അത്ഭുതങ്ങളുടെ 30 ദിനങ്ങൾഉദാഹരണം

യേശു അത്തിമരം ഉണക്കുന്നു
അത്തിവൃക്ഷം ഫലം കായ്ച്ചില്ല; അതിനാൽ അത് യേശുവിന്റെ ക്രോധത്തിൻ കീഴിൽപ്പെട്ടു. അത്ഭുതകരമായി, അത് ഉടനെ ഉണങ്ങി പോയി; അത്രയും വേഗത്തിൽ ആയതിനാൽ കണ്ടവർ എല്ലാവരും അതിനെക്കുറിച്ച് വിസ്മയിച്ചു. പ്രായോഗികമായി അസാധ്യമെന്നു തോന്നുന്ന കാര്യങ്ങൾക്കായി ധൈര്യത്തോടെ ചോദിക്കാൻ യേശു അന്നും ഇന്നും തന്റെ ശിഷ്യന്മാരോടും അഭ്യർത്ഥിച്ചു. ആർക്കാണ് മലകളെ കടലിൽ ഇട്ടുകളയാൻ കഴിയുന്നത്? എന്നിരുന്നാലും, വിശ്വസിക്കുന്നവന് അതും സാധ്യമാണെന്ന് അവൻ പറയുന്നു.
ഇന്ന് നിങ്ങൾക്കുള്ള വെല്ലുവിളി ഇതാണ്:
‘പ്രാർത്ഥനയിൽ നിങ്ങൾ ചോദിക്കുന്നതെന്തും ലഭിക്കുമെന്ന് നിങ്ങൾ വിശ്വസിക്കുന്നുവെങ്കിൽ’
എന്തിനുവേണ്ടിയാണ് നിങ്ങൾ പ്രാർത്ഥിച്ചത്? നിങ്ങൾ ചോദിക്കുന്നത് ദൈവം നിങ്ങൾക്ക് നൽകുമെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ?
അമാനുഷികത അനുഭവിക്കുന്നതിൽ നിന്ന് നമ്മെ തടയുന്ന ഒരേയൊരു കാര്യം സംശയമാണ്. ശത്രുവിനെ ഞെട്ടിക്കുകയും നമ്മുടെ ദൈവത്തെ ആവേശഭരിതനക്കുകയുംചെയ്യുന്ന ധൈര്യത്തോടെ നാം വിശ്വസിച്ചാലോ? നമ്മുടെ സ്വപ്നങ്ങൾക്കപ്പുറം, നമ്മുടെ സ്വന്തം ശക്തിയാൽ ഒരിക്കലും സാധിക്കാനാവാത്ത വിധത്തിലുള്ള വലിയ പ്രാർത്ഥനകൾ നമ്മൾ നടത്തിയാൽ എങ്ങനെ ആയിരിക്കും? നമ്മുടെ പ്രാർത്ഥനകൾ നമുക്കുവേണ്ടിയും നമ്മുടെ കുടുംബങ്ങൾക്കുവേണ്ടിയും മാത്രമല്ല, നമ്മുടെ നഗരങ്ങൾക്കും രാഷ്ട്രങ്ങൾക്കും വേണ്ടിയാണെങ്കിൽ എങ്ങനെയിരിക്കും?
അസാധ്യമായി ഒന്നുമില്ലാത്ത, നമ്മുടെ പ്രാർത്ഥനകൾക്ക് ഉത്തരം നൽകുന്ന ഒരു ദൈവമുണ്ട്. വേദനയുടെയും കടത്തിന്റെയും വന്ധ്യതയുടെയും ഏകാന്തതയുടെയും ആ പർവതം പ്രപഞ്ചത്തിന്റെസൃഷ്ടാവായദൈവത്തിന് ഒന്നുമല്ല. യേശുവിന്റെ നാമത്തിന്റെ ശക്തിയിലുള്ള വിശ്വാസത്തോടെ നിങ്ങളുടെ ജീവിതത്തിൽ നിന്ന് നിങ്ങൾക്ക് പ്രാർത്ഥിക്കാം, ക്രിസ്തുവിൽ അതെ എന്നും ആമേൻ എന്നും പറയുന്ന ദൈവത്തിന്റെ വാഗ്ദാനങ്ങളിൽ ഉറച്ചുനിൽക്കാം.
ദൈവം താൻ ആണെന്ന് പറയുന്ന ആളാണെന്ന് നിങ്ങൾ വിശ്വസിക്കുമോ?
ദൈവത്തിന്റെ അമാനുഷിക ശക്തിയെ ഉണർത്തുന്ന ധീരമായ പ്രാർത്ഥനകൾ നിങ്ങൾ ആരംഭിക്കുമോ?
ഈ പദ്ധതിയെക്കുറിച്ച്

യേശു ഭൂമിയിൽ ആയിരുന്നപ്പോൾ ജനങ്ങൾക്കുവേണ്ടി പല അവിശ്വസനീയമായ കാര്യങ്ങൾ ചെയ്തു. നിങ്ങൾ ഈ ബൈബിൾ പദ്ധതി വായിക്കുമ്പോൾ, യേശുവിനെ അവന്റെ പൂർണ്ണതയിൽ നേരിട്ട് അനുഭവിക്കുമെന്നു ഞങ്ങൾ പ്രതീക്ഷിയ്ക്കുന്നു. ഈ ഭൂമിയിലെ നമ്മുടെ ജീവിത യാത്രയിൽ അമാനുഷികതയ്ക്കായി ദൈവത്തിൽ വിശ്വസിക്കുന്നത് നാം ഉപേക്ഷിക്കരുത്.
More
ഈ പ്ലാൻ നൽകിയതിന് We Are Zion ന് നന്ദി പറയാൻ ഞങ്ങൾ താൽപ്പര്യപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: www.instagram.com/wearezion.in
ബന്ധപ്പെട്ട പദ്ധതികൾ

വൈകാരിക പോരാട്ടങ്ങളെയും ആത്മീയ പോരാട്ടങ്ങളെയും മറികടക്കുക

ഈസ്റ്റർ ക്രൂശാണ് - 8 ദിന വീഡിയോ പ്ലാൻ

വർഷാവസാനം പുനഃക്രമീകരിക്കുന്നു - പ്രാർത്ഥനയും ഉപവാസവും

വെല്ലുവിളി നിറഞ്ഞ ലോകത്ത് ഹൃദയത്തെ സംരക്ഷിക്കുന്നു

ഈസ്റ്റർ ക്രൂശാണ് - 4 ദിന വീഡിയോ പ്ലാൻ

മരുഭൂമിയിലെ അത്ഭുതം

ദൈവത്തിൻ്റെ ഉദ്ദേശ്യപ്രകാരം ജീവിക്കുകയും അവൻ്റെ കൃപയെ സ്വീകരിക്കുകയും ചെയ്യുക

അത്ഭുതങ്ങളുടെ 30 ദിനങ്ങൾ

പരിശുദ്ധാത്മാവിലുള്ള ആത്മീയ അവബോധം
