മുഖാമുഖം യേശുവുമൊത്ത്ഉദാഹരണം

മുഖാമുഖം യേശുവുമൊത്ത്

40 ദിവസത്തിൽ 18 ദിവസം

ന്യായപ്രമാണം പഠിപ്പിക്കുകയും അത് കർശനമായി നിരീക്ഷിക്കുകയും ചെയ്യുന്ന "ഭക്തിയുള്ള" ഒരു ശാസ്ത്രിയെ യേശു കണ്ടുമുട്ടി. ഈ ശാസ്ത്രി യേശുവിനെ അനുഗമിക്കുക എന്ന ആശയത്തിൽ വളരെ സന്തയോഷമുള്ള വ്യക്തിയായി തോന്നാമെങ്കിലും അവനെ അനുഗമിക്കേണ്ടതിന്റെ വില അവൻ മനസ്സിലാക്കിയിരുന്നില്ല. അവന് എപ്പോഴും തലചായ്ക്കാൻ ഒരു ഇടമില്ലാത്ത ജീവിതം എങ്ങനെയായിരിക്കുമെന്നുള്ളത് മനസ്സിലാക്കാൻ യേശു അവനെ സഹായിക്കുന്നു.

ഒരു ശിഷ്യനാകുക എന്നത് വളരെ വിലയേറിയതാണ്,നമ്മൾ ഉള്ളതും ഉണ്ടാകാൻപോകുന്നതും എല്ലാം ദൈവത്തിന്റെ മുമ്പാകെ സമർപ്പിക്കാൻ നാം തയ്യാറാണെന്നുള്ളത് പലതവണ ഈ പ്രക്രിയ ആവശ്യപ്പെടും. യേശു ഒരിക്കലും ആരോടും കീഴടങ്ങാൻ ആവശ്യപ്പെട്ടില്ല,എന്നാൽ തന്റെ ശിഷ്യന്മാർ തന്നെ അനുഗമിക്കുമ്പോൾ അവർ എന്തുചെയ്യും എന്നതിനെക്കുറിച്ച് അവരെ മനസ്സിലാക്കിയ്പ്പിക്കാൻ അവൻ എന്നും അവർക്ക് മുന്നിലുണ്ടായിരുന്നു. സമർപ്പിയ്ക്കുക എന്നത് പടിപടിയായി നമ്മുടെ നിയന്ത്രണത്തിലുള്ള ആവശ്യകതകളെ ഉപേക്ഷിച്ച്,നമുക്ക് കഴിയുന്നതിനേക്കാൾ മികച്ച രീതിയിൽ നമ്മെ പരിപാലിക്കുന്ന ദൈവത്തിന് ചുമതല കൈമാറുന്നു.

ത്യാഗത്തിന്റെയും നിസ്വാർത്ഥതയുടെയും ജീവിതത്തിനായി സുഖസൗകര്യങ്ങളുടെയും,ആഡംബരങ്ങളുടെയും,സമൃദ്ധിയുടെയും ആവശ്യം ഉപേക്ഷിക്കാനുള്ള നമ്മുടെ സന്നദ്ധതയാണ് ഈ മറിയ്ക്കൊണ്ടിരിയ്ക്കുന്ന ലോകത്തിൽ നിന്ന് നമ്മെ വ്യത്യസ്തരാക്കുന്നത്.

സ്വയം ചോദിക്കേണ്ട ചോദ്യങ്ങൾ:
എന്റെ സുഖലോലുപതകൾ ഉപേക്ഷിക്കാൻ ഞാൻ എത്ര തയ്യാറാണ്?
എന്റെ ജീവിതത്തിന്റെ ഏതൊക്കെ മേഖലകളിലാണ് ഞാൻ ദൈവത്തിന് കീഴടങ്ങാനുള്ളത്?
ദിവസം 17ദിവസം 19

ഈ പദ്ധതിയെക്കുറിച്ച്

മുഖാമുഖം യേശുവുമൊത്ത്

നമ്മുടെ ഉള്ളിലും നമ്മോട് കൂടെയും വാസമാക്കിയ നമ്മുടെ നിത്യനായ ദൈവത്തെക്കുറിച്ച് നമുക്ക് പരിചിതമായ സത്യങ്ങളിലൂടെ നമുക്കൊരു ഉണർവ് പ്രാപിക്കുന്നതിനുള്ള ഒരു മഹനീയമായ നോമ്പുകാല സമയമാണ് ഇത്. ഈ ബൈബിൾ പഠന പദ്ധതിയിലൂടെ, നിങ്ങൾ എല്ലാ ദിവസവും, 40 ദിവസത്തേക്ക്, കുറച്ച് മിനിറ്റുകൾ യേശുവിനെക്കുറിച്ചുള്ള വ്യാപ്‌തിയെ പുതിയൊരു തലത്തിൽ ആഴമായി മനസിലാക്കുവാൻ നിങ്ങൾ തിരഞ്ഞെടുക്കും എന്നതാണ് ഞങ്ങളുടെ പ്രത്യാശ.

More

ഈ പ്ലാൻ നൽകിയതിന് വീ ആർ സിയോണിനോട് ഞങ്ങൾ നന്ദി പറയുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: https://www.instagram.com/wearezion.in/