അത്ഭുതങ്ങളുടെ 30 ദിനങ്ങൾഉദാഹരണം

അത്ഭുതങ്ങളുടെ 30 ദിനങ്ങൾ

30 ദിവസത്തിൽ 12 ദിവസം

യേശു കൊടുങ്കാറ്റിനെ ശാന്തമാക്കുന്നു

കൊടുങ്കാറ്റുകൾ എല്ലാവരെയും ബാധിക്കുന്നു. ആരും ഇതിൽ നിന്ന് മുക്തരല്ല. അത് നമ്മുടെ മനുഷ്യജീവിതത്തിന്റെ ഭാഗമാണ്. അപ്രതീക്ഷിതമായ രോഗങ്ങൾ, ബന്ധങ്ങളുടെ തകർച്ചകൾ, ജോലി വഴിയിലെ തടസ്സങ്ങൾ — ഇവയാണ് നമ്മെ ബാധിക്കുന്ന ചില കൊടുങ്കാറ്റുകൾ. ഈ കൊടുങ്കാറ്റുകൾക്കിടയിൽ, പ്രാർത്ഥിക്കാനും അതിൽ നിന്ന് നല്ലത് വരുന്നത് കാണാനും സമാധാനം കണ്ടെത്താനും പ്രയാസമാണ്. എങ്കിലും, കൊടുങ്കാറ്റുകൾക്ക് നമ്മെ ദൈവത്തെ കൂടുതൽ ആശ്രയിക്കുന്നവരാക്കി മാറ്റാനുള്ളൊരു വഴിയുണ്ട്.

ശിഷ്യന്മാരെ നോക്കൂ - കൊടുങ്കാറ്റ് അവരുടെ ചെറിയ പടകിൽ ഇടിച്ചുകയറി അവർ മറിഞ്ഞു വീഴാൻ പോയി, ശിഷ്യന്മാർ യേശുവിനെ ഉണർത്തി, കൊടുങ്കാറ്റിൽ കുടുങ്ങിപ്പോകുമ്പോൾ നമ്മൾ ചോദിക്കുന്ന ഒരു ചോദ്യം പോലെ തോന്നുന്ന ഒരു ചോദ്യം അവർ ചോദിച്ചു, ഞങ്ങൾ മുങ്ങിമരിയ്ക്കുന്നതിൽ, നിനക്കു കാര്യമില്ലേ?. അവർ ഭയത്തിലും ആശങ്കയിലും മുങ്ങിക്കിടക്കുമ്പോൾ, യേശു വാക്കുകൾകൊണ്ടല്ല മറിച്ച് പ്രവൃത്തിയിലൂടെ പ്രതികരിച്ചു. അദ്ദേഹം എഴുന്നേറ്റു, കാറ്റിനും തിരമാലകൾക്കും നേരെ രണ്ടു വാക്കുകൾ പറഞ്ഞു: “ശാന്തമാകുക, നിശ്ശബ്ദരാകുക.”അലറുന്ന കാറ്റും ആഞ്ഞടിക്കുന്ന തിരമാലകളും ഉടനടി ശമിച്ചു. ഈ നിമിഷത്തിന്റെ ഭംഗി പ്രകൃതി അതിന്റെ സ്രഷ്ടാവിനോട് എങ്ങനെ പ്രതികരിച്ചു എന്നതിലായിരുന്നു. നമ്മുടെ ദൈവം പ്രകൃതിയുടെ മേൽ എത്ര ശക്തനും പരമാധികാരിയുമാണെന്ന് ഇയ്യോബിന്റെ പുസ്തകം നമുക്ക് എടുത്തുകാണിക്കുന്നു. ഒന്നും അവന്റെ നിയന്ത്രണത്തിന് അതീതമല്ല, സൃഷ്ടിക്കപ്പെട്ട എല്ലാറ്റിനും മേൽ അവൻ അധികാരം പ്രയോഗിക്കുന്നു. പ്രകൃതി ദൈവഹിതത്തിന് വഴങ്ങുന്നു എന്നത് അതിശയകരമല്ലേ, എന്നാൽ സ്വാതന്ത്ര്യം ലഭിച്ച നമ്മൾ പലപ്പോഴും വഴങ്ങുന്നില്ല. കഴിഞ്ഞ കാലങ്ങളിൽ ദൈവം ദശലക്ഷക്കണക്കിന് വഴികളിലൂടെ കടന്നുവന്നത് നമ്മൾ കണ്ടിട്ടുണ്ട്, എന്നിട്ടും ഏറ്റവും പുതിയ കൊടുങ്കാറ്റ് ആഞ്ഞടിക്കുമ്പോൾ നമ്മൾ പൂർണ്ണമായും തളർന്നുപോകുന്നു. അപ്പോഴാണ് യേശു നമ്മോട് മന്ത്രിക്കുന്നത്, "നിങ്ങൾ എന്തിനാണ് ഇത്ര ഭയപ്പെടുന്നത്? നിങ്ങൾക്ക് ഇപ്പോഴും വിശ്വാസമില്ലേ?

നിങ്ങൾ നിങ്ങളുടെ രക്ഷിതാവിനോടു എത്രത്തോളം ആശ്രയിച്ചിരിക്കുന്നു? അന്ന് പടകിൽ ഉറങ്ങിക്കിടന്നിരുന്ന യേശുവിനെക്കാൾ വ്യത്യസ്തമായി, ഉയിർത്തെഴുന്നേറ്റും സ്വർഗ്ഗാരോഹണം ചെയ്തും യേശു ഉറങ്ങുകയോ മയങ്ങുകയോചെയ്യുന്നില്ല (സങ്കീർത്തനം 121);പകരം, അവൻ രാവും പകലും നിരന്തരം നമ്മെ കാക്കുന്നു. നിങ്ങൾ കടന്നുപോകുന്ന ഓരോ കൊടുങ്കാറ്റിനെയും അവൻ അറിയുന്നു; ഇനി വരാനിരിക്കുന്നതും അവൻ മുമ്പേ കാണുന്നു. അവൻ നിങ്ങളോടൊപ്പമുണ്ടെന്നും നിങ്ങളെ സുരക്ഷിതമായി കരയിലെത്തിക്കുമെന്നും നിങ്ങൾക്ക് ഉറപ്പുണ്ടെങ്കിൽ നിങ്ങൾ ഭയപ്പെടേണ്ടതില്ല.

ഈ പദ്ധതിയെക്കുറിച്ച്

അത്ഭുതങ്ങളുടെ 30 ദിനങ്ങൾ

യേശു ഭൂമിയിൽ ആയിരുന്നപ്പോൾ ജനങ്ങൾക്കുവേണ്ടി പല അവിശ്വസനീയമായ കാര്യങ്ങൾ ചെയ്തു. നിങ്ങൾ ഈ ബൈബിൾ പദ്ധതി വായിക്കുമ്പോൾ, യേശുവിനെ അവന്റെ പൂർണ്ണതയിൽ നേരിട്ട് അനുഭവിക്കുമെന്നു ഞങ്ങൾ പ്രതീക്ഷിയ്ക്കുന്നു. ഈ ഭൂമിയിലെ നമ്മുടെ ജീവിത യാത്രയിൽ അമാനുഷികതയ്ക്കായി ദൈവത്തിൽ വിശ്വസിക്കുന്നത് നാം ഉപേക്ഷിക്കരുത്.

More

ഈ പ്ലാൻ‌ നൽ‌കിയതിന് We Are Zion ന് നന്ദി പറയാൻ ഞങ്ങൾ‌ താൽ‌പ്പര്യപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: www.instagram.com/wearezion.in