മുഖാമുഖം യേശുവുമൊത്ത്ഉദാഹരണം

മുഖാമുഖം യേശുവുമൊത്ത്

40 ദിവസത്തിൽ 36 ദിവസം

നിര്‍ദ്ദോഷികൾ അല്ലാത്ത ഒരു കൂട്ടം ജനങ്ങൾ പരസ്യമായി ഒരു സ്ത്രിതിയുടെമേൽ ന്യായവിധി പ്രഖ്യാപിക്കുന്നതിനായി അവളെ യേശുവിന്റെ അടുക്കലേക്ക് വലിച്ചിഴച്ചു കൊണ്ടുപോകുന്നത് വളരെ വിചിത്രമായ ഒന്നാണ്. അവളെ നോക്കാതെ കുനിഞ്ഞിരുന്നു നിലത്ത് എന്തോ എഴുതിക്കൊണ്ടിരുന്ന യേശുവിനെ കണ്ട അവൾ ഒരുപക്ഷേ ലജ്ജയും,കുറ്റബോധവും കൊണ്ട് വിറയ്ക്കുന്നുണ്ടാവണം. ജനക്കൂട്ടത്തിൽ പാപമില്ലാത്തവർക്ക് അവളെ കല്ലെറിയാൻ അവൻ അവരോട് ആവശ്യപ്പെട്ടു. ആ സ്ത്രീയെ അവിടെ വിട്ടിട്ടു ആളുകൾ ഓരോരുത്തരായി അവിടെ നിന്ന് പോയി. യേശു അവളെ കുറ്റവിമുക്തയാക്കി,എന്നാൽ അത് ഒരു വ്യവസ്ഥയും കൂടാതെയല്ല അവൻ ചെയ്തത്,എന്നാൽ അവൻ പറഞ്ഞു "പോകു,പാപ ജീവിതം ഉപേക്ഷിക്കു".

കൃപയുടെയും സത്യത്തിന്റെയും പ്രതിരൂപമാണ് യേശു. അവൻ ആരെയും കുറ്റപ്പെടുത്താൻ ശ്രമിച്ചില്ല അപ്പോൾത്തന്നെ അവരുടെ അപരാധങ്ങൾ ഒന്നും മറച്ചുവച്ചതുമില്ല. പരിശുദ്ധാത്മാവ് ഇന്നും അതുതന്നെയാണ് ചെയ്യുന്നത്. പരിശുദ്ധാത്മാവ് പാപത്തിന്റെ പ്രവണതകളെ കുറിച്ച് നമ്മെ അറിയിക്കുകയും യഥാർത്ഥ മാനസാന്തരത്തിലേക്ക് നമ്മെ നയിക്കുകയും ചെയ്തുകൊണ്ട് കപടവിശ്വാസിയും ന്യായവിധിക്കാരും ആയിരിക്കുന്നതിൽ നിന്നും നമ്മെ തടയും.

സ്വയം ചോദിക്കേണ്ട ചോദ്യങ്ങൾ:
മറ്റുള്ളവരെ വിധിയ്ക്കാതെയും എന്റെ എന്റെ സ്വന്തം ജീവിതം പരിശോധിയ്ക്കാനും എനിയ്ക്ക് തീരുമാനമെടുക്കാൻ കഴിയുമോ?

ഈ പദ്ധതിയെക്കുറിച്ച്

മുഖാമുഖം യേശുവുമൊത്ത്

നമ്മുടെ ഉള്ളിലും നമ്മോട് കൂടെയും വാസമാക്കിയ നമ്മുടെ നിത്യനായ ദൈവത്തെക്കുറിച്ച് നമുക്ക് പരിചിതമായ സത്യങ്ങളിലൂടെ നമുക്കൊരു ഉണർവ് പ്രാപിക്കുന്നതിനുള്ള ഒരു മഹനീയമായ നോമ്പുകാല സമയമാണ് ഇത്. ഈ ബൈബിൾ പഠന പദ്ധതിയിലൂടെ, നിങ്ങൾ എല്ലാ ദിവസവും, 40 ദിവസത്തേക്ക്, കുറച്ച് മിനിറ്റുകൾ യേശുവിനെക്കുറിച്ചുള്ള വ്യാപ്‌തിയെ പുതിയൊരു തലത്തിൽ ആഴമായി മനസിലാക്കുവാൻ നിങ്ങൾ തിരഞ്ഞെടുക്കും എന്നതാണ് ഞങ്ങളുടെ പ്രത്യാശ.

More

ഈ പ്ലാൻ നൽകിയതിന് വീ ആർ സിയോണിനോട് ഞങ്ങൾ നന്ദി പറയുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: https://www.instagram.com/wearezion.in/

ബന്ധപ്പെട്ട പദ്ധതികൾ