മുഖാമുഖം യേശുവുമൊത്ത്ഉദാഹരണം

യേശുവിന്റെ ശിക്ഷാവിധിയിൽ അധികം ഇടപെടേണ്ടതില്ലെന്ന് നിശ്ചയിച്ചിരുന്ന പീലാത്തോസിന്റെ മുമ്പിൽ യേശു നിന്നു. യേശുവിനോട് വിചാരണ ചെയ്തയാൾ അവൻ ഒരു രാജാവാണോ എന്ന് ചോദിച്ചു,അതിന് മറുപടിയായി യേശു അവനോട് പറഞ്ഞു,തൻ സത്യത്തിന് സാക്ഷ്യം വഹിക്കാനായി ഭൂമിയിൽ വന്നതാനെന്നും സത്യത്തിന്റെ പക്ഷത്തുള്ള എല്ലാവരും അവനെ ശ്രദ്ധിക്കുമെന്നും. അതിനു മറുപടിയായി പീലാത്തോസ് അവനോട് ചോദിച്ചു "എന്താണ് സത്യം?"നമ്മിൽ ഓരോരുത്തരും ഇതേ ചോദ്യം ചോദിച്ചാൽ നമുക്ക് ലഭിക്കുന്ന വിഭിന്നങ്ങളായ ഉത്തരങ്ങളെക്കുറിച്ചു സങ്കൽപ്പിക്കാമോ. പരിപൂര്ണ്ണതകളില്ലാത്ത ലോകത്താണ് നാം ജീവിക്കുന്നത്. ചാരനിറംമാണ്സുരക്ഷിതമെന്ന് നമുക്ക് തോന്നുന്നതിനാൽ കറുപ്പെന്നോ വെളുപ്പെന്നോ പറയുന്ന നിറങ്ങൾക്ക് ഒരു പ്രസക്തിയുമില്ല. മാറിക്കൊണ്ടിരിക്കുന്ന യാഥാർത്ഥ്യങ്ങളാൽഇരുളടഞ്ഞ ഒരു സംസ്കാരം നിമിത്തം സത്യം കളങ്കപ്പെടുകയും,മറയ്ക്കപ്പെടുകയും ചെയ്യപ്പെട്ടു. എന്നിരുന്നാലും സത്യം ഒരു വ്യക്തിയാണ്. യേശു വഴിയും സത്യവും ജീവനുമാകുന്നു. യേശുവിനെ വ്യക്തിപരമായി അറിയുമ്പോൾ,അവൻ നമ്മുടെ ജീവിതത്തിന്റെ വിവിധ ഭാഗങ്ങളെ രൂപാന്തരപ്പെടുത്താനും അവനുമായുള്ള ഐക്യത്തിലേക്ക് നമ്മെ കൊണ്ടുവരാനും തുടങ്ങുന്നു. ഈ ഐക്യം അഗാധമായതും,ചിട്ടപ്പെടുത്തിയതും,നമ്മൾ യേശുവിനെപ്പോലെ ചിന്തിക്കാൻ തുടങ്ങുന്നതും,നാം അവനെപ്പോലെ പ്രവർത്തിക്കാൻ തുടങ്ങുന്നതും,അവനെപ്പോലെ മറ്റുള്ളവരെ കാണാൻ തുടങ്ങുന്നതുമാണ്. നമ്മൾ ഒരിക്കലും പഴയതുപോലെയല്ല,അതിനു കാരണം സത്യം നമ്മെ യഥാർത്ഥത്തിൽ ജീവിക്കാൻ നമ്മെ സ്വതന്ത്രരാക്കിയിരിക്കുന്നു! എന്തുകൊണ്ടെന്നാൽ,ദൈവം നിങ്ങളെ വെച്ചിരിക്കുന്നിടത്ത് സമ്പൂർണ്ണതയും സമഗ്രതയും സ്വാധീനവും ഉള്ള ഒരു ജീവിതം നയിക്കാനായി.
സ്വയം ചോദിക്കേണ്ട ചോദ്യങ്ങൾ:
ഞാൻ ദൈവമുമ്പാകെ സത്യസന്ധനാണോ?
അവന്റെ വചനത്തിന്റെ സത്യമാണോ എന്റെ ജീവിതത്തെ രൂപപ്പെടുത്തുന്നത് അതോ സംസ്കാരമാണോ എന്റെ ജീവിതത്തെ രൂപാന്തരപ്പെടുത്തുന്നത്?
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

നമ്മുടെ ഉള്ളിലും നമ്മോട് കൂടെയും വാസമാക്കിയ നമ്മുടെ നിത്യനായ ദൈവത്തെക്കുറിച്ച് നമുക്ക് പരിചിതമായ സത്യങ്ങളിലൂടെ നമുക്കൊരു ഉണർവ് പ്രാപിക്കുന്നതിനുള്ള ഒരു മഹനീയമായ നോമ്പുകാല സമയമാണ് ഇത്. ഈ ബൈബിൾ പഠന പദ്ധതിയിലൂടെ, നിങ്ങൾ എല്ലാ ദിവസവും, 40 ദിവസത്തേക്ക്, കുറച്ച് മിനിറ്റുകൾ യേശുവിനെക്കുറിച്ചുള്ള വ്യാപ്തിയെ പുതിയൊരു തലത്തിൽ ആഴമായി മനസിലാക്കുവാൻ നിങ്ങൾ തിരഞ്ഞെടുക്കും എന്നതാണ് ഞങ്ങളുടെ പ്രത്യാശ.
More
ഈ പ്ലാൻ നൽകിയതിന് വീ ആർ സിയോണിനോട് ഞങ്ങൾ നന്ദി പറയുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: https://www.instagram.com/wearezion.in/
ബന്ധപ്പെട്ട പദ്ധതികൾ

ഈസ്റ്റർ ക്രൂശാണ് - 8 ദിന വീഡിയോ പ്ലാൻ

എന്നോട് കല്പിയ്ക്കുക - സീറോ കോൺഫറൻസ്

നമ്മുടെ ദൈവിക വിധി അവകാശപ്പെടുന്നു

ബൈബിൾ മനഃപാഠ വാക്യങ്ങൾ (പുതിയ നിയമം)

വെല്ലുവിളി നിറഞ്ഞ ലോകത്ത് ഹൃദയത്തെ സംരക്ഷിക്കുന്നു

ദൈവത്തിൻ്റെ ഉദ്ദേശ്യപ്രകാരം ജീവിക്കുകയും അവൻ്റെ കൃപയെ സ്വീകരിക്കുകയും ചെയ്യുക

പരിശുദ്ധാത്മാവിലുള്ള ആത്മീയ അവബോധം

വർഷാവസാനം പുനഃക്രമീകരിക്കുന്നു - പ്രാർത്ഥനയും ഉപവാസവും

ഒരു പുതിയ തുടക്കം
