മുഖാമുഖം യേശുവുമൊത്ത്ഉദാഹരണം

യഹൂദ നിയമപ്രകാരം കുഷ്ഠരോഗികളെ ആചാരപരമായി അശുദ്ധരായി കണക്കാക്കിയിരുന്നു. അവർ നഗരപരിധിക്ക് പുറത്ത് മാത്രം താമസം അനുവദിയ്ക്കപ്പെട്ടവരും സാമൂഹത്തിൽ ബഹിഷ്ക്കരിയ്ക്കപ്പെട്ടവരുമാണ്. അവർ മറ്റുള്ള ആളുകളുടെ സമീപത്തേയ്ക്ക് വരുമ്പോൾ,അവരുടെ സാന്നിധ്യത്തെക്കുറിച്ച് മറ്റുള്ളവരെ അറിയിക്കാൻ "അശുദ്ധൻ,അശുദ്ധൻ" എന്ന് വിളിച്ചുപറയേണ്ടി വന്നു. എന്തൊരു ദുഃഖകരമായ ജീവിതമാണ്! എന്നിട്ടും യേശു ഭൂമിയിൽ വന്ന് ആളുകളെ ശുശ്രൂഷിക്കാൻ തുടങ്ങിയപ്പോൾ,അവൻ അവരെ അംഗീകരിക്കുക മാത്രമല്ല,യഥാർത്ഥത്തിൽ അവരെ സ്പർശിക്കുകയും സുഖപ്പെടുത്തുകയും ചെയ്തു. നിങ്ങൾ വായിച്ചത് ശരിയാണ്,അവൻ അവരെ സ്പർശിച്ചു. അവർക്ക് തുറന്നുതും പൊട്ടിയൊലിച്ചിറങ്ങുന്നതുമായ വ്രണങ്ങൾ ഉണ്ട് എന്നത് അവൻ കാര്യമാക്കിയില്ല. അവ തൊടുന്നവർക്ക് പകരും എന്നത് അവൻ കാര്യമാക്കിയില്ല. അനുകമ്പയും ആത്മാർത്ഥമായ സ്നേഹവും കൊണ്ട് അവൻ അവരെ സ്പർശിച്ചു. തന്നെ സുഖപ്പെടുത്താൻ ‘മനസ്സുണ്ടോ’ എന്ന് ചോദിച്ച ഒരു കുഷ്ഠരോഗിയുടെ അതെ ‘താൻ തയ്യാറാണെന്ന ’ എന്ന് മറുപടി പറഞ്ഞ് അദ്ദേഹം അവനോട് അഭിസംബോധന ചെയ്ത് പറഞ്ഞത് വളരെ ആനന്ദം നൽകുന്നതാണ്!
നമ്മുടെ അശുദ്ധി,അത് എന്തുതന്നെ ആയാലും,അത് യേശുവിനെ നമ്മുടെ അടുത്ത് വരുന്നതിൽനിന്നും അവനെ ഒരിയ്ക്കലും പിന്തിരിപ്പിക്കുന്നില്ല. നിങ്ങൾ എവിടെയായിരുന്നാലും നിങ്ങളെ കണ്ടുമുട്ടാനും നിങ്ങളുടെ പൊട്ടിയൊഴുകുന്നതും നാറുന്നതുമായ മുറിവുകളിൽ സ്പർശിക്കാനും അവൻ തയ്യാറാണ്. എന്നാൽ നിങ്ങൾ അവനോട് തുറന്നുപറയാൻ തുറന്ന ഹൃദയത്തോടെ വരുമോ എന്നതിനെ ആശ്രയിച്ചിരിയ്ക്കുന്നു.
സ്വയം ചോദിക്കേണ്ട ചോദ്യങ്ങൾ:
നിങ്ങളിൽ ജീവിതത്തിൽ ഏതെങ്കിലും ഭാഗം അശുദ്ധമാണെന്ന് നിങ്ങൾക്കറിയാമോ?
നിങ്ങൾ യേശുവിനെ വിളിച്ച് നിങ്ങളുടെ വേദനയിലേക്ക് അവനെ ക്ഷണിക്കുമോ?
നിങ്ങളുടെ ജീവിതത്തിന്റെ സ്പർശിയ്ക്കാൻ കഴിയാത്ത ഭാഗങ്ങളിൽ സ്പർശിയ്ക്കാൻ നിങ്ങൾ അവനെ അനുവദിക്കുമോ?
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

നമ്മുടെ ഉള്ളിലും നമ്മോട് കൂടെയും വാസമാക്കിയ നമ്മുടെ നിത്യനായ ദൈവത്തെക്കുറിച്ച് നമുക്ക് പരിചിതമായ സത്യങ്ങളിലൂടെ നമുക്കൊരു ഉണർവ് പ്രാപിക്കുന്നതിനുള്ള ഒരു മഹനീയമായ നോമ്പുകാല സമയമാണ് ഇത്. ഈ ബൈബിൾ പഠന പദ്ധതിയിലൂടെ, നിങ്ങൾ എല്ലാ ദിവസവും, 40 ദിവസത്തേക്ക്, കുറച്ച് മിനിറ്റുകൾ യേശുവിനെക്കുറിച്ചുള്ള വ്യാപ്തിയെ പുതിയൊരു തലത്തിൽ ആഴമായി മനസിലാക്കുവാൻ നിങ്ങൾ തിരഞ്ഞെടുക്കും എന്നതാണ് ഞങ്ങളുടെ പ്രത്യാശ.
More
ഈ പ്ലാൻ നൽകിയതിന് വീ ആർ സിയോണിനോട് ഞങ്ങൾ നന്ദി പറയുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: https://www.instagram.com/wearezion.in/
ബന്ധപ്പെട്ട പദ്ധതികൾ

ഈസ്റ്റർ ക്രൂശാണ് - 8 ദിന വീഡിയോ പ്ലാൻ

എന്നോട് കല്പിയ്ക്കുക - സീറോ കോൺഫറൻസ്

നമ്മുടെ ദൈവിക വിധി അവകാശപ്പെടുന്നു

ബൈബിൾ മനഃപാഠ വാക്യങ്ങൾ (പുതിയ നിയമം)

വെല്ലുവിളി നിറഞ്ഞ ലോകത്ത് ഹൃദയത്തെ സംരക്ഷിക്കുന്നു

ദൈവത്തിൻ്റെ ഉദ്ദേശ്യപ്രകാരം ജീവിക്കുകയും അവൻ്റെ കൃപയെ സ്വീകരിക്കുകയും ചെയ്യുക

പരിശുദ്ധാത്മാവിലുള്ള ആത്മീയ അവബോധം

വർഷാവസാനം പുനഃക്രമീകരിക്കുന്നു - പ്രാർത്ഥനയും ഉപവാസവും

ഒരു പുതിയ തുടക്കം
