മുഖാമുഖം യേശുവുമൊത്ത്ഉദാഹരണം

ലോകോത്തരമായ ചില സംഭാഷണങ്ങൾ ബൈബിൾ രേഖപ്പെടുത്തുന്നു അതിലൊന്നാണ് മരുഭൂമിയിൽ വെച്ച് സാത്താനും യേശുവും തമ്മിലുള്ള സംഭാഷണം. യേശു നാല്പതു ദിവസംഉപവാസിയ്ക്കുകയും,അവനെ പരിശുദ്ധാത്മാവ് മരുഭൂമിയിലേക്ക് നയിക്കപ്പെടും ചെയ്തു. അനുയോജ്യമല്ലാത്ത ഈ സാഹചര്യത്തിൽ പിശാച് പ്രത്യക്ഷപ്പെടുകയും ദൈവപുത്രനെ ആക്ഷേപിയ്ക്കാനും തുടങ്ങി. അവൻ ആദ്യം യേശുവിന്റെ ശാരീരിക വിശപ്പിനെ അഭിസംബോധന ചെയ്തുകൊണ്ട്,കല്ലുകളെ അപ്പമാക്കാനുള്ള വിലകുറഞ്ഞ ഒരു മാന്ത്രികവിദ്യ ചെയ്യാൻ യേശുവിനോട് ആവശ്യപ്പെടുന്നു. ഉയരമുള്ള ഒരു കെട്ടിടത്തിൽ നിന്ന് സ്വയം താഴോട്ട് ചാടാനും അതിനൊടുവിൽ തന്നെത്തന്നെ ജീവനോടെ രക്ഷിയ്ക്കാനുമുള്ള ഒരു അതിശയകരമായ ഒരു കാര്യം ചെയ്യാൻ അവൻ യേശുവിനെ വെല്ലുവിളിക്കുന്നു. ഒടുവിൽ അവൻ,യേശു അവനെ വണങ്ങി ആരാധിച്ചാൽ ലോകരാജ്യങ്ങളെ ഭരിക്കാനുള്ള അവസരം നൽകാമെന്ന വാഗ്ദാനം ചെയ്യുന്നു. യേശു അവന്റെ വാക്കുകൾ അല്ലെങ്കിൽ "വചനം ജഡമായി " മാറിയ "എഴുതപെട്ട വചനങ്ങൾ" ശത്രുവിനെ ഓടിയ്ക്കാനായി ഉപയോഗിച്ചു.
ദൈവം ഒരിക്കലും നമ്മെ പ്രലോഭിപ്പിക്കുന്നില്ല,എന്നാൽ നമ്മുടെ വിശ്വാസത്തിന്റെ യാഥാർത്യത വെളിപ്പെടുന്നതിനും നമ്മുടെ ബോധ്യങ്ങൾ അവന്റെ വചനത്തിന്റെ അടിത്തറയിൽ അധിഷ്ഠിതമാക്കുന്നതിനും വേണ്ടി അവൻ നമ്മെ പരീക്ഷിക്കാൻ അനുവദിക്കും. അവന്റെ വചനം നമുക്കറിയില്ലെങ്കിൽ ശത്രുവിനെ എങ്ങനെ നേരിടും?ദൈവത്തിന്റെ വചനം നമുക്കറിയില്ലെങ്കിൽ നാം എങ്ങനെ ശത്രുവിനെ നുണകളെയും,വഞ്ചനകളെയും വേരോടെ പിഴുതുമാറ്റും?ദൈവവചനം നമ്മുടെ ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞില്ലെങ്കിൽ,നാം തിന്മയിൽ മുങ്ങിപ്പോകാനും നാം ആരുടെ പക്ഷത്താണെന്നുമുള്ളത് മറന്നുപോകും. യേശു പാപത്തെയും മരണത്തെയും കീഴടക്കി ആത്യന്തിക വിജയം നേടിയതുകൊണ്ടാണ് നമ്മെ ജയാളികൾ ആകാനാണ് വിളിക്കുന്നത്. യേശുവിൽ നാം ജയിളികളേക്കാൾ ജയാളിയാണ്. ശത്രുവിന്റെ തന്ത്രങ്ങളുടെയും ഗൂഢാലോചനയുടെയുംമേൽ നമ്മൾ വിജയിക്കും!
സ്വയം ചോദിക്കേണ്ട ചോദ്യങ്ങൾ:
ശത്രു എന്നെ കളിയാക്കുന്നുണ്ടോ?
എനിക്ക് തോറ്റുപോയവരുടെ മാനസികാവസ്ഥയാണോ അതോ ജേതാവിന്റെ മാനസികാവസ്ഥയാണോ?
അവനെ നിരായുധനക്കാൻ ഞാൻ ഏതു തിരുവെഴുത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്?
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

നമ്മുടെ ഉള്ളിലും നമ്മോട് കൂടെയും വാസമാക്കിയ നമ്മുടെ നിത്യനായ ദൈവത്തെക്കുറിച്ച് നമുക്ക് പരിചിതമായ സത്യങ്ങളിലൂടെ നമുക്കൊരു ഉണർവ് പ്രാപിക്കുന്നതിനുള്ള ഒരു മഹനീയമായ നോമ്പുകാല സമയമാണ് ഇത്. ഈ ബൈബിൾ പഠന പദ്ധതിയിലൂടെ, നിങ്ങൾ എല്ലാ ദിവസവും, 40 ദിവസത്തേക്ക്, കുറച്ച് മിനിറ്റുകൾ യേശുവിനെക്കുറിച്ചുള്ള വ്യാപ്തിയെ പുതിയൊരു തലത്തിൽ ആഴമായി മനസിലാക്കുവാൻ നിങ്ങൾ തിരഞ്ഞെടുക്കും എന്നതാണ് ഞങ്ങളുടെ പ്രത്യാശ.
More
ഈ പ്ലാൻ നൽകിയതിന് വീ ആർ സിയോണിനോട് ഞങ്ങൾ നന്ദി പറയുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: https://www.instagram.com/wearezion.in/
ബന്ധപ്പെട്ട പദ്ധതികൾ

ഈസ്റ്റർ ക്രൂശാണ് - 8 ദിന വീഡിയോ പ്ലാൻ

എന്നോട് കല്പിയ്ക്കുക - സീറോ കോൺഫറൻസ്

നമ്മുടെ ദൈവിക വിധി അവകാശപ്പെടുന്നു

ബൈബിൾ മനഃപാഠ വാക്യങ്ങൾ (പുതിയ നിയമം)

വെല്ലുവിളി നിറഞ്ഞ ലോകത്ത് ഹൃദയത്തെ സംരക്ഷിക്കുന്നു

ദൈവത്തിൻ്റെ ഉദ്ദേശ്യപ്രകാരം ജീവിക്കുകയും അവൻ്റെ കൃപയെ സ്വീകരിക്കുകയും ചെയ്യുക

പരിശുദ്ധാത്മാവിലുള്ള ആത്മീയ അവബോധം

വർഷാവസാനം പുനഃക്രമീകരിക്കുന്നു - പ്രാർത്ഥനയും ഉപവാസവും

ഒരു പുതിയ തുടക്കം
