അത്ഭുതങ്ങളുടെ 30 ദിനങ്ങൾഉദാഹരണം

അത്ഭുതങ്ങളുടെ 30 ദിനങ്ങൾ

30 ദിവസത്തിൽ 28 ദിവസം

യേശു ബെഥാന്യയിൽ ലാസറിനെ ഉയിർപ്പിക്കുന്നു

യേശുവിന്റെ ഒരു സുഹൃത്ത് വളരെ രോഗബാധിതനായി മരണക്കിടക്കയിൽ കിടക്കുമ്പോൾ, അവൻ എല്ലാം ഉപേക്ഷിച്ച് അവനെ കാണാൻ അവിടേയ്ക്ക് പോകുമെന്ന് നിങ്ങൾ പ്രതീക്ഷിക്കും. പക്ഷേ, യേശു അവിടെയേയ്ക്ക് ഉടൻ പോകാതെ കുറച്ചു കൂടി സമയം കഴിഞ്ഞു, പിന്നീട് മരിച്ച ലാസറിന്റെ സഹോദരിമാരായ മറിയയെയും മർത്തയെയും കാണാൻ പോകുന്നു.

അവൻ ഗ്രാമത്തിന്റെ പ്രവേശന വാതിൽക്കൽ എത്തുമ്പോൾ മർത്താ അവനെ കണ്ടുമുട്ടുന്നു. തന്റെ സഹോദരന്റെ മരണത്തിന് നാലുദിവസം കഴിഞ്ഞിട്ടും, ഇപ്പോഴും യേശു എന്തെങ്കിലും ചെയ്യാൻ കഴിയുമെന്ന് അവൾ സൂചിപ്പിക്കുന്നു. മറിയ ഓടി യേശുവിന്റെ അടുക്കലേക്ക് പോയി അവന്റെ കാൽക്കൽ വീണു കരഞ്ഞുകൊണ്ട് പറഞ്ഞു, നീ ഇവിടെ ഉണ്ടായിരുന്നെങ്കിൽ മരണം സംഭവിയ്ക്കില്ലായിരുന്നു. ചുറ്റുമുള്ളവരുടെ ദുഃഖം കണ്ടപ്പോൾ യേശുവിന്റെ കണ്ണുകൾ നിറഞ്ഞു. തുടർന്ന്, അവൻ ശവകുടീരത്തിലേക്ക് പോയി, ഉച്ചത്തിൽ വിളിച്ചു ലാസറിനെ പുറത്തേക്ക് വരാൻ പറഞ്ഞു. അപ്പോൾ ലാസർ മരിച്ച ശരീരത്തിൽ പൊതിഞ്ഞിരുന്ന തുണിക്കഷ്ണങ്ങളോടെ പുറത്തേക്ക് നടന്നു വന്നു.

യേശു തന്റെ മരണത്തിനും പുനരുത്ഥാനത്തിനും മുമ്പുതന്നെ, മരണത്തിന്മേലുള്ള തന്റെ പരമാധികാരം പ്രകടമാക്കി. ഭൂമിയിലെ നമ്മുടെ ജീവിതത്തിന്റെ രചയിതാവും പൂർത്തീകരണനുംഅവനാണ്. പുനരുത്ഥാനത്തിനുശേഷം ലാസർ ഭൂമിയിൽ എന്നേക്കും ജീവിച്ചിരുന്നില്ല, പക്ഷേ യേശു ജനങ്ങൾക്ക് താൻ പുനരുത്ഥാനവും ജീവനുമാണെന്ന് പൂർണ്ണമായ തെളിവ് നൽകി.ഇന്നും ജീവിക്കുമ്പോഴും മരിക്കുമ്പോഴും നാം എല്ലായിടത്തും അനുഗ്രഹീതരായവരാണ്, കാരണം ജീവിക്കുന്നത് ക്രിസ്തുവിനായാണ്, മരിക്കുന്നത് ലാഭമാണ് എന്നതാണ് സത്യാർത്ഥം. അതായത്, നാം ജീവിക്കുമ്പോൾ ദൈവത്തിന്റെ മഹത്വത്തിനായാണ് ജീവിക്കുന്നത്, മരിക്കുമ്പോൾ നിത്യതയിൽ അവനോടൊപ്പം ആയിരിക്കും. ഏതു വഴിയിലും ഒരു നഷ്ടവുമില്ല! എത്ര വലിയ ഒരു ഉറപ്പാണ്!

അത് നിങ്ങൾ യേശുവിനെ എങ്ങനെ കാണുന്നു എന്നതിനെ എങ്ങനെ മാറ്റും? ഭൂമിയിലെ നിങ്ങളുടെ ജീവിതത്തെ നിങ്ങൾ എങ്ങനെ കാണുന്നു എന്നതിനെ അത് എങ്ങനെ സ്വാധീനിക്കുന്നു? നമ്മളിൽ ചിലർ ആരെയും സ്വാധീനിക്കാതെയും നിത്യതയെക്കുറിച്ചുള്ള കാഴ്ചപ്പാടില്ലാതെയും ജീവിതം നയിക്കുന്നു. നമ്മൾ സോമ്പികളെപ്പോലെ ജീവിക്കുകയും ചലിക്കുകയും ചെയ്യുന്നു. യേശുവിന്റെ നിർദ്ദേശം നമ്മൾ വ്യക്തിപരമായി സ്വീകരിച്ച് ആശവവസ്ത്രങ്ങൾഅഴിച്ചുമാറ്റി യാഥാർഥ്യത്തിൽജീവിക്കേണ്ട സമയമാണിത്!

ഈ പദ്ധതിയെക്കുറിച്ച്

അത്ഭുതങ്ങളുടെ 30 ദിനങ്ങൾ

യേശു ഭൂമിയിൽ ആയിരുന്നപ്പോൾ ജനങ്ങൾക്കുവേണ്ടി പല അവിശ്വസനീയമായ കാര്യങ്ങൾ ചെയ്തു. നിങ്ങൾ ഈ ബൈബിൾ പദ്ധതി വായിക്കുമ്പോൾ, യേശുവിനെ അവന്റെ പൂർണ്ണതയിൽ നേരിട്ട് അനുഭവിക്കുമെന്നു ഞങ്ങൾ പ്രതീക്ഷിയ്ക്കുന്നു. ഈ ഭൂമിയിലെ നമ്മുടെ ജീവിത യാത്രയിൽ അമാനുഷികതയ്ക്കായി ദൈവത്തിൽ വിശ്വസിക്കുന്നത് നാം ഉപേക്ഷിക്കരുത്.

More

ഈ പ്ലാൻ‌ നൽ‌കിയതിന് We Are Zion ന് നന്ദി പറയാൻ ഞങ്ങൾ‌ താൽ‌പ്പര്യപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: www.instagram.com/wearezion.in