അത്ഭുതങ്ങളുടെ 30 ദിനങ്ങൾഉദാഹരണം

അത്ഭുതങ്ങളുടെ 30 ദിനങ്ങൾ

30 ദിവസത്തിൽ 24 ദിവസം

ജന്മനാ അന്ധനായ ഒരു മനുഷ്യനെ യേശു അവന്റെ കണ്ണുകളിൽ തുപ്പിക്കൊണ്ട് സുഖപ്പെടുത്തുന്നു

യോഹന്നാൻ 9 അധ്യായം മുഴുവൻ വായിക്കുമ്പോൾ, ഈ പ്രത്യേക സൌഖ്യം സമൂഹത്തിലെ പല തലങ്ങളിൽ നിന്നും നിരവധി ചോദ്യങ്ങളും അധിക ശ്രദ്ധയും ആകർഷിച്ചുവെന്ന് കാണാൻ കഴിയും. ജന്മനാ അന്ധനായിരുന്ന ഒരു മനുഷ്യന്റെ കണ്ണുകളിൽ യേശു മണലും ഉമിനീരുംപുരട്ടുകയും, ശീലോം കുളത്തിൽ കഴുകാൻ അയക്കുകയും ചെയ്തപ്പോൾ അവൻ സൌഖ്യം പ്രാപിച്ചു.പരീശന്മാർ ഈ അത്ഭുതത്തെക്കുറിച്ച് പൂർണ്ണമായ അന്വേഷണം നടത്തി, യേശുവിനെ പാപിയായി പ്രഖ്യാപിച്ചു. ആമനുഷ്യന്റെ മാതാപിതാക്കൾ, സുനഗോഗിൽ നിന്നു പുറത്താക്കപ്പെടുമോ എന്ന ഭയത്തിൽ, ആ അത്ഭുതത്തിൽ നിന്നു അകന്നു നിന്നു. ആ മനുഷ്യൻ ഒടുവിൽ യഹൂദ സഭയിൽ നിന്ന് പുറത്താക്കപ്പെടുകയും യേശുവിനെ വീണ്ടും കണ്ടുമുട്ടുകയും ഇത്തവണ രക്ഷ അനുഭവിക്കുകയും ചെയ്യുന്നു.

രക്ഷ എന്നത് ആത്മീയമായി കുരുടനും ബധിരനുമായ ഒരുവന്റെ കണ്ണുകളും ചെവികളും ഒരു രക്ഷകനെക്കുറിച്ചുംഅവന്റെ രാജ്യം ഈ ഭൂമിയിൽ വരുന്നത്കാണുകയും കേൾക്കുകയും ചെയ്യുന്നതാണ്. ഈ കഥയിലെ അത്ഭുതം, ഒരു മനുഷ്യന് കേവലം ശാരീരിക കാഴ്ച ലഭിക്കുന്നതല്ല, മറിച്ച് തുടക്കം മുതൽ തന്നെ യേശുവിന് അവസാനം കാണാൻ കഴിയുന്നു എന്നതാണ്.ഈ മനുഷ്യന്റെ ജനന വൈകല്യത്തിന് ആരുടെ പാപമാണ് കാരണമെന്ന് ശിഷ്യന്മാർ അവനോട് ചോദിച്ചു. അതിന് യേശു മറുപടി പറഞ്ഞു.

““ഈ മനുഷ്യനോ അവന്റെ മാതാപിതാക്കളോ പാപം ചെയ്തിട്ടില്ല, മറിച്ച് ദൈവത്തിന്റെ പ്രവൃത്തികൾ അവനിൽ വെളിപ്പെടേണ്ടതിനാണ് ഇത് സംഭവിച്ചത്.”

ചില കാര്യങ്ങൾ നമുക്ക് സംഭവിക്കുന്നതിന്റെ ആഴം ദൈവത്തിന് മാത്രമേ അറിയൂ, അവ ഒടുവിൽ നമ്മുടെ നന്മയ്ക്കായി എങ്ങനെ പ്രവർത്തിക്കുമെന്ന് അവനു മാത്രമേ കാണാൻ കഴിയൂ. വീണ്ടെടുക്കാനാവാത്തതായി തോന്നുന്ന എന്തും എടുത്ത് അതിൽ നിന്ന് മനോഹരമായ എന്തെങ്കിലും സൃഷ്ടിക്കാൻ കഴിയുന്ന ഒരു വീണ്ടെടുപ്പുകാരന്റെ നിർവചനം അതാണ്. പ്രവാചകനായ യെശയ്യാവ് മിശിഹായെക്കുറിച്ചു വിവരിച്ചത് ഇങ്ങനെയാണ് അവൻ “ചാരത്തിൽ നിന്ന് സുന്ദരതയും, ദുഃഖത്തിൽ നിന്ന് ആനന്ദവും” നൽകുന്നവനായി പ്രത്യക്ഷപ്പെടുന്നു. എന്നാൽ അത് അവിടെത്തന്നെ നിൽക്കുന്നില്ല; ദൈവം നമ്മെ പുതിയ സൃഷ്ടികളായി ഉപയോഗിച്ച്, നശിച്ചുപോയതിനെ പുനർനിർമ്മിക്കാനും, പുതുക്കാനും, പുനഃസ്ഥാപിക്കാനും വിളിക്കുന്നു. അങ്ങനെയാണ്ഭൂമി മുഴുവനും ദൈവത്തിന്റെ മഹത്വംവെളിപ്പെടുന്നത്.

നിങ്ങൾക്ക് സംഭവിച്ച ഏറ്റവും മോശമായ കാര്യങ്ങൾക്ക് ദൈവം പരിഹാരം കാണുമെന്നും, നിങ്ങളുടെ ജീവിതത്തിലെ തകർന്ന കഷ്ണങ്ങൾക്കൊപ്പം വിലയേറിയ എന്തെങ്കിലും കൂട്ടിച്ചേർക്കുമെന്നും നിങ്ങൾ വിശ്വസിക്കുമോ?

ഈ പദ്ധതിയെക്കുറിച്ച്

അത്ഭുതങ്ങളുടെ 30 ദിനങ്ങൾ

യേശു ഭൂമിയിൽ ആയിരുന്നപ്പോൾ ജനങ്ങൾക്കുവേണ്ടി പല അവിശ്വസനീയമായ കാര്യങ്ങൾ ചെയ്തു. നിങ്ങൾ ഈ ബൈബിൾ പദ്ധതി വായിക്കുമ്പോൾ, യേശുവിനെ അവന്റെ പൂർണ്ണതയിൽ നേരിട്ട് അനുഭവിക്കുമെന്നു ഞങ്ങൾ പ്രതീക്ഷിയ്ക്കുന്നു. ഈ ഭൂമിയിലെ നമ്മുടെ ജീവിത യാത്രയിൽ അമാനുഷികതയ്ക്കായി ദൈവത്തിൽ വിശ്വസിക്കുന്നത് നാം ഉപേക്ഷിക്കരുത്.

More

ഈ പ്ലാൻ‌ നൽ‌കിയതിന് We Are Zion ന് നന്ദി പറയാൻ ഞങ്ങൾ‌ താൽ‌പ്പര്യപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: www.instagram.com/wearezion.in