മുഖാമുഖം യേശുവുമൊത്ത്ഉദാഹരണം

സ്നേഹത്തെ നിങ്ങൾ എങ്ങനെയാണ് കണക്കാക്കുന്നത്?യേശുവിന്റെ അഭിപ്രായത്തിൽ,വളരെയധികം ക്ഷമിക്കപ്പെട്ടവർ വളരെ സ്നേഹിക്കുന്നു,എന്നാൽ കുറച്ച് ക്ഷമിക്കപ്പെട്ടവർ കുറച്ച് സ്നേഹിക്കുന്നു. കൊടിയ പാപജീവിതം നയിച്ചിരുന്ന ഒരു സ്‌ത്രീ യേശുവിനെ ക്ഷണിച്ചിരുന്ന അത്താഴത്തിന് ക്ഷണിക്കപ്പെടാതെ വന്ന് തന്റെ കണ്ണുനീർകൊണ്ടും അതിനുശേഷം വിലകൂടിയ സുഗന്ധദ്രവ്യങ്ങൾകൊണ്ടും അവനെ അഭിഷേകം ചെയ്‌തു. അവൻ ദൈവികതയുടെ അളവറ്റ സാന്നിധ്യത്തിൽ നിൽക്കുന്നുവെന്നും അവനു മാത്രമേ അവളെക്കുറിച്ച് അറിയാനും അവളോട് എല്ലാം ക്ഷമിക്കാനും കഴിയൂ എന്നും ഈ സ്ത്രീക്ക് അറിയാമായിരുന്നു. അവൻ പാപങ്ങൾ ക്ഷമിയ്ക്കും എന്ന അവളുടെ അറിവ് അവളെ കൂടുതൽ ഭക്തിയിലേക്കും ആത്മത്യാഗപരമായ ഉദാരതയിലേയ്ക്കും നയിച്ചു. ഈ ലോകത്തിൽ മറ്റൊന്നും തന്നെ അവളെ ഇത്രയധികം പ്രേരിപ്പിച്ചുകാണില്ല,അവൾ അവനെ ഇത്ര പരിത്യജിച്ച് ആരാധിക്കാൻ.
സ്വയം ചോദിക്കേണ്ട ചോദ്യങ്ങൾ:
നിങ്ങൾ ആരാധനയെ എങ്ങനെയാണ് മനസ്സിലാക്കുന്നത്?
യേശുവിനോടുള്ള നിങ്ങളുടെ സ്നേഹത്തെ നിങ്ങൾക്ക് വിവരിക്കാമോ?
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

നമ്മുടെ ഉള്ളിലും നമ്മോട് കൂടെയും വാസമാക്കിയ നമ്മുടെ നിത്യനായ ദൈവത്തെക്കുറിച്ച് നമുക്ക് പരിചിതമായ സത്യങ്ങളിലൂടെ നമുക്കൊരു ഉണർവ് പ്രാപിക്കുന്നതിനുള്ള ഒരു മഹനീയമായ നോമ്പുകാല സമയമാണ് ഇത്. ഈ ബൈബിൾ പഠന പദ്ധതിയിലൂടെ, നിങ്ങൾ എല്ലാ ദിവസവും, 40 ദിവസത്തേക്ക്, കുറച്ച് മിനിറ്റുകൾ യേശുവിനെക്കുറിച്ചുള്ള വ്യാപ്‌തിയെ പുതിയൊരു തലത്തിൽ ആഴമായി മനസിലാക്കുവാൻ നിങ്ങൾ തിരഞ്ഞെടുക്കും എന്നതാണ് ഞങ്ങളുടെ പ്രത്യാശ.
More
ഈ പ്ലാൻ നൽകിയതിന് വീ ആർ സിയോണിനോട് ഞങ്ങൾ നന്ദി പറയുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: https://www.instagram.com/wearezion.in/
ബന്ധപ്പെട്ട പദ്ധതികൾ

പരിശുദ്ധാത്മാവിലുള്ള ആത്മീയ അവബോധം

ബൈബിൾ മനഃപാഠ വാക്യങ്ങൾ (പുതിയ നിയമം)

ഈസ്റ്റർ ക്രൂശാണ് - 4 ദിന വീഡിയോ പ്ലാൻ

ദൈവത്തിൻ്റെ ഉദ്ദേശ്യപ്രകാരം ജീവിക്കുകയും അവൻ്റെ കൃപയെ സ്വീകരിക്കുകയും ചെയ്യുക

വെല്ലുവിളി നിറഞ്ഞ ലോകത്ത് ഹൃദയത്തെ സംരക്ഷിക്കുന്നു

വൈകാരിക പോരാട്ടങ്ങളെയും ആത്മീയ പോരാട്ടങ്ങളെയും മറികടക്കുക

എന്നോട് കല്പിയ്ക്കുക - സീറോ കോൺഫറൻസ്

ഈസ്റ്റർ ക്രൂശാണ് - 8 ദിന വീഡിയോ പ്ലാൻ

വർഷാവസാനം പുനഃക്രമീകരിക്കുന്നു - പ്രാർത്ഥനയും ഉപവാസവും
