അത്ഭുതങ്ങളുടെ 30 ദിനങ്ങൾഉദാഹരണം

അത്ഭുതങ്ങളുടെ 30 ദിനങ്ങൾ

30 ദിവസത്തിൽ 9 ദിവസം

മേൽക്കൂരയിൽ നിന്ന് താഴേയ്ക്കിറക്കിയ പക്ഷവാതക്കാരനെ യേശു സുഖപ്പെടുത്തുന്നു

ഇത് നാല് പുരുഷന്മാരുടെ വിശ്വാസത്തെക്കുറിച്ചുള്ള യഥാർത്ഥ കഥയാണ്, അവരുടെ വിശ്വാസം യേശുവിനെ അവരുടെ പക്ഷാഘാതം ബാധിച്ച സുഹൃത്തിനെ സൌഖ്യമാക്കാൻ പ്രേരിപ്പിച്ചു. തങ്ങളുടെ സുഹൃത്തിനെ യേശുവിന്റെ സന്നിധിയിൽ എത്തിക്കാൻഅവർ കാണിച്ച നൂതനാശയങ്ങളും ചാതുര്യവും കാണുന്നത് അതിശയകരമാണ്. വീട്ടിന്റെ മേൽക്കൂര തുറന്ന് കിടക്കയിലിരുന്ന സുഹൃത്തിനെ നേരിട്ട് യേശുവിന്റെ മുമ്പിൽ ഇറക്കിക്കൊണ്ടുവന്നപ്പോൾ അവർ പ്രകടിപ്പിച്ച അത്യാവശ്യബോധം ഏറെ ശ്രദ്ധേയമാണ്.

മേൽക്കൂര പണിയുന്നവരുടെ ഭാഗമാണോ നിങ്ങൾ? കഠിനമായ സാഹചര്യങ്ങൾ കാരണം സ്വയം ഉയർത്താൻ കഴിയാത്ത ആളുകളെ ഉയർത്തി യേശുവിന്റെ അടുക്കൽ കൊണ്ടുവരുന്ന ഒരാളാണോ നിങ്ങൾ?ഒരു മുന്നേറ്റമോ, അത്ഭുതമോ, രോഗശാന്തിയോ, സഹായഹസ്തമോ ആവശ്യമുള്ള സുഹൃത്തുക്കൾക്കുവേണ്ടിയുള്ള നിങ്ങളുടെ ഉറച്ച മധ്യസ്ഥത എല്ലാ മാറ്റങ്ങളും വരുത്തും. പലപ്പോഴും ജീവിതം നമ്മെ നിരാശയിലും നിരാശ്രയത്തിലും മുട്ടുകുത്തിക്കുന്നു, പ്രാർത്ഥനയെ ഒരു വിദൂര സ്വപ്നമാക്കി മാറ്റുന്നു. നിങ്ങളെ പിന്തുണയ്ക്കുകയും ധൈര്യത്തോടെയും അടിയന്തിരതയോടെയും ദൈവമുമ്പാകെ നിങ്ങളുടെ അപേക്ഷകൾ സമർപ്പിക്കുകയും,പ്രാർത്ഥിക്കുന്ന ചെയ്യുന്നസുഹൃത്തുക്കൾ ഉണ്ടായിരിക്കുന്നത് വലിയ ആശ്വാസവും അനുഗ്രഹവുമാകുന്നു.

നിങ്ങൾക്ക് സ്വയം നിങ്ങളെ ഉയർത്താൻ കഴിയാത്തപ്പോൾ ദൈവത്തിന്റെ സിംഹാസന മുറിയിലേക്ക് നിങ്ങളെ ഉയർത്താൻ നിങ്ങൾക്ക് ആശ്രയിക്കാവുന്ന ഒരു കൂട്ടം പ്രാർത്ഥനാ സുഹൃത്തുക്കളുണ്ടോ? എന്തുവിലകൊടുത്തും നിങ്ങളോടൊപ്പം യാത്ര ചെയ്യുന്ന അത്തരം വിശ്വസ്തരായ സുഹൃത്തുക്കളെ നൽകി നിങ്ങളെ അനുഗ്രഹിക്കണമേ എന്ന് ദൈവത്തോട് അപേക്ഷിക്കുന്നത് നല്ലതാണ്.

മറ്റുള്ളവർക്കുവേണ്ടി നിങ്ങൾ നിസ്വാർത്ഥമായി പ്രാർത്ഥിക്കുന്ന പ്രാർത്ഥനകൾ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ സന്തോഷിപ്പിക്കുന്നു. അവൻ എല്ലാ വാക്കുകളും കേൾക്കുന്നു, എല്ലാ കണ്ണുനീരും കാണുന്നു, നിങ്ങളുടെ വിശ്വാസത്തിൽ അവൻ പ്രസാദിക്കുന്നതുകൊണ്ട് മാത്രം നിങ്ങൾ വിളിക്കുമ്പോൾ അവൻ ഉത്തരം നൽകും.

ഈ പദ്ധതിയെക്കുറിച്ച്

അത്ഭുതങ്ങളുടെ 30 ദിനങ്ങൾ

യേശു ഭൂമിയിൽ ആയിരുന്നപ്പോൾ ജനങ്ങൾക്കുവേണ്ടി പല അവിശ്വസനീയമായ കാര്യങ്ങൾ ചെയ്തു. നിങ്ങൾ ഈ ബൈബിൾ പദ്ധതി വായിക്കുമ്പോൾ, യേശുവിനെ അവന്റെ പൂർണ്ണതയിൽ നേരിട്ട് അനുഭവിക്കുമെന്നു ഞങ്ങൾ പ്രതീക്ഷിയ്ക്കുന്നു. ഈ ഭൂമിയിലെ നമ്മുടെ ജീവിത യാത്രയിൽ അമാനുഷികതയ്ക്കായി ദൈവത്തിൽ വിശ്വസിക്കുന്നത് നാം ഉപേക്ഷിക്കരുത്.

More

ഈ പ്ലാൻ‌ നൽ‌കിയതിന് We Are Zion ന് നന്ദി പറയാൻ ഞങ്ങൾ‌ താൽ‌പ്പര്യപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: www.instagram.com/wearezion.in