മുഖാമുഖം യേശുവുമൊത്ത്ഉദാഹരണം

മുഖാമുഖം യേശുവുമൊത്ത്

40 ദിവസത്തിൽ 33 ദിവസം

റോമാക്കാർക്ക് നൽകുന്നതിനായി സ്വന്തം ആളുകളിൽ നിന്ന് നികുതി പിരിച്ചെടുത്ത ഒരു നികുതിപിരിവുകാരൻ ആയിരുന്നതിനാൽ സക്കായിയെ അവന്റെ ആളുകൾ ഒരു "പാപി" ആയി കണക്കാക്കിയിരുന്നു. എല്ലാ അർത്ഥത്തിലും അവൻ അവർക്കൊരു ഒരു രാജ്യദ്രോഹിയായിരുന്നു. എന്നിരുന്നാലും,യേശു തന്നെത്താൻ അവന്റെ വീട്ടിലേക്ക് പോകാൻ തീരുമാനിയ്ക്കുകയും അവനോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്തു. ആ ദിവസത്തിനിടയിൽ തന്നെ,സക്കായി പുതിയ ബോധ്യത്തോടെ ഒരു പുതിയ ജീവിതശൈലിയുടെ പരസ്യ പ്രഖ്യാപനം നടത്തുന്നു. വ്യക്തിപരമായ സത്യസന്ധതയുടെയും പൊതു മഹാമനസ്‌കതയുടെയും ഒന്ന്. എന്തുകൊണ്ടാണ് പെട്ടെന്നു തന്നെ അവൻ മനസ്സാക്ഷികുത്ത് ഉണ്ടായത്?പരസ്യമായി നിങ്ങളുടെ തീരുമാനങ്ങൾ അറിയിക്കുന്നതിൽ നിന്നും നിങ്ങളെ പിന്നോട്ട് വലിയ്ക്കുന്ന കാര്യങ്ങൾ എന്തൊക്കെയാണ്?യേശു സക്കായിയോടും അവന്റെ സുഹൃത്തുക്കളോടുമൊപ്പം ചിലവഴിയ്ക്കാൻ സമയം കണ്ടെത്തുകയും അവരോടുകൂടെ ഇരുന്നതും അവരെ സ്നേഹിച്ചതും എല്ലാം അവരുടെ ജീവിതത്തിൽ ഉണ്ടായ മാറ്റങ്ങൾ കാരണമെന്നു പറയാം. അവർ സമൂഹത്തിൽ നിന്ദിയ്ക്കപ്പെട്ടവരാണ്അ. അവരെപോലുള്ളവരല്ലാതെ ആരും അവരോടൊപ്പം സമയം ചിലവഴിയ്ക്കാൻ കൂട്ടാക്കിയില്ല. എന്നിട്ടും സമൂഹത്തിൽ ആരും കാണാത്ത ആളുകളെ കാണാൻ കഴിയുന്ന റബ്ബി,അവരുടെ അടുത്തേയ്ക്ക് സ്വയം ക്ഷണിയ്ക്കപെട്ടുപോയപ്പോൾ അവിടെ എല്ലാം മാറ്റിമറിയ്ക്കപ്പെട്ടു.

സ്വയം ചോദിക്കേണ്ട ചോദ്യങ്ങൾ:
എന്റെ നഗരത്തിലെ ആരും കാണുവാൻ കണക്കാക്കാതെ ആളുകളെ,നിന്ദിതരെയും,തിരസ്കരിക്കപ്പെട്ടവരെയും,പീഡിതരെയും കാണാൻ ഞാൻ സമയമെടുക്കുമോ?
ഞാൻ അവരെ എന്റെ ജീവിതത്തിലേക്ക് ക്ഷണിക്കണോ അതോ ക്രിസ്തുവിന്റെ സ്നേഹത്തിന്റെ ഒരു മാർഗ്ഗമാകാൻ വേണ്ടി ഞാൻ അവരുടെ ജീവിതത്തിലേക്ക് പ്രവേശിക്കണോ?

തിരുവെഴുത്ത്

ഈ പദ്ധതിയെക്കുറിച്ച്

മുഖാമുഖം യേശുവുമൊത്ത്

നമ്മുടെ ഉള്ളിലും നമ്മോട് കൂടെയും വാസമാക്കിയ നമ്മുടെ നിത്യനായ ദൈവത്തെക്കുറിച്ച് നമുക്ക് പരിചിതമായ സത്യങ്ങളിലൂടെ നമുക്കൊരു ഉണർവ് പ്രാപിക്കുന്നതിനുള്ള ഒരു മഹനീയമായ നോമ്പുകാല സമയമാണ് ഇത്. ഈ ബൈബിൾ പഠന പദ്ധതിയിലൂടെ, നിങ്ങൾ എല്ലാ ദിവസവും, 40 ദിവസത്തേക്ക്, കുറച്ച് മിനിറ്റുകൾ യേശുവിനെക്കുറിച്ചുള്ള വ്യാപ്‌തിയെ പുതിയൊരു തലത്തിൽ ആഴമായി മനസിലാക്കുവാൻ നിങ്ങൾ തിരഞ്ഞെടുക്കും എന്നതാണ് ഞങ്ങളുടെ പ്രത്യാശ.

More

ഈ പ്ലാൻ നൽകിയതിന് വീ ആർ സിയോണിനോട് ഞങ്ങൾ നന്ദി പറയുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: https://www.instagram.com/wearezion.in/