മുഖാമുഖം യേശുവുമൊത്ത്ഉദാഹരണം

മുഖാമുഖം യേശുവുമൊത്ത്

40 ദിവസത്തിൽ 35 ദിവസം

മാർത്ത തന്റെ വീട് യേശുവിന് തുറന്നുകൊടുക്കുകയും എല്ലാം അവനുവേണ്ടി ഒരുക്കപ്പെട്ടിരിയ്ക്കുന്നു എന്ന് ഉറപ്പുവരുത്തുകയും ചെയ്തു. അവൾ തീർച്ചയായും വളരെയധികം ആതിഥേയ മര്യാദ ഉള്ളവളാണ്. എന്നാൽ മറുവശത്ത്,അവളുടെ സഹോദരിയായ മാറിയ യേശുവിന്റെ കാൽക്കൽ ഇരുന്നു അവൻ പറയുന്നത് ശ്രദ്ധിച്ചു. അവൾ “നല്ലത്” തിരഞ്ഞെടുത്തുവെന്ന് യേശു പറയുന്നു. തന്റെ സഹോദരിയെ സഹായിക്കാതെ താഴെയിരുന്നു സമയം കളയുന്നത് അത് എങ്ങനെ നല്ലകാര്യമാകും?

യേശുവിനു വേണ്ടി പല കാര്യങ്ങൾ ചെയ്യുന്നതിനേക്കാൾ പ്രധാനം യേശുവിനോടുകൂടെ ഇരിയ്ക്കുന്നതാണെന്ന് ഇന്ന് നമ്മളിൽ പലരും മനസ്സിലാക്കാത്തത് മാറിയ മനസ്സിലാക്കിയിരുന്നു. നമുക്ക് പള്ളിയിൽ പല കാരിയങ്ങള് ചെയ്യാം,ആഴ്‌ചയിലുടനീളം അധഃസ്ഥിതർക്ക് വേണ്ടി പല നന്മ പ്രവർത്തികളും ചെയ്യാം,വചനം പ്രസംഗിക്കാൻ പോലും കഴിയും,എന്നാൽ ദൈവത്തിന്റെ ശബ്ദം മാത്രം കേൾക്കാനായി അവനോടൊപ്പമുള്ള സമയത്തിന് മുൻഗണന നൽകുന്നില്ലെങ്കിൽ,അതായിരിക്കും നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം! നമുക്ക് ബൈബിൾ വായിക്കാനും പതിവായി പ്രാർത്ഥിക്കാനും കഴിയുമെങ്കിലും നിശബ്ദതതയോടെ ദൈവത്തിന്റെ ശബ്ദം കേൾക്കാൻ സമയം നീക്കിവയ്ക്കുന്ന യേശുവിന്റെ ഓരോ ശിഷ്യന്മാരുടെയും ജീവിതത്തിൽ വലിയ കാര്യങ്ങൾ സംഭവിയ്ക്കും.

സ്വയം ചോദിക്കേണ്ട ചോദ്യങ്ങൾ:
ഞാൻ ഇന്ന്5മിനിറ്റ് നിശ്ചലമായിരിക്കാൻ ശ്രമിക്കുകയും ദൈവം എന്നോട് സംസാരിക്കാൻ അനുവദിക്കുകയും ചെയ്യുമോ?

തിരുവെഴുത്ത്

ഈ പദ്ധതിയെക്കുറിച്ച്

മുഖാമുഖം യേശുവുമൊത്ത്

നമ്മുടെ ഉള്ളിലും നമ്മോട് കൂടെയും വാസമാക്കിയ നമ്മുടെ നിത്യനായ ദൈവത്തെക്കുറിച്ച് നമുക്ക് പരിചിതമായ സത്യങ്ങളിലൂടെ നമുക്കൊരു ഉണർവ് പ്രാപിക്കുന്നതിനുള്ള ഒരു മഹനീയമായ നോമ്പുകാല സമയമാണ് ഇത്. ഈ ബൈബിൾ പഠന പദ്ധതിയിലൂടെ, നിങ്ങൾ എല്ലാ ദിവസവും, 40 ദിവസത്തേക്ക്, കുറച്ച് മിനിറ്റുകൾ യേശുവിനെക്കുറിച്ചുള്ള വ്യാപ്‌തിയെ പുതിയൊരു തലത്തിൽ ആഴമായി മനസിലാക്കുവാൻ നിങ്ങൾ തിരഞ്ഞെടുക്കും എന്നതാണ് ഞങ്ങളുടെ പ്രത്യാശ.

More

ഈ പ്ലാൻ നൽകിയതിന് വീ ആർ സിയോണിനോട് ഞങ്ങൾ നന്ദി പറയുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: https://www.instagram.com/wearezion.in/