അത്ഭുതങ്ങളുടെ 30 ദിനങ്ങൾഉദാഹരണം

രണ്ടാമത്തെ അത്ഭുതകരമായ മീൻപിടുത്തം
മത്സ്യബന്ധനത്തിൽ യേശു പത്രോസിനെക്കാൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത് ഇത് രണ്ടാം തവണയാണ്. എന്നാൽ ഈ സമയം വ്യത്യസ്തമായിരുന്നു, കാരണം അത് യേശുവിന്റെ മരണത്തിനും പുനരുത്ഥാനത്തിനും ശേഷമായിരുന്നു. മത്സ്യത്തെ കണ്ടപ്പോഴുള്ള പത്രോസിന്റെ പ്രതികരണം കരയിൽ യേശുവിനെ കണ്ടപ്പോഴുള്ള ആവേശം പോലെയായിരുന്നില്ല. അവൻ തന്റെ വള്ളത്തിൽ നിന്ന് ചാടി തന്റെ പ്രിയപ്പെട്ട റബ്ബിയെ കാണാൻ ഓടി. യേശുവിന്പാചകം ചെയ്യുന്നതിനായി അവൻ മീൻ നിറച്ച വല കരയിലേക്ക് വലിച്ചുകൊണ്ടുപോകുമ്പോൾ, പത്രോസും ശിഷ്യന്മാരും അവരുടെ ഉയിർത്തെഴുന്നേറ്റ രക്ഷിതാവിന്റെ സാന്നിധ്യത്തിൽ ശാന്തമായ വിസ്മയത്തോടെ നിന്നു.
ഈ ഭക്ഷണത്തിനു ശേഷമാണ് യേശു പത്രോസിനെ വീണ്ടും ശിഷ്യനായി അംഗീകരിക്കുകയും, സഭയുടെ ഒരു തൂണായും ക്രിസ്തുവിന്റെ ഒരു അപ്പോസ്തലനായും തന്റെ മുന്നോട്ടുള്ള ജീവിതത്തിന് നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നത്. ഈ ഭക്ഷണത്തിനു ശേഷമാണ് യേശു പത്രോസിനെ വീണ്ടും ശിഷ്യനായി അംഗീകരിക്കുകയും, സഭയുടെ ഒരു തൂണായും ക്രിസ്തുവിന്റെ ഒരു അപ്പോസ്തലനായും തന്റെ മുന്നോട്ടുള്ള ജീവിതത്തിന് നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നത്.ദൈവം അദ്ദേഹത്തെതന്റെ ജീവിത ദൗത്യം ഏൽപ്പിക്കുകയും ഒരു പുതിയ കാലഘട്ടത്തിലേക്ക് പ്രവേശിക്കുകയും ചെയ്യുതു.
ഓരോ അത്ഭുതവും — നമ്മൾ സ്വീകരിക്കുന്നതോ അതിൽ പങ്കാളികളാകുന്നതോ — ഒരിക്കലും നമ്മളെക്കുറിച്ചല്ല. അവ എപ്പോഴും യേശുവിനെ അറിയിക്കുന്നതിനും ഭൂമിയിലെ അവന്റെ രാജ്യത്തിന്റെ പ്രവർത്തനം വിപുലീകരിക്കുന്നതിനുമാണ്. നമ്മുടെ രോഗശാന്തിയുടെയും വിടുതലിന്റെയും പുനഃസ്ഥാപനത്തിന്റെയും കഥകൾ ഉപയോഗിച്ച് കൂടുതൽ പേരെ തന്റെ രാജ്യത്തിലേക്ക് കൊണ്ടുവരുവാൻ ദൈവം ആഗ്രഹിക്കുന്നു. മറ്റൊരാളുടെ ജീവിതത്തിൽയേശു ചെയ്ത കാര്യങ്ങൾ കേൾക്കുമ്പോൾ, അവരിൽ ഒരു ആകർഷകശക്തി ഉണ്ടാകുന്നു! അതാണ് സാക്ഷിയുടെ ശക്തി. പന്ത്രണ്ട് ശിഷ്യന്മാരും ദൃക്‌സാക്ഷികളായിരുന്നു, എന്നാൽ നമ്മൾ ജീവിത സാക്ഷികളാകുന്നു. നമ്മുടെ ജീവിതം തന്നെ ദൈവത്തിന്റെ മഹത്തായ ശക്തിയുടെയും കരുത്തിന്റെയും തെളിവുകളാണ്.
പൗലോസ് പറഞ്ഞതു പോലെ, ക്രിസ്തുവിന്റെ സുഗന്ധം എല്ലായിടത്തും പരത്തുവാൻ, നാം വിജയോത്സവ ഘോഷയാത്രയിൽ നടത്തപ്പെടുന്നു! ഒരു സുഗന്ധത്തിന്റെ പ്രത്യേകത എന്തെന്നാൽ അത് പരിശ്രമിച്ചുണ്ടാക്കേണ്ട കാര്യമില്ല — അത് സ്വാഭാവികമായാണ് ഉള്ളത്. നിങ്ങൾക്കു വേണ്ടത്, നിങ്ങളുടെ കഥ പറയുകയും യേശുവിനെപ്പോലെ ജീവിക്കുകയും ചെയ്യുക എന്നത്മാത്രമാണ്; അപ്പോൾ ആളുകൾക്കു നിങ്ങളുടെ ജീവിതത്തിൽ നിന്ന് അവന്റെ സുഗന്ധം അനുഭവിക്കാനാകും. ശേഷമുള്ളതെല്ലാംദൈവം ചെയ്തുകൊള്ളും!
ദൈവം നിങ്ങളെ അത്ഭുതപ്രവൃത്തികൾക്കായുള്ളഒരു പാത്രമായി ഉപയോഗിക്കുന്നതിന് നിങ്ങൾ തയ്യാറാണോ? നിങ്ങളുടെ സാക്ഷ്യം മറ്റുള്ളവരുമായി പങ്കുവെക്കാനും, മുഴുവൻ മഹത്വവും ദൈവത്തിന്നു മാത്രം നൽകാനുംനിങ്ങൾ തയ്യാറാണോ?
യേശുവിന്റെ അത്ഭുത ശുശ്രൂഷ കാണാനുള്ള ഈ 30 ദിവസത്തെ യാത്ര പൂർത്തിയാക്കുമ്പോൾ, നിങ്ങളുടെ ജീവിതത്തിൽ അത്ഭുതങ്ങൾ ചെയ്യാൻ യേശുവിനെ ക്ഷണിക്കുന്നതിനായി നിങ്ങൾ ഈ പ്രാർത്ഥന പ്രാർത്ഥിക്കുമോ?
പ്രിയ സ്വർഗ്ഗസ്ഥനായ പിതാവേ,
അങ്ങയുടെ പുത്രനായ യേശുവിനെ ഭൂമിയിലേക്ക് അയച്ചതിന് നന്ദി. പരിശുദ്ധാത്മാവിലൂടെ ഇന്നും ഭൂമിയിൽ പ്രവർത്തിക്കുന്ന അവിടുത്തെ അമാനുഷിക ശക്തിക്കും അധികാരത്തിനുമായിഞാൻ അങ്ങയെ സ്തുതിക്കുന്നു.എന്റെ ജീവിതത്തിലെ ഓരോ മേഖലയിലും നിന്നെ ഞാൻ സ്വാഗതം ചെയ്യുന്നു; അസാധ്യമായ കാര്യങ്ങൾ നീ നടത്തുകയും, എന്റെ ഉള്ളിലുടെയുംഎന്റെ മുഖാന്തിരവും മഹത്വപ്പെടുകയുംചെയ്യണമേ. എന്റെ പ്രവൃത്തികളിൽ നിന്നോടൊപ്പം സഹകരിക്കാനും, എന്റെ ജീവിതത്തിലൂടെ നിന്റെ ഉദ്ദേശങ്ങൾ നിറവേറ്റുന്നതു കാണാനും ഞാൻ ആഗ്രഹിക്കുന്നു. എന്റെ സാധാരണ ജീവിതത്തിൽ തന്നെ നിന്റെ അത്ഭുത പ്രവർത്തികളെ കാണുവാൻ എന്റെ കണ്ണുകൾ തുറക്കണമേ. പിതാവും, പുത്രനും, പരിശുദ്ധമാവുമേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു.ഇവയെല്ലാം ഞാൻ യേശുവിന്റെ ശക്തിയുള്ള നാമത്തിൽ അപേക്ഷിക്കുന്നു.
ആമേൻ.
ഈ പദ്ധതിയെക്കുറിച്ച്

യേശു ഭൂമിയിൽ ആയിരുന്നപ്പോൾ ജനങ്ങൾക്കുവേണ്ടി പല അവിശ്വസനീയമായ കാര്യങ്ങൾ ചെയ്തു. നിങ്ങൾ ഈ ബൈബിൾ പദ്ധതി വായിക്കുമ്പോൾ, യേശുവിനെ അവന്റെ പൂർണ്ണതയിൽ നേരിട്ട് അനുഭവിക്കുമെന്നു ഞങ്ങൾ പ്രതീക്ഷിയ്ക്കുന്നു. ഈ ഭൂമിയിലെ നമ്മുടെ ജീവിത യാത്രയിൽ അമാനുഷികതയ്ക്കായി ദൈവത്തിൽ വിശ്വസിക്കുന്നത് നാം ഉപേക്ഷിക്കരുത്.
More
ഈ പ്ലാൻ നൽകിയതിന് We Are Zion ന് നന്ദി പറയാൻ ഞങ്ങൾ താൽപ്പര്യപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: www.instagram.com/wearezion.in
ബന്ധപ്പെട്ട പദ്ധതികൾ

വൈകാരിക പോരാട്ടങ്ങളെയും ആത്മീയ പോരാട്ടങ്ങളെയും മറികടക്കുക

ഈസ്റ്റർ ക്രൂശാണ് - 8 ദിന വീഡിയോ പ്ലാൻ

വർഷാവസാനം പുനഃക്രമീകരിക്കുന്നു - പ്രാർത്ഥനയും ഉപവാസവും

വെല്ലുവിളി നിറഞ്ഞ ലോകത്ത് ഹൃദയത്തെ സംരക്ഷിക്കുന്നു

ഈസ്റ്റർ ക്രൂശാണ് - 4 ദിന വീഡിയോ പ്ലാൻ

മരുഭൂമിയിലെ അത്ഭുതം

ദൈവത്തിൻ്റെ ഉദ്ദേശ്യപ്രകാരം ജീവിക്കുകയും അവൻ്റെ കൃപയെ സ്വീകരിക്കുകയും ചെയ്യുക

അത്ഭുതങ്ങളുടെ 30 ദിനങ്ങൾ

പരിശുദ്ധാത്മാവിലുള്ള ആത്മീയ അവബോധം
