അത്ഭുതങ്ങളുടെ 30 ദിനങ്ങൾഉദാഹരണം

യേശു ഒരു വിജാതീയ സ്ത്രീയുടെ ഭൂതബാധിതയായ മകളെ സുഖപ്പെടുത്തുന്നു
ഈ സംഭവത്തെക്കുറിച്ച് വായിക്കുമ്പോൾ, ആ യഹുദയായസ്ത്രീയോട് യേശു കാണിച്ച ദയയില്ലാത്ത ഭാഷ നമ്മെ അൽപ്പം ഞെട്ടിക്കും. രണ്ടാമതൊന്ന് നോക്കുമ്പോൾ, യേശു ആ സ്ത്രീയുടെ ഉദ്ദേശ്യങ്ങൾ പുറത്തുകൊണ്ടുവരികയും അതേ സമയം അവളുടെ വിശ്വാസവ്യവസ്ഥയെ അളക്കുകയുമായിരുന്നു എന്ന് നിങ്ങൾക്ക് മനസ്സിലാകും. യേശു അതീവ തീവ്രമായ ചിന്താശക്തിയുള്ളവനായിരുന്നു!
'ഇസ്രായേലിന്റെ നഷ്ടപ്പെട്ട ആടുകളെ' തേടി മാത്രമാണ് താൻ വന്നതെന്ന് പറഞ്ഞുകൊണ്ട് അവൻ അവളുടെ അപേക്ഷകൾ തള്ളിക്കളഞ്ഞപ്പോൾ, അവൾ അവന്റെ മുമ്പിൽ മുട്ടുകുത്തി, തന്നെ സഹായിക്കാൻ അവനോട് അപേക്ഷിച്ചു. അവൾ വാക്കുകളാലും പ്രവൃത്തികളാലും അവൻ്റെ കർത്തൃത്വം തന്റെ സാഹചര്യങ്ങളിൽ അംഗീകരിച്ചു. കുട്ടികൾക്കുള്ള അപ്പം നായ്ക്കൾക്ക് കൊടുക്കാൻ പറ്റില്ല എന്ന് അവൻ പറഞ്ഞപ്പോൾ, അവൾ പെട്ടെന്ന് ആലങ്കാരികതയെ ഏറ്റെടുത്തു, മേശയിൽ നിന്ന് വീഴുന്ന അപ്പക്കഷണങ്ങൾ കൊണ്ട് നായ്ക്കൾ തൃപ്തരാകുമെന്ന് അവനെ ഓർമ്മിപ്പിച്ചു. നായ്ക്കളോട് ഉപമിച്ചിരുന്ന അപമാനത്തെ അവഗണിച്ച ആ വിനയം എത്ര മഹത്തരമായിരുന്നു! യേശുവിന്റെ ശക്തമായ വചനത്തിന്റെ നുറുക്കുകൾ പോലും തന്റെ മകളെ മോചിപ്പിക്കുമെന്ന് വിശ്വസിച്ച ആ വിശ്വാസം എത്ര ഗംഭീരമായിരുന്നു! അവളുടെ ആ 'വലിയ വിശ്വാസത്തിന്' യേശു അവളെ പ്രശംസിച്ചു, അവളുടെ മകൾക്ക് രോഗശാന്തി ലഭിച്ചു!
യേശു നല്ല പെരുമാറ്റമുള്ളവർക്കായോ, ശരിയായ ഭാഷ സംസാരിക്കുന്നവർക്കായോ, ശരിയായ രീതിയിൽ കാണപ്പെടുന്നവർക്കായോ മാത്രം വന്നതല്ല. സംസ്കാരികമായോ, ജാതിയായോ, സാമൂഹികമായോ പശ്ചാത്തലം ഏതായാലും, എല്ലാ പുരുഷന്മാർക്കും, സ്ത്രീകൾക്കും, കുട്ടികൾക്കും വേണ്ടി തന്നെയാണ് അദ്ദേഹം വന്നത്. എല്ലാവരെയും സ്വതന്ത്രരാക്കാനാണ് അവൻ വന്നത്. എല്ലാറ്റിനും മീതെ അവനെ കർത്താവാക്കാൻ തയ്യാറാകുന്നവിനീതവും പശ്ചാത്താപവുമുള്ള ഒരു ഹൃദയം മാത്രമായിരുന്നു അതിനുള്ള ഏക വ്യവസ്ഥ. സാഹചര്യങ്ങൾ വളരെ ലളിതമാണ്, എന്നിട്ടും അഹങ്കാരവും ശാഠ്യവും കാരണം പലരും അത് നഷ്ടപ്പെടുത്തുന്നു.
ഈ സ്ത്രീയെപ്പോലെ, നിങ്ങളും യേശുവിന്റെ മുമ്പിൽ മുട്ടുകുത്തി സഹായം ചോദിക്കുമോ? സഹായത്തിന്റെയും പുനഃസ്ഥാപനത്തിന്റെയും പരമോന്നത ഉറവിടത്തിലേക്ക് എളിമയോടെ മുട്ടുകുത്തി നോക്കാൻ ശക്തനായ ഒരു വ്യക്തിയ്‌ക്കെകഴിയു.
ഈ പദ്ധതിയെക്കുറിച്ച്

യേശു ഭൂമിയിൽ ആയിരുന്നപ്പോൾ ജനങ്ങൾക്കുവേണ്ടി പല അവിശ്വസനീയമായ കാര്യങ്ങൾ ചെയ്തു. നിങ്ങൾ ഈ ബൈബിൾ പദ്ധതി വായിക്കുമ്പോൾ, യേശുവിനെ അവന്റെ പൂർണ്ണതയിൽ നേരിട്ട് അനുഭവിക്കുമെന്നു ഞങ്ങൾ പ്രതീക്ഷിയ്ക്കുന്നു. ഈ ഭൂമിയിലെ നമ്മുടെ ജീവിത യാത്രയിൽ അമാനുഷികതയ്ക്കായി ദൈവത്തിൽ വിശ്വസിക്കുന്നത് നാം ഉപേക്ഷിക്കരുത്.
More
ഈ പ്ലാൻ നൽകിയതിന് We Are Zion ന് നന്ദി പറയാൻ ഞങ്ങൾ താൽപ്പര്യപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: www.instagram.com/wearezion.in
ബന്ധപ്പെട്ട പദ്ധതികൾ

വൈകാരിക പോരാട്ടങ്ങളെയും ആത്മീയ പോരാട്ടങ്ങളെയും മറികടക്കുക

ഈസ്റ്റർ ക്രൂശാണ് - 8 ദിന വീഡിയോ പ്ലാൻ

വർഷാവസാനം പുനഃക്രമീകരിക്കുന്നു - പ്രാർത്ഥനയും ഉപവാസവും

വെല്ലുവിളി നിറഞ്ഞ ലോകത്ത് ഹൃദയത്തെ സംരക്ഷിക്കുന്നു

ഈസ്റ്റർ ക്രൂശാണ് - 4 ദിന വീഡിയോ പ്ലാൻ

മരുഭൂമിയിലെ അത്ഭുതം

ദൈവത്തിൻ്റെ ഉദ്ദേശ്യപ്രകാരം ജീവിക്കുകയും അവൻ്റെ കൃപയെ സ്വീകരിക്കുകയും ചെയ്യുക

അത്ഭുതങ്ങളുടെ 30 ദിനങ്ങൾ

പരിശുദ്ധാത്മാവിലുള്ള ആത്മീയ അവബോധം
