അത്ഭുതങ്ങളുടെ 30 ദിനങ്ങൾഉദാഹരണം

അത്ഭുതങ്ങളുടെ 30 ദിനങ്ങൾ

30 ദിവസത്തിൽ 29 ദിവസം

യേശു മഹാപുരോഹിതന്റെ ദാസന്റെ ചെവി സുഖപ്പെടുത്തുന്നു

യേശുവിനെ അറസ്റ്റ് ചെയ്യാൻ എത്തിയപ്പോൾ, ശിഷ്യന്മാർ പരിഭ്രാന്തരാകുന്നു,അപ്പോൾ പത്രൊസ് എങ്ങോ നിന്നോ ഒരു വാൾ എടുത്ത് മഹാപുരോഹിതന്റെ ദാസനായ മാൽക്കസിന്റെ ചെവിക്ക് നേരെ വീശി. മഹാപുരോഹിതന്റെ ദാസൻ ആയിരുന്നതിനാൽ ഈ മനുഷ്യൻ ഉദ്യോഗസ്ഥരോടൊപ്പം വന്നതായിരുന്നു. ആ ദാരുണമായ രാത്രിയിൽ താൻ ഒരു അത്ഭുതത്തിന്റെ ഭാഗമാകും എന്ന് അവൻ ഒരിക്കലും കരുതിയിരുന്നില്ല. എന്നാൽ പത്രൊസ് വാൾ വീശിയപ്പോൾ, അവന്റെ ഒരു ചെവിചെവി മുറിച്ചുമാറ്റപ്പെട്ടത്,അപ്പോൾ യേശു കൈ നീട്ടി അവന്റെ ചെവി സുഖപ്പെടുത്തി!

ഒരുവന്റെ ഏറ്റവും ഇരുണ്ട സമയത്ത് അവനെ സുഖപ്പെടുത്താൻ യേശുവിനു മാത്രമേ കഴിയൂ. ഇതുപോലുള്ള ഒരു സമയത്ത് നമ്മളിൽ ആർക്കും മറ്റാരെയും കുറിച്ച് ഒരു ചിന്തയും ഉണ്ടാകുമായിരുന്നില്ല. രക്തം വാർന്നു മുറിവേറ്റ ഒരു മനുഷ്യനെ സ്പർശിക്കാൻ യേശു ഒരു വിട്ടുവീഴ്ചയും കൂടാതെ കൈനീട്ടി, ക്രൂരമായ കുരിശിൽ സ്ഥാനം പിടിക്കുന്നതിനുമുമ്പ് അവനെ സുഖപ്പെടുത്തി. യേശുവിനുവേണ്ടി സംസാരിക്കാൻ ആരും മുന്നോട്ട് വന്നില്ല. ഒരാളും ഇല്ല. അവനാൽ സുഖം പ്രാപിച്ചവരോ, മോചനം നേടിയവരോ ഒരാളും. നമ്മുടെ പാപങ്ങൾ അവൻ ഏറ്റെടുക്കുന്നതിനും, നമുക്ക് കുറ്റബോധത്തിൽ നിന്ന് മുക്തരാകുന്നതിനും വേണ്ടി, അവനെ തനിയെ ആക്കുകയും, അടിക്കുകയും, ഒറ്റിക്കൊടുക്കുകയും, അപമാനിക്കുകയും, ഉപദ്രവിക്കുകയും ചെയ്തു. നമ്മെ കുറ്റമില്ലാത്തവരാക്കുവാൻ, നമ്മുടെ പാപങ്ങൾ അവന്റെമേൽ ചുമത്തപ്പെടുകയും, നമ്മുടെ കുറ്റങ്ങൾ അവന്റെമേൽ വയ്ക്കുകയും ചെയ്തു.

ദൈവത്തിന് ഒരിക്കലും നിങ്ങൾ ഒരു ശല്യമല്ല. ലോകം മുഴുവൻ കുഴപ്പത്തിലായിരിക്കുമ്പോഴും നിങ്ങൾക്ക് അവനെ വിളിച്ചപേക്ഷിക്കാം, നിങ്ങൾ മാത്രമാണ് അവനെ വിളിച്ചപേക്ഷിക്കുന്നതെന്ന മട്ടിൽ അവൻ നിങ്ങൾക്ക് ഉത്തരം നൽകും. മറ്റുള്ളവരുടെ ആവശ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ നിങ്ങളുടെ ആവശ്യം ചെറുതും നിസ്സാരവുമാണെന്ന് തോന്നിയേക്കാം, പക്ഷേ അപ്പോഴും നിങ്ങൾ അദ്ദേഹത്തോട് ഇടപെടാനും നിങ്ങളെ സഹായിക്കാനും ആവശ്യപ്പെടണം.

നീ ഒരിക്കലും ചോദിച്ചില്ല, അതുകൊണ്ട് ഒരിക്കലും ലഭിച്ചില്ലെങ്കിൽ എന്താകും? ലോകമെമ്പാടുമുള്ള വേദനകളുടെ ഇടയിൽ നിന്ന്റെ വേദന അവൻ കാണില്ലെന്ന് നീ വിചാരിച്ചു, അതിനാൽ അവനെ ആശ്രയിച്ചില്ലെങ്കിൽ?

ദൈവം ഒരിക്കലും അവന്റെ പ്രിയ കുഞ്ഞായ നിന്നെക്കാള്‍ തിരക്കുള്ളവനല്ല! ക്ഷീണമോ രോഗമോ കാരണം അവൻ ഉറങ്ങുകയോ മയങ്ങുകയോ ചെയ്യുന്നില്ല. അവൻ സർവശക്തനും എല്ലായ്പ്പോഴും സന്നിഹിതനും ആണ്. ചോദ്യം ഇതാണ് — നീ അവനിൽആശ്രയിക്കുമോ? നീ അവനോട്വിളിച്ചപേക്ഷിക്കുമോ?

ഈ പദ്ധതിയെക്കുറിച്ച്

അത്ഭുതങ്ങളുടെ 30 ദിനങ്ങൾ

യേശു ഭൂമിയിൽ ആയിരുന്നപ്പോൾ ജനങ്ങൾക്കുവേണ്ടി പല അവിശ്വസനീയമായ കാര്യങ്ങൾ ചെയ്തു. നിങ്ങൾ ഈ ബൈബിൾ പദ്ധതി വായിക്കുമ്പോൾ, യേശുവിനെ അവന്റെ പൂർണ്ണതയിൽ നേരിട്ട് അനുഭവിക്കുമെന്നു ഞങ്ങൾ പ്രതീക്ഷിയ്ക്കുന്നു. ഈ ഭൂമിയിലെ നമ്മുടെ ജീവിത യാത്രയിൽ അമാനുഷികതയ്ക്കായി ദൈവത്തിൽ വിശ്വസിക്കുന്നത് നാം ഉപേക്ഷിക്കരുത്.

More

ഈ പ്ലാൻ‌ നൽ‌കിയതിന് We Are Zion ന് നന്ദി പറയാൻ ഞങ്ങൾ‌ താൽ‌പ്പര്യപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: www.instagram.com/wearezion.in