അത്ഭുതങ്ങളുടെ 30 ദിനങ്ങൾഉദാഹരണം

അത്ഭുതങ്ങളുടെ 30 ദിനങ്ങൾ

30 ദിവസത്തിൽ 13 ദിവസം

പന്നികളിലേക്ക് ഭൂതങ്ങളെ അയയ്ക്കുന്നു

ഒരു മനുഷ്യൻ അനേകം ഭൂതങ്ങളാൽ പിടിപ്പിയ്ക്കപ്പെട്ട നിലയിൽ ആയിരുന്നു. എന്നാൽ സമാധാനത്തിന്റെ പ്രഭുവായ യേശു ഒരു നിമിഷത്തിൽ തന്നെ അവനെ അതിൽ നിന്നെല്ലാം മോചിപ്പിച്ചു. അവൻ ആരാലും നിയന്ത്രിക്കാൻ കഴിയാത്തവനും, ശവകുടീരങ്ങളിൽ താമസിച്ചിരുന്നവനും, മാനസികാവസ്ഥ മോശമായിരുന്നവനുമായ ഒരു മനുഷ്യനയിരുന്നു. എന്നാൽഅവന്റെ പൈശാചിക ബാധയിൽ നിന്ന് മോചിപ്പിച്ച്, വിവേകവും, ആത്മീയതയും ഉള്ളവനായി രൂപാന്തരപ്പെടുത്തി. എന്തൊരു അത്ഭുതം! എന്നിരുന്നാലും, ഈ മനുഷ്യന്റെ മാനസികവും ശാരീരികവുമായ അവസ്ഥയുടെ സൗഖ്യം കണ്ടപ്പോൾ, ആളുകൾക്ക് അത് മനസിലാക്കാൻ കഴിഞ്ഞില്ല. ഒരു കൂട്ടം കാട്ടുപന്നികളെ നഷ്ടപ്പെട്ടതിൽ അവർ അത്രയധികം ആകുലപ്പെട്ടിരുന്നതിനാൽ, ഏറ്റവും മോശമായ തരത്തിലുള്ള അടിമത്തത്തിൽ നിന്ന് ഒരു മനുഷ്യനെ മോചിപ്പിച്ചവനെ കാണാൻ അവർക്ക് കഴിഞ്ഞില്ല. ഈ മോചനത്തിന്റെ അർത്ഥം അവർ ഗ്രഹിച്ചിട്ടില്ലെന്നു തോന്നുന്നു. ദൈവത്തിന്റെ രൂപത്തിൽ സൃഷ്ടിക്കപ്പെട്ട ഒരാളെ പിശാച് സ്വയം നശിപ്പിക്കുന്ന അവസ്ഥയിലേക്ക് തള്ളിയിരുന്നു. യേശു ഇടപെട്ടില്ലായിരുന്നുവെങ്കിൽ, അവന് എന്ത് സംഭവിക്കുമായിരുന്നുവെന്ന് നമുക്കറിയില്ല.

ഒരു പ്രദേശത്തുണ്ടായിരുന്ന നൂറ് പന്നികളേക്കാൾ, ദൈവത്തിന് അവന്റെ മുമ്പിൽ നിന്നുകൊണ്ട് നിലവിളിക്കുന്ന ഒരൊറ്റ തകർന്ന മനുഷ്യനാണ് അധികം പ്രിയപ്പെട്ടത്.

യേശു നമുക്ക് ജീവൻ നൽകാനാണ് വന്നത്.. സാധാരണമായ, ഒരു അല്പമായ ജീവിതമല്ല, മറിച്ച് സമൃദ്ധമായ ജീവിതമാണ്. അത് അകത്തുനിന്ന് (നമ്മുടെ ആത്മാവും മനസ്സും) പുറത്തേക്ക് (ശരീരം) വരെ എല്ലാ തലങ്ങളിലും സമഗ്രവും ഫലവത്തുമായ ജീവിതമാണ്. നമ്മുടെ ജീവിതത്തിലെ ഓരോ ഭാഗവും ദൈവത്തിന് പ്രധാനമാണ്; അവന്റെ സ്പർശത്തിന് അർഹമല്ലാത്ത ഒരു മേഖലയും നമ്മളിലില്ല. നമ്മുടെ ശാരീരിക രോഗങ്ങളിൽ പലതും നമ്മുടെ മാനസികവും വൈകാരികവുമായ അവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ട്, ഉള്ളിൽ നിന്ന് തുടങ്ങി എല്ലാ തലങ്ങളിലും നമ്മെ സുഖപ്പെടുത്താൻ യേശുവിനോട് അപേക്ഷിക്കുമ്പോൾ അത് നമ്മുടെ ജീവിതത്തിലെ ഏറ്റവും നല്ല തീരുമാനമായിരിയ്ക്കും. അവൻ അത് ചെയ്യാൻ തുടങ്ങുമ്പോൾ, നിങ്ങളുടെ ഓരോ ഭാഗവും എങ്ങനെ പുനഃസ്ഥാപിക്കപ്പെടുകയും പൂർണ്ണത പ്രാപിക്കുകയും ചെയ്യുന്നുവെന്ന് മനസ്സിലാക്കി നിങ്ങൾ അത്ഭുതപ്പെടും.

വിടുവിക്കപ്പെട്ട മനുഷ്യന് യേശു നൽകിയ ദൗത്യം സുവിശേഷവുമായി പത്ത് നഗരങ്ങളിൽ (ഡെക്കപ്പൊലിസ്) എത്തിച്ചേരുക എന്നതായിരുന്നു. ഒരിക്കല്‍ ഭൂതാധീനനായിരുന്ന ഒരാള്‍ ഒരു സുവിശേഷകന്‍ ആകുമെന്ന് ആരാണ് കരുതിയത്? നമ്മുടെ ജീവിതത്തിന്റെ അവശിഷ്ടങ്ങളില്‍നിന്ന് മൂല്യം പുനഃസ്ഥാപിക്കാനുംലക്ഷ്യബോധം കൊണ്ടുവരാനും യേശുവിന് മാത്രമേ കഴിയൂ.ഇന്ന് നിങ്ങൾ അവന്റെ അടുത്തേക്ക് ഓടിച്ചെന്ന് നിങ്ങൾക്ക് അവനെ എത്രമാത്രം ആവശ്യമാണെന്ന് നിങ്ങൾ അവനോട് പറയുമോ?

ഈ പദ്ധതിയെക്കുറിച്ച്

അത്ഭുതങ്ങളുടെ 30 ദിനങ്ങൾ

യേശു ഭൂമിയിൽ ആയിരുന്നപ്പോൾ ജനങ്ങൾക്കുവേണ്ടി പല അവിശ്വസനീയമായ കാര്യങ്ങൾ ചെയ്തു. നിങ്ങൾ ഈ ബൈബിൾ പദ്ധതി വായിക്കുമ്പോൾ, യേശുവിനെ അവന്റെ പൂർണ്ണതയിൽ നേരിട്ട് അനുഭവിക്കുമെന്നു ഞങ്ങൾ പ്രതീക്ഷിയ്ക്കുന്നു. ഈ ഭൂമിയിലെ നമ്മുടെ ജീവിത യാത്രയിൽ അമാനുഷികതയ്ക്കായി ദൈവത്തിൽ വിശ്വസിക്കുന്നത് നാം ഉപേക്ഷിക്കരുത്.

More

ഈ പ്ലാൻ‌ നൽ‌കിയതിന് We Are Zion ന് നന്ദി പറയാൻ ഞങ്ങൾ‌ താൽ‌പ്പര്യപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: www.instagram.com/wearezion.in