മുഖാമുഖം യേശുവുമൊത്ത്ഉദാഹരണം

കഷ്ടപ്പാടുകൾ എന്താണെന്ന് വിശദീകരിക്കാൻ നമ്മൾ ശ്രമിക്കുന്നു അല്ലെങ്കിൽ കുറഞ്ഞത് അത് എന്താണെന്ന് മനസ്സിലാക്കാനെങ്കിലും ശ്രമിക്കുക. എങ്കിലും പലതവണ,എന്തുകൊണ്ടാണ് നമ്മൾ അതിലൂടെ കടന്നുപോകുന്നത് എന്നതിന് ഒരു വ്യക്തമായ വിശദീകരണവുമില്ല. നമ്മൾ നിശ്ശബ്ദത പാലിക്കുകയും ദൈവം നമ്മിൽ ആരംഭിച്ച പ്രവൃത്തി പൂർത്തിയാക്കാൻ അവനെ അനുവദിക്കുകയും ചെയ്യുന്നതാണ് നല്ലത്,അങ്ങനെ അവന്റെ മഹത്വം നമ്മിലും നമ്മിലുടെയും വെളിപ്പെടും. അത് സ്വീകരിക്കാൻ വളരെ ബുദ്ധിമുട്ടുള്ളതാണെങ്കിലും,ചിലപ്പോൾ കഷ്ടപ്പാടുകൾ നമുക്ക് വിജയം നൽകുന്നതിനേക്കാൾ കൂടുതൽ ഗുണം ചെയ്യുന്നു. അത് നമ്മുടെ പരുക്കൻ അഗ്രങ്ങൾക്ക് നേര്‍മവരുത്തുകയും,സഹിഷ്ണുതയെ നമ്മിൽ വളർത്തുകയും,നമ്മുടെ പ്രാർത്ഥനാ ജീവിതം വളർത്തുകയും,നമ്മുടെ ജീവിതത്തിൽ ദൈവത്തിന്റെ പ്രവർത്തികളോട് നമ്മെ കൂടുതൽ ബോധ്യമുള്ളവർ ആക്കുകയും ചെയ്യുന്നു. ഒരുപക്ഷേ,ഇന്നത്തെ വേദവാക്യത്തിലെ ആ മനുഷ്യനെപ്പോലെ,നിങ്ങളുടെ കഷ്ടപ്പാടുകൾ നിങ്ങളുടെ ജീവിതത്തിലോ,കുടുംബത്തിലോ ഉള്ള പാപം മൂലമാണെന്ന് നിങ്ങളോട് ആരോടെങ്കിലും പറഞ്ഞിരിക്കാം. യേശുവിന്റെ അടുക്കൽ വന്ന് നിങ്ങളുടെ അസാധ്യവും ദുഷ്‌കരവുമായ സാഹചര്യത്തിൽ നിന്ന് എങ്ങനെ അവന് മഹത്വം കൊണ്ടുവരാനാകുമെന്ന് അവനോട് ചോദിക്കുന്നതകം നിങ്ങളുടെ ജീവിതത്തിലെ യഥാർത്ഥ തിരഞ്ഞെടുപ്പ്.
സ്വയം ചോദിക്കേണ്ട ചോദ്യങ്ങൾ:
നിങ്ങളുടെ കഷ്ടപ്പാടുകൾ വെറുതെയാണെന്ന് തോന്നിയിട്ടുണ്ടോ?
ഇതുവരെയുള്ള നിങ്ങളുടെ ഏതെങ്കിലും ജീവിത അവസരങ്ങളിൽ നിന്നും മഹത്വം ഉരുത്തിരിഞ്ഞിട്ടുണ്ടോ?
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

നമ്മുടെ ഉള്ളിലും നമ്മോട് കൂടെയും വാസമാക്കിയ നമ്മുടെ നിത്യനായ ദൈവത്തെക്കുറിച്ച് നമുക്ക് പരിചിതമായ സത്യങ്ങളിലൂടെ നമുക്കൊരു ഉണർവ് പ്രാപിക്കുന്നതിനുള്ള ഒരു മഹനീയമായ നോമ്പുകാല സമയമാണ് ഇത്. ഈ ബൈബിൾ പഠന പദ്ധതിയിലൂടെ, നിങ്ങൾ എല്ലാ ദിവസവും, 40 ദിവസത്തേക്ക്, കുറച്ച് മിനിറ്റുകൾ യേശുവിനെക്കുറിച്ചുള്ള വ്യാപ്‌തിയെ പുതിയൊരു തലത്തിൽ ആഴമായി മനസിലാക്കുവാൻ നിങ്ങൾ തിരഞ്ഞെടുക്കും എന്നതാണ് ഞങ്ങളുടെ പ്രത്യാശ.
More
ഈ പ്ലാൻ നൽകിയതിന് വീ ആർ സിയോണിനോട് ഞങ്ങൾ നന്ദി പറയുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: https://www.instagram.com/wearezion.in/
ബന്ധപ്പെട്ട പദ്ധതികൾ

ഈസ്റ്റർ ക്രൂശാണ് - 8 ദിന വീഡിയോ പ്ലാൻ

എന്നോട് കല്പിയ്ക്കുക - സീറോ കോൺഫറൻസ്

നമ്മുടെ ദൈവിക വിധി അവകാശപ്പെടുന്നു

ബൈബിൾ മനഃപാഠ വാക്യങ്ങൾ (പുതിയ നിയമം)

വെല്ലുവിളി നിറഞ്ഞ ലോകത്ത് ഹൃദയത്തെ സംരക്ഷിക്കുന്നു

ദൈവത്തിൻ്റെ ഉദ്ദേശ്യപ്രകാരം ജീവിക്കുകയും അവൻ്റെ കൃപയെ സ്വീകരിക്കുകയും ചെയ്യുക

പരിശുദ്ധാത്മാവിലുള്ള ആത്മീയ അവബോധം

വർഷാവസാനം പുനഃക്രമീകരിക്കുന്നു - പ്രാർത്ഥനയും ഉപവാസവും

ഒരു പുതിയ തുടക്കം
