിൽ കഴിയുമ്പോൾ, കാരണം ദൈവസ്നേഹത്തിൽ നിന്നും ഒന്നും നമ്മെ വേർപെടുത്താനാകില്ലെന്നു പറയുന്ന അചഞ്ചലമായ യാഥാർത്ഥ്യത്തിൽ നമ്മെ നിലനിർത്തുന്നത് ഇതുതന്നെയാണ്. നിന്റെ രോഗാവസ്ഥ, നിന്റെ തകർന്ന ഹൃദയം, മുറിവേറ്റ അഹങ്കാരം, ശൂന്യമായ ബാങ്ക് ബാലൻസ്, ക്ഷയിച്ച ശക്തി — ഇവയ്ക്ക് ഒന്നിനും ദൈവത്തിന്റെ സ്നേഹം നിന്നിൽ നിന്ന് അകറ്റിക്കളയാനാവില്ല.
ഇന്നുവരെയുള്ള ദൈവസ്നേഹത്തിനും കാരുണ്യത്തിനും നന്ദി പറയാൻ ഇന്ന് ഒരു നിമിഷം നിങ്ങൾ എടുക്കുമോ? അത് ഒരിക്കലും അവസാനിക്കുന്നില്ല - നിങ്ങളുടെ ജീവിതത്തിലെ എല്ലാ ദിവസവും അത് നിങ്ങളെ പിന്തുടരും.
ഈ പദ്ധതിയെക്കുറിച്ച്

യേശു ഭൂമിയിൽ ആയിരുന്നപ്പോൾ ജനങ്ങൾക്കുവേണ്ടി പല അവിശ്വസനീയമായ കാര്യങ്ങൾ ചെയ്തു. നിങ്ങൾ ഈ ബൈബിൾ പദ്ധതി വായിക്കുമ്പോൾ, യേശുവിനെ അവന്റെ പൂർണ്ണതയിൽ നേരിട്ട് അനുഭവിക്കുമെന്നു ഞങ്ങൾ പ്രതീക്ഷിയ്ക്കുന്നു. ഈ ഭൂമിയിലെ നമ്മുടെ ജീവിത യാത്രയിൽ അമാനുഷികതയ്ക്കായി ദൈവത്തിൽ വിശ്വസിക്കുന്നത് നാം ഉപേക്ഷിക്കരുത്.
More
ഈ പ്ലാൻ നൽകിയതിന് We Are Zion ന് നന്ദി പറയാൻ ഞങ്ങൾ താൽപ്പര്യപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: www.instagram.com/wearezion.in
ബന്ധപ്പെട്ട പദ്ധതികൾ

വൈകാരിക പോരാട്ടങ്ങളെയും ആത്മീയ പോരാട്ടങ്ങളെയും മറികടക്കുക

ഈസ്റ്റർ ക്രൂശാണ് - 8 ദിന വീഡിയോ പ്ലാൻ

വർഷാവസാനം പുനഃക്രമീകരിക്കുന്നു - പ്രാർത്ഥനയും ഉപവാസവും

വെല്ലുവിളി നിറഞ്ഞ ലോകത്ത് ഹൃദയത്തെ സംരക്ഷിക്കുന്നു

ഈസ്റ്റർ ക്രൂശാണ് - 4 ദിന വീഡിയോ പ്ലാൻ

മരുഭൂമിയിലെ അത്ഭുതം

ദൈവത്തിൻ്റെ ഉദ്ദേശ്യപ്രകാരം ജീവിക്കുകയും അവൻ്റെ കൃപയെ സ്വീകരിക്കുകയും ചെയ്യുക

അത്ഭുതങ്ങളുടെ 30 ദിനങ്ങൾ

പരിശുദ്ധാത്മാവിലുള്ള ആത്മീയ അവബോധം
