അത്ഭുതങ്ങളുടെ 30 ദിനങ്ങൾഉദാഹരണം

അത്ഭുതങ്ങളുടെ 30 ദിനങ്ങൾ

30 ദിവസത്തിൽ 1 ദിവസം

വെള്ളം വീഞ്ഞാക്കി മാറ്റി

ഇന്നത്തെ ബൈബിൾ വായനയിൽ, നാം യേശുവിന്റെ അത്ഭുതങ്ങളിലെ ആദ്യത്തേതിനെക്കുറിച്ചാണ് ഇന്ന് വായിക്കുന്നത്. കാനായി എന്ന ചെറുതും വളരെ അറിയപ്പെടാത്തതുമായ ഒരു പട്ടണത്തിലെ ഒരു വിവാഹത്തിലാണ് അത് സംഭവിച്ചത്. വിവാഹ വിരുന്നിൽ, എല്ലാവർക്കും ഇഷ്ടമുള്ളത്ര കുടിയ്ക്കാൻ കഴിയുന്ന തരത്തിൽ വീഞ്ഞ് ഒരുക്കിയിട്ടുണ്ടെന്ന് കരുതിയിരുന്നു. നിർഭാഗ്യവശാൽ അല്ലെങ്കിൽ ഭാഗ്യവശാൽ, ആ വിവാഹ സല്കാരത്തിനിടയിൽ, വീഞ്ഞ് തീർന്നുപോയി. യേശുവിന്റെ അമ്മയായ മറിയ സാഹചര്യത്തെക്കുറിച്ച് യേശുവിന് സൂചന നൽകി, എന്നാൽ അവൻ തന്റെ അമ്മയോട് ശാന്തമായി ഇരിക്കാനും; തന്റെ സമയം ഇതുവരെ വന്നിട്ടില്ലാ,അല്ലെങ്കിൽ അത് എത്തിയിട്ടില്ല എന്ന് പറഞ്ഞു?

ദൈവപുത്രനായ യേശുവിന് തന്റെ സമയം എപ്പോൾ വരുമെന്ന് അറിയാമായിരുന്നു, പക്ഷേ അത് ഒരു വിവാഹദിനമായിരുന്നില്ല. സ്വാഭാവികമായ മാതൃദാർശനികതയാൽ, മറിയ ദാസന്മാരോട് തന്റെ മകൻ പറയുന്നതെല്ലാം ചെയ്യാൻ പറഞ്ഞു. വർഷങ്ങളായി, യേശു തന്റെ അമ്മയെ സാധാരണമായ കാര്യങ്ങളിൽപ്പോലും അത്ഭുതങ്ങൾ ചെയ്തുകൊണ്ട് വിസ്മയപ്പെടുത്തിയിരുന്നതുകൊണ്ടാകാം, അവൾ ഏതിനും തയ്യാറായിരുന്നത്. യേശുവിന്റെ അമ്മയുടെ സഹജാവബോധം പിന്തുടർന്ന്, യഹൂദന്മാർ ആചാരപരമായ ശുദ്ധീകരണത്തിനായി വെള്ളം നിറയ്ക്കാൻ ഉപയോഗിച്ചിരുന്ന വലിയ കൽഭരണികൾ നിറയ്ക്കാൻ യേശു തന്റെ ദാസന്മാരോട് ആവശ്യപ്പെട്ടു. അവർ പാത്രങ്ങൾ നിറച്ചതിനുശേഷം, കുറച്ച് എടുത്ത് ആതിഥേയന്റെ അടുത്തേക്ക് കൊണ്ടുപോകാൻ അവൻ അവരോട് ആവശ്യപ്പെട്ടു. വെള്ളം പാത്രങ്ങളിലേക്ക് ഒഴിച്ച സമയം മുതൽ ആതിഥേയൻ അത് രുചിച്ചറിയുന്നതുവരെ, അത്ഭുതകരമായ എന്തോ ഒന്ന് അവിടെ സംഭവിച്ചു. ഇത് ഒരു മാന്ത്രികന്റെ തന്ത്രമോ ഒരു കാര്യസ്ഥന്റെ തന്ത്രമോ ആയിരുന്നില്ല, കാരണം അത്ഭുതം വീഞ്ഞിന്റെ രുചിയിൽ തന്നെയായിരുന്നു തെളിഞ്ഞത്. ദിവസം മുഴുവൻ താൻ ആസ്വദിച്ചതിൽ വച്ച് ഏറ്റവും മികച്ച വീഞ്ഞായിരുന്നു ആ വീഞ്ഞെന്ന് ആതിഥേയൻ പറഞ്ഞു! വീഞ്ഞിന്റെ തെളിവ് അതിന്റെ രുചിയിലായിരുന്നു. ഏതാനും നിമിഷങ്ങൾക്കുള്ളിൽ, യേശു തന്റെ ശിഷ്യന്മാർക്ക് തന്റെ ദിവ്യത്വം തെളിയിച്ചു, അവർ തന്നിൽ വിശ്വാസമർപ്പിച്ചു, അതിലൂടെ അവന്റെ മഹത്വം വെളിപ്പെട്ടു. അടുത്ത 30 ദിവസങ്ങളിൽ നിങ്ങൾ പുറത്തിറങ്ങുമ്പോൾ, നിങ്ങൾ അനുഭവിക്കുന്ന വളരെ സാധാരണമായതും അപ്പോൾത്തന്നെ അത്ഭുതകരമായ കാര്യങ്ങളിലൂടെ അവന്റെ മഹത്വം നിങ്ങളിൽ വെളിപ്പെടും എന്നു തന്നെയാണ് പ്രതീക്ഷക്കുന്നത്. ദൈവത്തിന്റെ മഹത്വം നിങ്ങളെ അത്ഭുതപ്പെടുത്തും, അത് നിങ്ങളെ ആശ്വസിപ്പിക്കും, ദൈവത്തിന്റെ ഇഷ്ടപ്രകാരം, അത് അവനിൽ ഒരു ആഴമുള്ള, സ്ഥിരമായ വിശ്വാസം പുനസ്ഥാപിക്കുകയും ചെയ്യും.

യേശുവിന്റെ പ്രാരംഭ ശുശ്രൂഷയിലെ മറ്റൊരു ശ്രദ്ധേയമായ മാറ്റം, ഇപ്പോൾ അദ്ദേഹം ശുശ്രൂഷയിൽ പ്രവേശിച്ചതിനുശേഷം ആത്മീയ ലോകത്തിൽ സംഭവിച്ച ആഴത്തിലുള്ള മാറ്റം വളരെ ലളിതമായും കൃത്യമായും വിശദീകരിക്കുന്ന വിധമാണ്. യേശു പലപ്പോഴും "പുതിയ തുരുത്തിയിലെ പുതിയ വീഞ്ഞ്" എന്ന ഉപമയെക്കുറിച്ച് സംസാരിച്ചു, അത് തന്റെ അഭിഷേകം മനുഷ്യരുടെ ഉള്ളിൽ നടത്താനിരിക്കുന്ന പുതിയ പ്രവർത്തനത്തെ സൂചിപ്പിക്കുകയായിരുന്നു. കല്യാണവിരുന്നിലെ ഈ സംഭവത്തിൽ അതിന്റെ ഭാവി രൂപം എന്താകുമെന്ന് വ്യക്തമാകുന്നു. യഹൂദന്മാരുടെ ആചാരപരമായ ശുദ്ധീകരണത്തിനായി കൈകാലുകൾ കഴുകാൻ ഉപയോഗിച്ചിരുന്ന കൽഭരണികൾ ഇപ്പോൾ എല്ലാവരുടെയും ഹൃദയങ്ങളെ സന്തോഷിപ്പിക്കുന്ന നല്ല വീഞ്ഞ് ഉൾക്കൊള്ളാൻ കഴിയുന്ന പാത്രമായി മാറി. ആ സാംസ്കാരിക പശ്ചാത്തലത്തിൽ വീഞ്ഞ് സന്തോഷത്തെയോ സമൃദ്ധിയെയോ സൂചിപ്പിക്കുന്നു. യേശുവിന്റെ സ്വന്തം വാക്കുകളിൽ പറഞ്ഞാൽ, അവന്റെ സന്തോഷം നമ്മിലേക്ക് വരുന്നതിനും പൂർണ്ണമാകുന്നതിനും നമ്മോട് അവനിൽ തന്നെ നിലകൊള്ളുവാൻ ആവശ്യപ്പെട്ടു (യോഹന്നാൻ 15:11). യോഹന്നാൻ 10:10-ൽ, അദ്ദേഹം തന്റെ സ്വഭാവത്തെ ശത്രുവിനോടു താരതമ്യം ചെയ്തു പറഞ്ഞു: “ഞാൻ വന്നതു അവർക്കു ജീവൻ ഉണ്ടാകേണ്ടതിന്നും അതു സമൃദ്ധിയായി ഉണ്ടാകേണ്ടതിന്നും ആകുന്നു; എന്നാൽ കള്ളൻ വരുന്നതു മോഷ്ടിപ്പാനും കൊല്ലുവാനും നശിപ്പിക്കുവാനും മാത്രമാണ്. വെള്ളം വീഞ്ഞാക്കി മാറ്റുന്നതിലൂടെ, പഴയ മതപാരമ്പര്യങ്ങളിൽ നിന്ന് സ്വീകരിക്കുന്നതിനുപകരം തന്നിൽ നിന്ന് സ്വീകരിക്കാൻ യേശു നമുക്ക് നൽകുന്ന ആഴമേറിയ ഒരു ക്ഷണമായിരിക്കാം അത്, അങ്ങനെ നമുക്ക് കൂടുതൽ സംതൃപ്തിയും യഥാർത്ഥ സന്തോഷം നിറഞ്ഞ ജീവിതവും നയിക്കാൻ കഴിയും. യേശുവിനെ അനുഗമിക്കാൻ തിരഞ്ഞെടുക്കുന്ന എല്ലാവരും പുതിയ സൃഷ്ടിയാക്കപ്പെടുന്നു. പഴയത് കഴിഞ്ഞു പോയി, എല്ലാം പുതിയത് മാറിയിരിയ്ക്കുന്നു (2 കൊരിന്ത്യർ 5:17).

ഈ പദ്ധതിയെക്കുറിച്ച്

അത്ഭുതങ്ങളുടെ 30 ദിനങ്ങൾ

യേശു ഭൂമിയിൽ ആയിരുന്നപ്പോൾ ജനങ്ങൾക്കുവേണ്ടി പല അവിശ്വസനീയമായ കാര്യങ്ങൾ ചെയ്തു. നിങ്ങൾ ഈ ബൈബിൾ പദ്ധതി വായിക്കുമ്പോൾ, യേശുവിനെ അവന്റെ പൂർണ്ണതയിൽ നേരിട്ട് അനുഭവിക്കുമെന്നു ഞങ്ങൾ പ്രതീക്ഷിയ്ക്കുന്നു. ഈ ഭൂമിയിലെ നമ്മുടെ ജീവിത യാത്രയിൽ അമാനുഷികതയ്ക്കായി ദൈവത്തിൽ വിശ്വസിക്കുന്നത് നാം ഉപേക്ഷിക്കരുത്.

More

ഈ പ്ലാൻ‌ നൽ‌കിയതിന് We Are Zion ന് നന്ദി പറയാൻ ഞങ്ങൾ‌ താൽ‌പ്പര്യപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: www.instagram.com/wearezion.in