മുഖാമുഖം യേശുവുമൊത്ത്ഉദാഹരണം

യേശുവിന് വളരെ സവിശേഷമായ സംഭാഷണ ശൈലി ഉണ്ടായിരുന്നു,അവൻ ഏറ്റവും അനുയോജ്യമായ സമയത്ത് ഒരാളോട് സംസാരിയ്ക്കാൻ തുടങ്ങുകയും ഉടൻ തന്നെ അത് ആഴത്തിലുള്ള സംഭാഷണത്തിലേയ്ക്ക് പോകുകയും ചെയ്യുന്നു. അവൻ കുറ്റപ്പെടുത്തലുകളോ മുഖസ്തുതിയോ ഉപയോഗിച്ച് ആവശ്യമില്ലാത്ത കാര്യങ്ങൾ സംസാരിയ്ക്കാറില്ല,മറിച്ച് ഒരു സാഹചര്യത്തിനോ പ്രശ്നത്തിനോ കാരണമാകുന്നത് എന്താണെന്ന് കൃത്യമായി വിവരിക്കും. ശമരിയാക്കാരിയായ സ്ത്രീയോട് സംസാരിച്ചപ്പോഴും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. അവൻ തന്നെക്കുറിച്ച് ഒരു വലിയ കാര്യം ഉറപ്പിച്ചു ഉന്നയിച്ചു - “ഞാൻ നൽകുന്ന വെള്ളം കുടിക്കുന്നവന് ഒരിക്കലും ദാഹിക്കുകയില്ല. തീർച്ചയായും,ഞാൻ അവർക്കു നൽകുന്ന ജലം അവരിൽ നിത്യജീവനിലേക്കു പൊങ്ങിവരുന്ന നീരുറവയായി മാറും.” ശമരിയക്കാരിയായ സ്ത്രീ5തവണ വിവാഹിതയായവളാണ്,എന്നാൽ നിലവിൽ അവൾ മറ്റൊരു പുരുഷനുമായി ജീവിക്കുകയായിരുന്നു. അവൾ വ്യക്തമായും അഗാധമായ എന്തിനോ വേണ്ടി ദാഹിക്കുന്നുണ്ടെങ്കിലും ശാരീരിക ബന്ധങ്ങൾ കൊണ്ട് അവളുടെ വിശപ്പ് അവൾ താൽക്കാലികമായി ശമിപ്പിക്കുകയായിരുന്നു. അവളുടെ ആഴമായ ആവശ്യങ്ങൾ നിറവേറ്റാൻ തനിക്കു മാത്രമേ കഴിയൂ എന്ന വസ്തുതയെ അഭിസംബോധന ചെയ്തുകൊണ്ട് യേശു നേരിട്ട് കാര്യത്തിന്റെ കാതലായ ഭാഗതേയ്ക്കു പോയി. നമ്മൾ ആ സ്ത്രീയിൽ നിന്ന് ഒട്ടും വ്യത്യസ്തരല്ല.നമ്മൾ പലപ്പോഴും നമ്മുടെ ആവശ്യങ്ങൾ താൽക്കാലികമായ പല വഴികളും ഉപയോഗിച്ച് പരിഹരിയ്ക്കാൻ ശ്രമിയ്ക്കാറുണ്ട്,എന്നാൽ നമ്മൾ യേശിവിൽആ കാര്യങ്ങൾ നിറവേറ്റുവാൻ ആശ്രയിച്ചാൽ,അത് നമ്മെ ഈ ലോകത്തിന്റെ കപടദൈവങ്ങളായ ധനം,ഉയർച്ച,പ്രാമുഖ്യം എന്നിവയെ ആരാധിയ്ക്കുന്നതിൽ എത്തിപെടുന്നതിൽ നമ്മെ അനുവദിയ്ക്കില്ല. നമ്മൾ നമ്മെത്തന്നെ പൂർണമായി ശൂന്യമാക്കുമ്പോൾ മാത്രമേ നമുക്ക് ദൈവത്തെ ആത്മാവിലും സത്യത്തിലും ആരാധിക്കാൻ കഴിയൂ.
സ്വയം ചോദിക്കേണ്ട ചോദ്യങ്ങൾ:
എവിടെയാണ് എന്റെ ജീവിതത്തിൽ ശൂന്യത അനുഭവപ്പെടുന്നത്?
എന്റെ ആരാധന ദൈവത്തിലേക്കാണോ അതോ വസ്തുക്കളിലേക്കോ ആളുകളിലേക്കോ നോക്കിയുള്ളതാണോ?
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

നമ്മുടെ ഉള്ളിലും നമ്മോട് കൂടെയും വാസമാക്കിയ നമ്മുടെ നിത്യനായ ദൈവത്തെക്കുറിച്ച് നമുക്ക് പരിചിതമായ സത്യങ്ങളിലൂടെ നമുക്കൊരു ഉണർവ് പ്രാപിക്കുന്നതിനുള്ള ഒരു മഹനീയമായ നോമ്പുകാല സമയമാണ് ഇത്. ഈ ബൈബിൾ പഠന പദ്ധതിയിലൂടെ, നിങ്ങൾ എല്ലാ ദിവസവും, 40 ദിവസത്തേക്ക്, കുറച്ച് മിനിറ്റുകൾ യേശുവിനെക്കുറിച്ചുള്ള വ്യാപ്തിയെ പുതിയൊരു തലത്തിൽ ആഴമായി മനസിലാക്കുവാൻ നിങ്ങൾ തിരഞ്ഞെടുക്കും എന്നതാണ് ഞങ്ങളുടെ പ്രത്യാശ.
More
ഈ പ്ലാൻ നൽകിയതിന് വീ ആർ സിയോണിനോട് ഞങ്ങൾ നന്ദി പറയുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: https://www.instagram.com/wearezion.in/
ബന്ധപ്പെട്ട പദ്ധതികൾ

ഈസ്റ്റർ ക്രൂശാണ് - 8 ദിന വീഡിയോ പ്ലാൻ

എന്നോട് കല്പിയ്ക്കുക - സീറോ കോൺഫറൻസ്

നമ്മുടെ ദൈവിക വിധി അവകാശപ്പെടുന്നു

ബൈബിൾ മനഃപാഠ വാക്യങ്ങൾ (പുതിയ നിയമം)

വെല്ലുവിളി നിറഞ്ഞ ലോകത്ത് ഹൃദയത്തെ സംരക്ഷിക്കുന്നു

ദൈവത്തിൻ്റെ ഉദ്ദേശ്യപ്രകാരം ജീവിക്കുകയും അവൻ്റെ കൃപയെ സ്വീകരിക്കുകയും ചെയ്യുക

പരിശുദ്ധാത്മാവിലുള്ള ആത്മീയ അവബോധം

വർഷാവസാനം പുനഃക്രമീകരിക്കുന്നു - പ്രാർത്ഥനയും ഉപവാസവും

ഒരു പുതിയ തുടക്കം
