അത്ഭുതങ്ങളുടെ 30 ദിനങ്ങൾഉദാഹരണം

യേശു ഒരു ബധിരനെയും മൂകനെയും സുഖപ്പെടുത്തുന്നു
ബധിരനും മൂകനും. എത്ര ദുഃഖകരമായ അവസ്ഥ! ളരെ നാളുകളോളം ഈ മനുഷ്യന്റെ കൂട്ടുകാരൻ ആയിരുന്നത് “ഭയങ്കരമായൊരു നിശ്ശബ്ദത” മാത്രമായിരുന്നു.അയാൾക്ക് സംസാരിക്കാനോ തന്റെ ചുറ്റും മറ്റുള്ളവർ എന്താണ് പറയുന്നതെന്ന് കേൾക്കാനും കഴിഞ്ഞില്ല. ചന്തസ്ഥലത്ത് തന്റെ ചുറ്റും തടിച്ചുകൂടിയ ജനക്കൂട്ടത്തെ അയാൾക്ക് കേൾക്കാൻ കഴിയുമായിരുന്നില്ല, തന്റെ മനസ്സിലുള്ളത് ആരോടും പറയാൻ കഴിയുമായിരുന്നില്ല. നിങ്ങളുടെ ശരീരത്തിനുള്ളിൽ നിങ്ങൾ കുടുങ്ങിക്കിടക്കുന്ന ഒരു അവസ്ഥയെക്കുറിച്ചുസങ്കൽപ്പിക്കൂ, നിങ്ങളുടെ ചിന്തകളെല്ലാംനിങ്ങളുടെ ചുറ്റും തപ്പിത്തടയുന്നുണ്ടോ? നല്ല കാര്യം, അയാൾക്ക് ചുറ്റും ഒരു സമൂഹം ഉണ്ടായിരുന്നു, അവർ അയാളെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്ന് അവരുടെ സുഹൃത്തിനെ സുഖപ്പെടുത്താൻ യാചിച്ചു. അയാൾക്ക് യേശുവിനെക്കുറിച്ച് കേൾക്കാനോ അവന്റെ പഠിപ്പിക്കലുകൾ മനസ്സിലാക്കുവാനോ കഴിയുമായിരുന്നില്ല.
ഇവിടെ യേശുവിന്റെ സൌഖ്യപ്രവർത്തനം വളരെ സൃഷ്ടിപരമായ രീതിയിലാണ് വരച്ചുകാട്ടപ്പെട്ടിരിക്കുന്നത്. കാതിൽ വിരലുകൾ വെക്കുകയും, തുപ്പൽകൊണ്ട് നാവിൽ സ്പർശിക്കുകയും ചെയ്ത സംഭവം നമ്മൾക്ക് അല്പം വിചിത്രമോ അശുദ്ധമോ പോലെ തോന്നാം.തന്റെ പ്രതിച്ഛായ വഹിക്കുന്ന ഒരാളെ യഥാർത്ഥ രൂപകൽപ്പനയിലേക്ക് പുനഃസ്ഥാപിക്കാൻ പ്രവർത്തിച്ചുകൊണ്ടിരുന്ന സ്രഷ്ടാവിന് അത് വിചിത്രവും ഒരുപക്ഷേ വൃത്തികെട്ടതുമായി തോന്നില്ല. സ്പർശത്തിലൂടെയും ശരീരത്തിൽ നിന്നുള്ള ദ്രാവകങ്ങളിലൂടെയും ആ മനുഷ്യന്റെ ശരീരത്തിൽ പ്രവർത്തിയ്ക്കാത്ത ഭാഗം യേശു ശരിയാക്കുകയായിരുന്നു.ഇതിലൂടെ നമ്മെപ്പോലെ ഉള്ളവരെ ശുദ്ധീകരിക്കാൻ യേശു തന്റെ കൈകൾ മലിനമാകുന്നതിനെക്കുറിച്ച് ഒരിക്കലും ഭയപ്പെടുന്നില്ലെന്ന് തെളിയിക്കുന്നു. സത്യമായി പറഞ്ഞാൽ, നാം ഒരുപാടു "അഴുക്കുള്ളവരാണ്". നാം യേശുവിനു വേണ്ടി ജീവിക്കാൻ തുടങ്ങുമ്പോൾ പരിശുദ്ധാത്മാവ് തന്റെ പ്രവൃത്തി പൂർത്തിയാക്കുന്നു. നമ്മൾ പതിവായി പഠിച്ചുപോന്നും പതിഞ്ഞുപോയ നിരവധി കാര്യങ്ങളെ അവന് നമ്മിൽ നിന്ന് അഴിച്ചുമാറ്റേണ്ടി വരും. അതിന് ശേഷം, നമ്മുടെ ഉള്ളിൽ തന്നെ ഒരു പൂർണ്ണമായ പുതുക്കലും പുനർനിർമാണവും നടത്താൻ തുടങ്ങുന്നു. നമ്മുടെ ജീവിതത്തിലെ ഓരോ വിടവിലേക്കും അവന് സ്വതന്ത്രമായി പ്രവേശനം നൽകുക എന്നതാണ് പ്രധാനം - അത് എത്ര ഇരുണ്ടതും വെറുപ്പുളവാക്കുന്നതുമാണെങ്കിലും. നിന്നെ സൃഷ്ടിവനുംവിളിച്ചവനും നിന്നോടൊപ്പം ആ "കുഴിയിലേക്ക്" ഇറങ്ങാൻ പേടിക്കുന്നില്ല. മറിച്ച്, നിന്നെ മലിനമാക്കിയതും അടച്ചുമൂടിയതുമായ എല്ലാം അവൻ നീക്കി നിന്നെ ശുദ്ധീകരിക്കും.
ഈ മനുഷ്യനെപ്പോലെ നീയും ദൈവമുമ്പാകെ നിന്നുകൊണ്ട് അവന് ഇഷ്ടമുള്ളതുപോലെ ചെയ്യാൻ അവനെ അനുവദിക്കുമോ? അവന്റെ സാന്നിധ്യത്തിൽ, ഒരുപുനഃസ്ഥാപനം ഉറപ്പാണ്, പുനഃസ്ഥാപന രീതി - അത് അവന്റെ കൈകളിലാണ്.
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

യേശു ഭൂമിയിൽ ആയിരുന്നപ്പോൾ ജനങ്ങൾക്കുവേണ്ടി പല അവിശ്വസനീയമായ കാര്യങ്ങൾ ചെയ്തു. നിങ്ങൾ ഈ ബൈബിൾ പദ്ധതി വായിക്കുമ്പോൾ, യേശുവിനെ അവന്റെ പൂർണ്ണതയിൽ നേരിട്ട് അനുഭവിക്കുമെന്നു ഞങ്ങൾ പ്രതീക്ഷിയ്ക്കുന്നു. ഈ ഭൂമിയിലെ നമ്മുടെ ജീവിത യാത്രയിൽ അമാനുഷികതയ്ക്കായി ദൈവത്തിൽ വിശ്വസിക്കുന്നത് നാം ഉപേക്ഷിക്കരുത്.
More
ഈ പ്ലാൻ നൽകിയതിന് We Are Zion ന് നന്ദി പറയാൻ ഞങ്ങൾ താൽപ്പര്യപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: www.instagram.com/wearezion.in
ബന്ധപ്പെട്ട പദ്ധതികൾ

വൈകാരിക പോരാട്ടങ്ങളെയും ആത്മീയ പോരാട്ടങ്ങളെയും മറികടക്കുക

ഈസ്റ്റർ ക്രൂശാണ് - 8 ദിന വീഡിയോ പ്ലാൻ

വർഷാവസാനം പുനഃക്രമീകരിക്കുന്നു - പ്രാർത്ഥനയും ഉപവാസവും

വെല്ലുവിളി നിറഞ്ഞ ലോകത്ത് ഹൃദയത്തെ സംരക്ഷിക്കുന്നു

ഈസ്റ്റർ ക്രൂശാണ് - 4 ദിന വീഡിയോ പ്ലാൻ

മരുഭൂമിയിലെ അത്ഭുതം

ദൈവത്തിൻ്റെ ഉദ്ദേശ്യപ്രകാരം ജീവിക്കുകയും അവൻ്റെ കൃപയെ സ്വീകരിക്കുകയും ചെയ്യുക

അത്ഭുതങ്ങളുടെ 30 ദിനങ്ങൾ

പരിശുദ്ധാത്മാവിലുള്ള ആത്മീയ അവബോധം
