മുഖാമുഖം യേശുവുമൊത്ത്ഉദാഹരണം

മുഖാമുഖം യേശുവുമൊത്ത്

40 ദിവസത്തിൽ 19 ദിവസം

നിങ്ങളെ ദൈവസന്നിധിയിലേക്ക് കൊണ്ടുപോകുന്ന സുഹൃത്തുക്കളെ നിങ്ങൾ മുറുകെ പിടിക്കേണ്ട സുഹൃത്തുക്കളാണ്. ആ മനുഷ്യർ പക്ഷാഘാതം ബാധിച്ച ഒരു മനുഷ്യനെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു. "മകനേ,ധൈര്യമായിരിക്കുക,നിൻറെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു" എന്ന് ആത്മാർത്ഥമായി യേശു അവനോട് പറഞ്ഞു. തീർച്ചയായും,ദൈവമെന്ന നിലയിൽ തനിക്ക് ചെയ്യാൻ കഴിയുന്നത് മാത്രമേ അവൻ ചെയ്യുന്നുള്ളൂ എന്നിരിക്കെ,അവൻ ദൈവദൂഷണം പറയുകയാണെന്ന് ചിന്തിക്കാൻ ഇത് ശാസ്ത്രിമാരെ പ്രേരിപ്പിച്ചു. യേശു അവരുടെ ചിന്തകളെ എങ്ങനെ പിടിച്ചുനിർത്തി എന്നതും അവർക്കായി അത് അവൻ എങ്ങനെ വ്യക്തമാക്കിയെന്നതും താല്‍പര്യമുണര്‍ത്തുന്നതാണ്.

എത്ര തവണ നമ്മൾ നല്ല കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്,അപ്പോൾത്തന്നെ എത്ര തവണ നമ്മുടെ ചിന്തകളെ കയ്പുരസമുള്ളതും,ന്യായവിധിയും,അസൂയയും കൊണ്ട് വ്യാപകമാക്കാൻ അനുവദിച്ചിട്ടുണ്ട്. നമ്മുടെ ചിന്തകൾക്ക് പോലും ദൈവത്തോട് കണക്കു ബോധിപ്പിക്കേണ്ടിവരും എന്നതിനുള്ള ഒരു നല്ല ഓർമ്മപ്പെടുത്തലാണ് ഇത്,കാരണം നമ്മുടെ ഉള്ളിലുള്ളത് ഒരിയ്ക്കൽ പുറത്തുവരും. അവ ഒന്നുകിൽ നമുക്ക് ചുറ്റും നാശമുണ്ടാക്കാം അല്ലെങ്കിൽ സമാധാനം കൊണ്ടുവരാം.

സ്വയം ചോദിക്കേണ്ട ചോദ്യങ്ങൾ:
പ്രാർത്ഥനയിൽ മറ്റുള്ളവരെ ദൈവത്തിന്റെ സിംഹാസനത്തിലേക്ക് കൊണ്ടുവരുന്ന ഒരു സുഹൃത്താണോ ഞാൻ?
ദൈവം എന്നിൽ മാറ്റം വരുത്താൻ ശ്രമിക്കുന്ന എന്തെങ്കിലും ആവർത്തിച്ചു നടക്കുന്ന ചിന്തയോ /ചിന്തകളോ എന്റെ ഉള്ളിലുണ്ടോ?

തിരുവെഴുത്ത്

ദിവസം 18ദിവസം 20

ഈ പദ്ധതിയെക്കുറിച്ച്

മുഖാമുഖം യേശുവുമൊത്ത്

നമ്മുടെ ഉള്ളിലും നമ്മോട് കൂടെയും വാസമാക്കിയ നമ്മുടെ നിത്യനായ ദൈവത്തെക്കുറിച്ച് നമുക്ക് പരിചിതമായ സത്യങ്ങളിലൂടെ നമുക്കൊരു ഉണർവ് പ്രാപിക്കുന്നതിനുള്ള ഒരു മഹനീയമായ നോമ്പുകാല സമയമാണ് ഇത്. ഈ ബൈബിൾ പഠന പദ്ധതിയിലൂടെ, നിങ്ങൾ എല്ലാ ദിവസവും, 40 ദിവസത്തേക്ക്, കുറച്ച് മിനിറ്റുകൾ യേശുവിനെക്കുറിച്ചുള്ള വ്യാപ്‌തിയെ പുതിയൊരു തലത്തിൽ ആഴമായി മനസിലാക്കുവാൻ നിങ്ങൾ തിരഞ്ഞെടുക്കും എന്നതാണ് ഞങ്ങളുടെ പ്രത്യാശ.

More

ഈ പ്ലാൻ നൽകിയതിന് വീ ആർ സിയോണിനോട് ഞങ്ങൾ നന്ദി പറയുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: https://www.instagram.com/wearezion.in/