മുഖാമുഖം യേശുവുമൊത്ത്ഉദാഹരണം

മുഖാമുഖം യേശുവുമൊത്ത്

40 ദിവസത്തിൽ 20 ദിവസം

യായിറെസ് ഒരു ജൂത സഭായുടെ ഭരണാധികാരിയായിരുന്നു,എന്നാൽ അതിനേക്കാൾ പ്രധാനപ്പെട്ട പദവി അദ്ദേഹത്തിന്റെ അവിശ്വസനീയമായ വിശ്വാസമായിരുന്നു. തന്റെ മകളുടെ മരണശേഷം അവൻ യേശുവിന്റെ അടുക്കൽ വന്നു,അവൾ ജീവിക്കേണ്ടതിന് അവളുടെമേൽ കൈ വയ്ക്കാൻ ആവശ്യപ്പെട്ടു. അത് ഒരു അസാധാരണമായാ കറിയമാകുന്നു?ആരോടെങ്കിലും നിങ്ങളുടെ കുട്ടിയെ മരിച്ചവരിൽ നിന്ന് ഉയിർപ്പിക്കാൻ ആവശ്യപ്പെടുക എന്നതിന്റെ അർത്ഥം,അവൻ യേശുവിന്റെ സാക്ഷ്യത്തിൽ അത്രയധികം വിശ്വസിക്കുകയും അവനിൽ തനിയ്ക്കുള്ള സകല മാന്യതയും സമർപ്പിയ്ക്കാൻ തയ്യാറാണെന്നും മാത്രമാണ്. വളരെ മഹത്തായ എന്തെങ്കിലുമാണ് അവൻ ആവശ്യപ്പെട്ടതിലുള്ള സന്തോഷത്തിലാണ് യേശു അവനോടൊപ്പം പോയതെന്ന് എനിക്ക് ഉറപ്പുണ്ട്. അവന്റെ വീട്ടിൽ പ്രവേശിക്കുമ്പോൾ തന്നെ, "പെൺകുട്ടി മരിച്ചിട്ടില്ല,ഉറങ്ങുകയാണ്" എന്നതിനാൽ,വിലപിക്കുന്നവരോടും ജനക്കൂട്ടത്തോടും പിരിഞ്ഞു പോകാൻ യേശു അക്ഷരാർത്ഥത്തിൽ ആവശ്യപ്പെടുന്നു. അത് അവിടെയുള്ള മനുഷ്യയ ശരീരത്തിലുള്ള ദൈവമാണ്. മരിച്ചതായി തോന്നുന്ന ഒരു അവസ്ഥയിൽ ജീവിതം കാണാൻ ദൈവത്തിന് മാത്രമേ കഴിയൂ.

നിങ്ങളുടെ ജീവിതമോ,സാഹചര്യയങ്ങളോ,ബന്ധങ്ങളോ മരണത്തോട് അടുത്തിരിയ്ക്കുന്നതായി നിങ്ങൾക്ക് തോന്നുകയാണെങ്കിൽ,നിങ്ങൾ ജീവദാതാവിനെ നിങ്ങളുടെ ആ അവസ്ഥയിലേയ്ക്ക് കൊണ്ടു വരാവുന്നതാണ്,അങ്ങനെ ആശയറ്റതും മരണപെട്ടുപോകുമോ എന്നതിൽനിന്നും വ്യക്തികൾക്ക് പുതുമയും ചൈതന്യവും ശ്വസിക്കാൻ കഴിയും.

സ്വയം ചോദിക്കേണ്ട ചോദ്യങ്ങൾ:
എന്റെ ജീവിതത്തിലെ ഏത് മേഖലയാണ് പ്രത്യേകിച്ച് ഇന്ന് നിർജീവമായിരിയ്ക്കുന്നതായി തോന്നുന്നത്?
എനിക്ക് മനപ്പൂർവ്വമായി ക്രിസ്തുവിനെ ആ സ്ഥലത്തേക്ക് ക്ഷണിക്കാൻ കഴിയുമോ?

ഈ പദ്ധതിയെക്കുറിച്ച്

മുഖാമുഖം യേശുവുമൊത്ത്

നമ്മുടെ ഉള്ളിലും നമ്മോട് കൂടെയും വാസമാക്കിയ നമ്മുടെ നിത്യനായ ദൈവത്തെക്കുറിച്ച് നമുക്ക് പരിചിതമായ സത്യങ്ങളിലൂടെ നമുക്കൊരു ഉണർവ് പ്രാപിക്കുന്നതിനുള്ള ഒരു മഹനീയമായ നോമ്പുകാല സമയമാണ് ഇത്. ഈ ബൈബിൾ പഠന പദ്ധതിയിലൂടെ, നിങ്ങൾ എല്ലാ ദിവസവും, 40 ദിവസത്തേക്ക്, കുറച്ച് മിനിറ്റുകൾ യേശുവിനെക്കുറിച്ചുള്ള വ്യാപ്‌തിയെ പുതിയൊരു തലത്തിൽ ആഴമായി മനസിലാക്കുവാൻ നിങ്ങൾ തിരഞ്ഞെടുക്കും എന്നതാണ് ഞങ്ങളുടെ പ്രത്യാശ.

More

ഈ പ്ലാൻ നൽകിയതിന് വീ ആർ സിയോണിനോട് ഞങ്ങൾ നന്ദി പറയുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: https://www.instagram.com/wearezion.in/