അത്ഭുതങ്ങളുടെ 30 ദിനങ്ങൾഉദാഹരണം

അത്ഭുതങ്ങളുടെ 30 ദിനങ്ങൾ

30 ദിവസത്തിൽ 25 ദിവസം

അത്ഭുതകരമായ ആലയത്തിന്റെ നികുതി

ആദ്യമായി പിടിക്കപ്പെടുന്ന മീന്റെ വായിൽ ഒരു നാണയം ഉണ്ടാകും, അതും യേശുവിന്റെയും പത്രൊസിന്റെയും നികുതി അടയ്ക്കാൻ തക്കത്തോളം തുക? അതൊരു അത്ഭുതകരമായ കാര്യമല്ലേയോ? പത്രൊസിന് അത് കേട്ട് വിസ്മയമുണ്ടായിരിക്കണം. എങ്കിലും അവൻ അനുസരിച്ചു, ആ അത്ഭുതത്തിന്റെ അനുഗ്രഹം അനുഭവിക്കുകയും ചെയ്തു.

സമീപകാലത്ത് ദൈവം നിങ്ങളോടു ചെയ്യാൻ ആവശ്യപ്പെട്ട ഏറ്റവും വിചിത്രമായ കാര്യം എന്താണ്? നിങ്ങൾ അനുസരിച്ചോ, അല്ലെങ്കിൽ അവന്റെ "വിചിത്രമായ" ആവശ്യത്തെ അനുസരിക്കാൻകഴിയാത്തത്ര മാന്യതയുള്ളയാളാണോ നിങ്ങൾ?

ദൈവം നമ്മെ തന്നെ അനുഗമിക്കാൻ വിളിക്കുന്നു, അത് ചെയ്യുന്നതിനോടൊപ്പം നമ്മുടെ ക്രൂശ് ഏറ്റെടുത്തു നടക്കുവാൻ അവൻ ആവർത്തിച്ചു ആവശ്യപ്പെടുകയും ചെയ്യുന്നു. ക്രൂശ് ചുമക്കുക എന്നാൽ നമ്മുടെ സ്വന്തം ജഡത്തെയും സ്വാഭിലാഷങ്ങളെയും മരിപ്പിച്ച്ഓരോ നിമിഷവും ദൈവത്തിനായി ജീവിക്കുക എന്നാണ്. ഇത് ഒരു മഹത്തായ വിളിയാണ്, ദുർബ്ബലഹൃദയർക്കുള്ളതല്ല! അതിന് ദൈവത്തിന്റെ ശബ്ദം ശ്രദ്ധിച്ചു അനുസരിക്കുകയും അവന്റെ വചനപ്രകാരം ജീവിക്കുകയും ചെയ്യേണ്ടതുണ്ട്. നാം അവനോട് അനുസരണക്കേട് കാണിച്ച് ജീവിച്ചാൽ നമുക്ക് അത്ഭുതങ്ങൾ പ്രതീക്ഷിക്കാനാവില്ല.

നമ്മുടെ ജീവിതത്തിൽ ദൈവം സ്ഥാപിക്കുന്ന മനുഷ്യ അധികാര വ്യക്തികൾക്ക് വിധേയമായി ജീവിക്കാൻ ദൈവം നമ്മെ വിളിക്കുന്നു. അവൻ നമ്മോട് ദൈവത്തെ എല്ലാ വഴികളും മഹത്വപ്പെടുത്തുന്ന വിധത്തിൽ ധാർമ്മികമായും നീതിപൂർവ്വമായും ജീവിക്കുവാൻ ആവശ്യപ്പെടുന്നു. നമ്മുടെ രാജ്യത്തിന് നികുതികൾ അടച്ചു, വിശ്വസ്തരായ പൗരന്മാരായി ജീവിക്കുവാൻ അവൻ ആഗ്രഹിക്കുന്നു, അതോടൊപ്പം നാമും നിത്യമായാസ്വർഗ്ഗത്തിലെ പൗരന്മാരാണെന്ന് ഓർമ്മിക്കണമെന്നും അവൻ ആഗ്രഹിക്കുന്നു. ദൈനംദിന ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും ഉൾക്കാഴ്ച ലഭിക്കാൻ നിങ്ങൾ ദൈവവചനം വായിക്കാൻ തുടങ്ങുമോ? നിങ്ങൾക്ക് സൗകര്യകരവും സുഖകരവുമായി തോന്നുന്ന കാര്യങ്ങൾ വിട്ടുകൊടുക്കേണ്ടി വന്നാലും, ദൈവത്തിന്റെ പരമാധികാരഇഷ്ടത്തെഅനുസരിച്ചുകൊണ്ടു ജീവിക്കുവാൻ നിങ്ങൾ തയ്യാറായിരിക്കുന്നുവോ?

ഈ പദ്ധതിയെക്കുറിച്ച്

അത്ഭുതങ്ങളുടെ 30 ദിനങ്ങൾ

യേശു ഭൂമിയിൽ ആയിരുന്നപ്പോൾ ജനങ്ങൾക്കുവേണ്ടി പല അവിശ്വസനീയമായ കാര്യങ്ങൾ ചെയ്തു. നിങ്ങൾ ഈ ബൈബിൾ പദ്ധതി വായിക്കുമ്പോൾ, യേശുവിനെ അവന്റെ പൂർണ്ണതയിൽ നേരിട്ട് അനുഭവിക്കുമെന്നു ഞങ്ങൾ പ്രതീക്ഷിയ്ക്കുന്നു. ഈ ഭൂമിയിലെ നമ്മുടെ ജീവിത യാത്രയിൽ അമാനുഷികതയ്ക്കായി ദൈവത്തിൽ വിശ്വസിക്കുന്നത് നാം ഉപേക്ഷിക്കരുത്.

More

ഈ പ്ലാൻ‌ നൽ‌കിയതിന് We Are Zion ന് നന്ദി പറയാൻ ഞങ്ങൾ‌ താൽ‌പ്പര്യപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: www.instagram.com/wearezion.in