അത്ഭുതങ്ങളുടെ 30 ദിനങ്ങൾഉദാഹരണം

കുഷ്ഠരോഗിയായ മനുഷ്യന്റെ സൗഖ്യം
ഇത് സങ്കൽപ്പിക്കുക: നിങ്ങൾക്ക് ഓർമ്മയുള്ള കാലത്തോളം, നിങ്ങൾ ഒരു ഒരു സമൂഹത്തിൽ നിന്നും തള്ളിക്കളയപ്പെട്ടവനായി , ഒരു പുറത്താക്കപ്പെട്ട വ്യക്തിയായി ജീവിച്ചു. അസുഖം കാരണം സഭയിൽ നിന്ന് പുറത്താക്കപ്പെട്ട മറ്റ് പലരോടൊപ്പം നിങ്ങൾ ഒരു കുഷ്ഠരോഗ കോളനിയിലാണ് താമസിക്കുന്നത്. ഒരു വ്യക്തി എന്ന നിലയിൽ നിങ്ങളുടെ വ്യക്തിത്വം നഷ്ടപ്പെട്ട നിങ്ങൾ, മറ്റുള്ളവർ നിങ്ങളുടെ അടുത്തേക്ക് വരാതിരിക്കാൻ മൂടുപടം ധരിച്ച് "അശുദ്ധൻ, അശുദ്ധൻ" എന്ന് വിളിച്ചു പറയേണ്ടി വരുന്നു.
യേശുവിനെ കണ്ടുമുട്ടി, തന്നെ ശുദ്ധീകരിക്കാൻ തയ്യാറാണോ എന്ന് ചോദിച്ച മനുഷ്യന്റെ അവസ്ഥ ഇതായിരുന്നു. യേശു മനസ്സുണ്ടെന്ന് പറയുക മാത്രമല്ല, അവനെ സ്പർശിച്ചുകൊണ്ട് അവർക്കിടയിലുള്ള ദൂരം കുറയ്ക്കുകയും ചെയ്തു. "ശുദ്ധമാകുക" എന്ന ഒരു വക്കിൽ യേശു അവനെ സുഖപ്പെടുത്തി, പുരോഹിതനോടു ചെന്നു സാക്ഷ്യമായി നന്ദിയുടെ യാഗമർപ്പിയ്ക്കുവാൻ അവൻ അവനെ അയച്ചു. ഒരാളുടെ വ്യക്തിത്വത്തെയും സാമൂഹിക നിലയെയും ഒരു മിനിറ്റിനുള്ളിൽ പരിവർത്തനം ചെയ്യുന്ന ഒരു അത്ഭുതം യേശുവിന് മാത്രമേ ചെയ്യാൻ കഴിയൂ, എന്നാൽ, അവൻ നൽകുന്ന ആ പുനഃസ്ഥാപനം നമ്മിൽ നിന്നു ആവശ്യപ്പെടുന്ന ഒരേയൊരു കാര്യം — ലോകത്തോടു സാക്ഷ്യം പറയുക എന്നതാണ്.
നിങ്ങളുടെ സാഹചര്യങ്ങളോ രോഗമോ നിമിത്തം നിങ്ങൾ ഒരു പുറത്താക്കപ്പെട്ട വ്യക്തിയാണെന്ന് തോന്നിയിരിക്കാം.പക്ഷേ നിങ്ങൾ യേശുവിൽ നിങ്ങളുടെ വിശ്വാസം വെക്കുന്ന വേളയിൽ, അവൻ നിങ്ങളെ അവന്റേത് എന്ന് വിളിക്കുന്നു. നിങ്ങളുടെ വ്യക്തിത്വം ഒരു പുറംനാട്ടുകാരനിൽ നിന്ന് ഒരു കുടുംബത്തെ വ്യക്തി എന്ന നിലയിലേയ്ക്ക് മാറുന്നു. അതിലും മഹത്തായത്, ഇപ്പോൾ നിങ്ങൾ ദൈവത്തിന്റെ മകനാണ്. നിങ്ങളുടെ പിതാവ് നിങ്ങളെക്കുറിച്ച് അഭിമാനിക്കുകയും തന്റെ പുത്രനായ യേശുവിന്റെ രാജ്യത്തിലേക്ക് നിങ്ങളെ ആനയിക്കുകയും ചെയ്യുന്നു, അവിടെ നിങ്ങൾക്ക് വാഗത്വത്തം ചെയ്ത രാജ്യത്തു എല്ലാത്തിനും അവകാശിയുമാക്കുന്നു. എന്തൊരു മാറ്റം! പാപത്തിൽ നിന്ന് നിന്നെ ശുദ്ധീകരിക്കാൻ യേശു തയ്യാറാണോ എന്ന് നീ അവനോട് ചോദിക്കാൻ ഒരു അവസരം എടുത്തതുകൊണ്ടാണ് ഇതെല്ലാം സംഭവിച്ചത്. നീ രക്ഷിക്കപ്പെട്ടപ്പോൾ എല്ലാം മാറി. നി നിങ്ങൾക്ക് ലോകം മുഴുവനും സാക്ഷിയായി ജീവിക്കാം.
ഈ പദ്ധതിയെക്കുറിച്ച്

യേശു ഭൂമിയിൽ ആയിരുന്നപ്പോൾ ജനങ്ങൾക്കുവേണ്ടി പല അവിശ്വസനീയമായ കാര്യങ്ങൾ ചെയ്തു. നിങ്ങൾ ഈ ബൈബിൾ പദ്ധതി വായിക്കുമ്പോൾ, യേശുവിനെ അവന്റെ പൂർണ്ണതയിൽ നേരിട്ട് അനുഭവിക്കുമെന്നു ഞങ്ങൾ പ്രതീക്ഷിയ്ക്കുന്നു. ഈ ഭൂമിയിലെ നമ്മുടെ ജീവിത യാത്രയിൽ അമാനുഷികതയ്ക്കായി ദൈവത്തിൽ വിശ്വസിക്കുന്നത് നാം ഉപേക്ഷിക്കരുത്.
More
ഈ പ്ലാൻ നൽകിയതിന് We Are Zion ന് നന്ദി പറയാൻ ഞങ്ങൾ താൽപ്പര്യപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: www.instagram.com/wearezion.in
ബന്ധപ്പെട്ട പദ്ധതികൾ

വൈകാരിക പോരാട്ടങ്ങളെയും ആത്മീയ പോരാട്ടങ്ങളെയും മറികടക്കുക

ഈസ്റ്റർ ക്രൂശാണ് - 8 ദിന വീഡിയോ പ്ലാൻ

വർഷാവസാനം പുനഃക്രമീകരിക്കുന്നു - പ്രാർത്ഥനയും ഉപവാസവും

വെല്ലുവിളി നിറഞ്ഞ ലോകത്ത് ഹൃദയത്തെ സംരക്ഷിക്കുന്നു

ഈസ്റ്റർ ക്രൂശാണ് - 4 ദിന വീഡിയോ പ്ലാൻ

മരുഭൂമിയിലെ അത്ഭുതം

ദൈവത്തിൻ്റെ ഉദ്ദേശ്യപ്രകാരം ജീവിക്കുകയും അവൻ്റെ കൃപയെ സ്വീകരിക്കുകയും ചെയ്യുക

അത്ഭുതങ്ങളുടെ 30 ദിനങ്ങൾ

പരിശുദ്ധാത്മാവിലുള്ള ആത്മീയ അവബോധം
