അവൻ വീണ്ടും സോരിന്റെ അതിർവിട്ട് സീദോൻവഴിയായി ദെക്കപ്പൊലിദേശത്തിന്റെ നടുവിൽക്കൂടി ഗലീലക്കടല്പുറത്തു വന്നു. അവിടെ അവർ വിക്കനായൊരു ചെകിടനെ അവന്റെ അടുക്കൽ കൊണ്ടുവന്ന്, അവന്റെമേൽ കൈ വയ്ക്കേണം എന്ന് അപേക്ഷിച്ചു. അവൻ അവനെ പുരുഷാരത്തിൽനിന്നു വേറിട്ടു കൂട്ടിക്കൊണ്ടുപോയി അവന്റെ ചെവിയിൽ വിരൽ ഇട്ട്, തുപ്പി അവന്റെ നാവിനെ തൊട്ടു, സ്വർഗത്തേക്കു നോക്കി നെടുവീർപ്പിട്ട് അവനോട്: തുറന്നുവരിക എന്ന് അർഥമുള്ള എഫഥാ എന്നു പറഞ്ഞു. ഉടനെ അവന്റെ ചെവിതുറന്നു നാവിന്റെ കെട്ടും അഴിഞ്ഞിട്ട് അവൻ ശരിയായി സംസാരിച്ചു. ഇത് ആരോടും പറയരുത് എന്ന് അവരോടു കല്പിച്ചു. എങ്കിലും അവൻ എത്ര കല്പിച്ചുവോ അത്രയും അവർ പ്രസിദ്ധമാക്കി: അവൻ സകലവും നന്നായി ചെയ്തു; ചെകിടരെ കേൾക്കുമാറാക്കുന്നു; ഊമരെ സംസാരിക്കുമാറാക്കുന്നു എന്നു പറഞ്ഞ് അത്യന്തം വിസ്മയിച്ചു.
മർക്കൊസ് 7 വായിക്കുക
കേൾക്കുക മർക്കൊസ് 7
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: മർക്കൊസ് 7:31-37
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ