മുഖാമുഖം യേശുവുമൊത്ത്ഉദാഹരണം

ബൈബിളിലൂടെയുള്ള ഈ40ദിവസത്തെ യാത്രയിൽ,ദൈവവും മനുഷ്യനും തമ്മിലുള്ള വിവിധ നിലയിലുള്ള പരസ്പര ഇടപെടലുകൾ നമ്മൾ നീരീക്ഷിക്കുന്നതാകും. ഈ ഇടപെടലുകളിൽ,സാധാരണക്കാരായ മനുഷ്യരിൽ നിന്നും ദൈവം എന്താണ് ആവശ്യപ്പെട്ടതെന്നും അവർ ദൈവത്തോട് എങ്ങനെ പ്രതികരിച്ചുവെന്നും നോക്കാം. ഇത് നടക്കുന്നത് നമ്മൾ പാർക്കുന്ന ലോകത്തിലും,പതിവ് സംഭാഷണങ്ങളിൽ കുടിയുമായിരുന്നെങ്കിലും,ദൈവം ആരാണെന്നും അവനെ എങ്ങനെ നന്നായി അറിയാമെന്നും ഉള്ള ഒരു പുതിയ വെളിപ്പാട് ലഭിയ്ക്കാനായി ഇവ സാധാരണ മനുഷ്യരിൽ പ്രഭാവം ചെലുത്തിയിരുന്നു.
ത്രിയേക സ്രഷ്ടാവം ദൈവം (എലോഹിം) ഏദൻ തോട്ടത്തിൽ ആദാമിനോടും ഹവ്വായോടും ഒപ്പം നടന്ന് അവരുടെ സുരക്ഷിതത്വത്തിനും ദീർഘകാല ആനന്ദത്തിനുമായി വളരെ ലളിതമായ നിർദ്ദേശങ്ങൾ നൽകുന്നത് ഇന്ന് നമ്മൾ വായിക്കുന്നു. അവർ അവന്റെ ഉദ്ദേശ്യങ്ങളിൽ സംശയിക്കുകയും അവന്റെ നിർദ്ദേശങ്ങൾ അനുസരിക്കാതിരിക്കുകയും അവനുമായി അവർ ആസ്വദിച്ചിരുന്ന കൂട്ടായ്മ നഷ്ടപ്പെടുത്തുകയും ചെയ്തു.
ദൈവം ആദാമിനെ നിലത്തെ മണ്ണിൽ നിന്ന് സൃഷ്ടിച്ച് അവനോട് "സന്താനപുഷ്ടിയുള്ളവനായി പെറ്റുപെരുകുവാനും;ഭൂമിയിൽ നിറഞ്ഞു അതിനെ കീഴടക്കാനും;ഭൂമിയിൽ ആധിപത്യം സ്ഥാപിച്ചു അതിനെ കീഴടക്കാനും;സമുദ്രത്തിലെ മത്സ്യങ്ങളുടെയും ആകാശത്തിലെ പക്ഷികളുടെയും,ഭൂമിയിൽ ചലിയ്ക്കുന്ന സകല ജീവജാലങ്ങളുടെയും മേൽ ആധിപത്യം സ്ഥാപിക്കാനും കല്പിച്ചു. ഉല്പത്തി1:28 (NKJV)അവൻ ആദാമിന്റെ വാരിയെല്ലിൽ നിന്ന് ഹവ്വായെ സൃഷ്ടിക്കുകയും ആദാമിന് ഒരു സഹായിയായിരിക്കാനുള്ള കടമയും നൽകി. തുടർന്നുണ്ടായ മനുഷ്യന്റെ വീഴ്ച യേശു ഭൂമിയിൽ വരുന്നതുവരെ ഈ ചലനാത്മകതയെ അടിമുടി മാറ്റിയിരുന്നു. അവന്റെ വീണ്ടെടുപ്പു ശക്തിയുടെ ഒരു മുന്കൂട്ടിയുള്ള അടയാളം ഉല്പത്തി3-ാം അധ്യായം21-വാക്യത്തിൽ നാം കാണപ്പെടുന്നു,അവിടെ ആദാമിനെയും ഹവ്വായെയും വസ്ത്രം ധരിപ്പിയ്ക്കാനായി ദൈവം രക്തം ചൊരിഞ്ഞാൽ മാത്രം ലഭിയ്ക്കാവുന്ന തൊലികൊണ്ടുള്ള അങ്കികൾ ഉണ്ടാക്കുന്നു. യേശുവിന്റെ പാപരഹിതമായ രക്തം നമ്മുടെ പാപങ്ങളെ എന്നെന്നേക്കുമായി മൂടുകയും നമ്മെ കഴുകി നിഷ്കളങ്കരാക്കുകയും ചെയ്തു. അവന്റെ പുത്രനായ യേശുവിലൂടെ ദൈവത്തോട് കൂടുതൽ അടുക്കാൻ നാം തീരുമാനിക്കുമോ അതോ നമ്മുടെ സംതൃപ്തകരവും സുഖകരവുമായ അവസ്ഥയിൽ അവനെ അറിയാൻ ശ്രമിയ്ക്കാതെ അവനെ തള്ളിക്കളയാമോ എന്ന ചോദ്യം നമ്മുടെ മുന്നിൽ അവശേഷിക്കുന്നു.
സ്വയം ചോദിക്കേണ്ട ചോദ്യങ്ങൾ:
ദൈവത്തിന്റെ സ്വഭാവത്തിൽ നിങ്ങൾ എപ്പോഴെങ്കിലും സംശയിച്ചിട്ടുണ്ടോ?
ദൈവവുമായുള്ള നിങ്ങളുടെ ബന്ധം ഭയഭക്തിയാൽ അല്ലെങ്കിൽ സ്നേഹത്താൽ പ്രചോദിപ്പിക്കപ്പെട്ടിട്ടുണ്ടോ?
ദൈവവുമായുള്ള അടുത്ത കൂട്ടായ്മയെക്കാൾ നിങ്ങളുടെ സുഖസൗകര്യങ്ങൾ നിങ്ങൾ തിരഞ്ഞെടുക്കുമോ?
ഈ പദ്ധതിയെക്കുറിച്ച്

നമ്മുടെ ഉള്ളിലും നമ്മോട് കൂടെയും വാസമാക്കിയ നമ്മുടെ നിത്യനായ ദൈവത്തെക്കുറിച്ച് നമുക്ക് പരിചിതമായ സത്യങ്ങളിലൂടെ നമുക്കൊരു ഉണർവ് പ്രാപിക്കുന്നതിനുള്ള ഒരു മഹനീയമായ നോമ്പുകാല സമയമാണ് ഇത്. ഈ ബൈബിൾ പഠന പദ്ധതിയിലൂടെ, നിങ്ങൾ എല്ലാ ദിവസവും, 40 ദിവസത്തേക്ക്, കുറച്ച് മിനിറ്റുകൾ യേശുവിനെക്കുറിച്ചുള്ള വ്യാപ്തിയെ പുതിയൊരു തലത്തിൽ ആഴമായി മനസിലാക്കുവാൻ നിങ്ങൾ തിരഞ്ഞെടുക്കും എന്നതാണ് ഞങ്ങളുടെ പ്രത്യാശ.
More
ഈ പ്ലാൻ നൽകിയതിന് വീ ആർ സിയോണിനോട് ഞങ്ങൾ നന്ദി പറയുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: https://www.instagram.com/wearezion.in/
ബന്ധപ്പെട്ട പദ്ധതികൾ

വെല്ലുവിളി നിറഞ്ഞ ലോകത്ത് ഹൃദയത്തെ സംരക്ഷിക്കുന്നു

ഈസ്റ്റർ ക്രൂശാണ് - 8 ദിന വീഡിയോ പ്ലാൻ

ഈസ്റ്റർ ക്രൂശാണ് - 4 ദിന വീഡിയോ പ്ലാൻ

എന്നോട് കല്പിയ്ക്കുക - സീറോ കോൺഫറൻസ്

ഒരു പുതിയ തുടക്കം

നമ്മുടെ ദൈവിക വിധി അവകാശപ്പെടുന്നു

ബൈബിൾ മനഃപാഠ വാക്യങ്ങൾ (പുതിയ നിയമം)

ദൈവത്തിൻ്റെ ഉദ്ദേശ്യപ്രകാരം ജീവിക്കുകയും അവൻ്റെ കൃപയെ സ്വീകരിക്കുകയും ചെയ്യുക

വർഷാവസാനം പുനഃക്രമീകരിക്കുന്നു - പ്രാർത്ഥനയും ഉപവാസവും
