അത്ഭുതങ്ങളുടെ 30 ദിനങ്ങൾഉദാഹരണം

അത്ഭുതങ്ങളുടെ 30 ദിനങ്ങൾ

30 ദിവസത്തിൽ 26 ദിവസം

18 വർഷമായി മുടന്തയായ ഒരു സ്ത്രീയെ യേശു സുഖപ്പെടുത്തുന്നു

ഈ സ്ത്രീ ഒരു ദുഷ്ടാത്മാവിന്റെ ബന്ധനത്താൽപതിനെട്ട് വർഷമായികുനിഞ്ഞു മാത്രം നടക്കുകയും നിവർന്ന് നിൽക്കാൻ കഴിയാതെ പൊറുതിമുട്ടിയ ജീവിതമായിരുന്നു നയിച്ചിരുന്നത്. എത്ര വേദനയും കഷ്ടപ്പാടും അവൾ അനുഭവിച്ചിരിക്കണം, കുനിഞ്ഞു മാത്രം നടക്കാനും നിവർന്ന് നിൽക്കാനും കഴിയാത്തതിനാൽ. യേശു അവളെ ആ ദുഷ്ടാത്മാവിന്റെ നിയന്ത്രണത്തിൽ നിന്ന് മോചിപ്പിച്ചു, അങ്ങനെ അവൾക്ക് വീണ്ടും നിവർന്നു നിൽക്കാൻ കഴിഞ്ഞു. തന്റെ മുഴുവൻ ഉയരത്തിൽ നിന്നുകൊണ്ട് ലോകത്തെ വീണ്ടും കാണാൻ കഴിഞ്ഞത് — എത്ര പ്രതീക്ഷിക്കാത്ത ഒരു അനുഗ്രഹമാണ്!

നമ്മിൽ പലരും മാനസികമായും, ശാരീരികമായും, വികാരപരമായും, ബന്ധങ്ങളിലൂടെയും, സാമ്പത്തികമായും ദൈവിക ആത്മവിശ്വാസത്തോടെ തല ഉയർത്തിപ്പിടിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. ദൈവികമായ ആത്മവിശ്വാസത്തോടെ തല ഉയർത്തിനിൽക്കാൻ കഴിയാതെ, പരാജിതരും അടിച്ചമർത്തപ്പെട്ടവരുമായി ജീവിതത്തിലൂടെ ഇഴഞ്ഞു നീങ്ങുകയാണ്! വിഷാദം, ഉത്കണ്ഠ, ഭയം, ചിന്തകൾ, അസുരക്ഷാബോധം എന്നിവ നമ്മെ ബന്ധിച്ചുവെച്ചതിനാൽ ദൈവം നമ്മെ സൃഷ്ടിച്ച ലക്ഷ്യങ്ങളിൽ നടക്കാൻ പോലും നമുക്ക് കഴിയുന്നില്ല. എങ്കിലും, ശത്രുവിന്റെ പിടിയിൽ നിന്ന് നമ്മെ മോചിപ്പിക്കാനും, ദൈവത്തിന്റെ മക്കളായി നമ്മുടെ പൂർണ്ണമായ നിലയിൽ നിൽക്കാൻ കഴിയേണ്ടതിനും ദൈവം നമ്മെ ആഗ്രഹിക്കുന്നു!

നിങ്ങളുടെ ജീവിതം നേരെയാക്കാനും തിരുത്തലുകൾ വരുത്താനും നിങ്ങൾ എത്ര ശ്രമിച്ചാലും അത് ഫലിക്കുന്നില്ലെന്നും നിങ്ങൾക്ക് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?വളഞ്ഞ കാര്യങ്ങൾ നേരെയാക്കുന്നതിൽ വിദഗ്ദ്ധനായതിനാൽ യേശുവിന്റെ കൈ നിങ്ങളെ സ്പർശിക്കേണ്ടി വന്നേക്കാം. വക്രമായ നട്ടെല്ല് മുതൽ തകർന്ന വിവാഹം, വഴിതെറ്റിയ മനസ്സ് അല്ലെങ്കിൽ തലകീഴായ കുടുംബജീവിതംവരെ - ഒന്നും അവന് സ്പർശിക്കാനും രൂപാന്തരപ്പെടുത്താനും പുനഃസ്ഥാപിക്കാനും കഴിയാത്തത്ര അകലെയല്ല. അവൻ തന്റെ പ്രത്യേകവും ശക്തവുമായ രീതിയിൽ നിങ്ങളുടെ കാര്യങ്ങൾ നേരെയാക്കാൻ അനുവദിക്കുമോ? നീ ഇനി ഒരിക്കലും പഴയതുപോലെ ആകില്ല. ഓർക്കുക, അവൻ തന്നെയാണ് നിങ്ങളുടെ മഹത്വവും തല ഉയർത്തുന്നവനും!

ഈ പദ്ധതിയെക്കുറിച്ച്

അത്ഭുതങ്ങളുടെ 30 ദിനങ്ങൾ

യേശു ഭൂമിയിൽ ആയിരുന്നപ്പോൾ ജനങ്ങൾക്കുവേണ്ടി പല അവിശ്വസനീയമായ കാര്യങ്ങൾ ചെയ്തു. നിങ്ങൾ ഈ ബൈബിൾ പദ്ധതി വായിക്കുമ്പോൾ, യേശുവിനെ അവന്റെ പൂർണ്ണതയിൽ നേരിട്ട് അനുഭവിക്കുമെന്നു ഞങ്ങൾ പ്രതീക്ഷിയ്ക്കുന്നു. ഈ ഭൂമിയിലെ നമ്മുടെ ജീവിത യാത്രയിൽ അമാനുഷികതയ്ക്കായി ദൈവത്തിൽ വിശ്വസിക്കുന്നത് നാം ഉപേക്ഷിക്കരുത്.

More

ഈ പ്ലാൻ‌ നൽ‌കിയതിന് We Are Zion ന് നന്ദി പറയാൻ ഞങ്ങൾ‌ താൽ‌പ്പര്യപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: www.instagram.com/wearezion.in