മുഖാമുഖം യേശുവുമൊത്ത്ഉദാഹരണം

എമ്മാവൂസിലേക്കുള്ള വഴി യാത്രയിൽ ആയിരുന്നതായയേശുവിന്റെ രണ്ട് ശിഷ്യന്മാർക്ക് അവൻ തന്നെത്താൻ ആരാണെന്നു വെളിപ്പെടുത്താതെ പ്രത്യക്ഷപ്പെട്ടു. അവൻ അവർക്ക് സ്വയം വെളിപ്പെടുത്തിയില്ലെങ്കിലും,അവൻ അവരുടെ എല്ലാ ചിന്തകളും വികാരങ്ങളും അവനിലൂടെ കടന്നുപോകുവൻ അവരെ അനുവദിച്ചു. പിന്നെ അവൻ അവരോട് കാര്യങ്ങൾ വിശദീകരിക്കുകയും അവൻ വന്നതും,മരിച്ചതും,ഉയിർത്തെഴുന്നേറ്റതും എന്തുകൊണ്ടാണെന്ന് വിശദീകരിക്കാൻ മോശയുടെയും പ്രവാചകന്മാരുടെയും കാലം മുതലുള്ള കാര്യങ്ങൾ കൂട്ടിച്ചേർത്തു അവരോടു സംസാരിച്ചു. അവൻ അവരെ പഠിപ്പിക്കുകയും അവരോട് കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്യുമ്പോൾ അവരുടെ ഹൃദയം അവരുടെ ഉള്ളിൽ കത്തുന്നതായി അവർക്ക് തോന്നി.
ഉയിർത്തെഴുന്നേറ്റ രക്ഷകൻ അതാണ് ചെയ്യുന്നത്. അവന്റെ ആത്മാവ് നമ്മോടൊപ്പമുണ്ട്,അവന്റെ വചനത്തിലെ മറഞ്ഞിരിക്കുന്ന സത്യങ്ങൾ നമ്മോട് വെളിപ്പെടുത്തുന്നു,നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്ന പല കാര്യങ്ങൾക്കും അർത്ഥമുണ്ടാകുവാൻ അവൻ പലതിനും വ്യക്തത വരുത്തുന്നു,നമ്മുടെ ഹൃദയങ്ങളിൽ ജ്വലിക്കുന്ന ഒരു വികാരം അവൻ നൽകുന്നു. ഉയിർത്തെഴുന്നേറ്റ ദൈവത്തിന്റെ ആത്മാവ് നമ്മിലും നമ്മിലൂടെയും ചലിയ്ക്കാതെ നമ്മുടെ ജീവിതം നമുക്ക് മുന്നോട്ടു നയിക്കാൻ കഴിയില്ല!
സ്വയം ചോദിക്കേണ്ട ചോദ്യങ്ങൾ:
പുനരുത്ഥാനം പ്രാപിച്ച ഒരു ജീവിതം നയിക്കാൻ നിങ്ങൾ തയ്യാറാണോ?
ഈ വർഷം മുഴുവനും നിങ്ങളെ നയിക്കാൻ ദൈവത്തിന്റെ ആത്മാവിന് നിങ്ങൾ ഒരിടം നൽകുമോ?
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

നമ്മുടെ ഉള്ളിലും നമ്മോട് കൂടെയും വാസമാക്കിയ നമ്മുടെ നിത്യനായ ദൈവത്തെക്കുറിച്ച് നമുക്ക് പരിചിതമായ സത്യങ്ങളിലൂടെ നമുക്കൊരു ഉണർവ് പ്രാപിക്കുന്നതിനുള്ള ഒരു മഹനീയമായ നോമ്പുകാല സമയമാണ് ഇത്. ഈ ബൈബിൾ പഠന പദ്ധതിയിലൂടെ, നിങ്ങൾ എല്ലാ ദിവസവും, 40 ദിവസത്തേക്ക്, കുറച്ച് മിനിറ്റുകൾ യേശുവിനെക്കുറിച്ചുള്ള വ്യാപ്തിയെ പുതിയൊരു തലത്തിൽ ആഴമായി മനസിലാക്കുവാൻ നിങ്ങൾ തിരഞ്ഞെടുക്കും എന്നതാണ് ഞങ്ങളുടെ പ്രത്യാശ.
More
ഈ പ്ലാൻ നൽകിയതിന് വീ ആർ സിയോണിനോട് ഞങ്ങൾ നന്ദി പറയുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: https://www.instagram.com/wearezion.in/
ബന്ധപ്പെട്ട പദ്ധതികൾ

ഈസ്റ്റർ ക്രൂശാണ് - 8 ദിന വീഡിയോ പ്ലാൻ

എന്നോട് കല്പിയ്ക്കുക - സീറോ കോൺഫറൻസ്

നമ്മുടെ ദൈവിക വിധി അവകാശപ്പെടുന്നു

ബൈബിൾ മനഃപാഠ വാക്യങ്ങൾ (പുതിയ നിയമം)

വെല്ലുവിളി നിറഞ്ഞ ലോകത്ത് ഹൃദയത്തെ സംരക്ഷിക്കുന്നു

ദൈവത്തിൻ്റെ ഉദ്ദേശ്യപ്രകാരം ജീവിക്കുകയും അവൻ്റെ കൃപയെ സ്വീകരിക്കുകയും ചെയ്യുക

പരിശുദ്ധാത്മാവിലുള്ള ആത്മീയ അവബോധം

വർഷാവസാനം പുനഃക്രമീകരിക്കുന്നു - പ്രാർത്ഥനയും ഉപവാസവും

ഒരു പുതിയ തുടക്കം
