മുഖാമുഖം യേശുവുമൊത്ത്ഉദാഹരണം

യേശുവും അവന്റെ അകന്ന ബന്ധുവായ യോഹന്നാനും ശുശ്രൂഷയിൽ സമകാലികരാണ്,എന്നിട്ടും അവരിൽ ഒരാൾക്ക് രണ്ടിപേർക്കും ഉള്ളതിനേക്കാളും വലിയ ശുശ്രൂഷയുണ്ട്. യേശു സ്വർഗത്തിൽ നിന്നു വന്നുവെന്നും അവൻ സ്വർഗീയ പിതാവിന്റെ വാക്കുകൾ സംസാരിക്കുന്നുവെന്നും യോഹന്നാൻ തിരിച്ചറിഞ്ഞു. യോഹന്നാൻ ഭൂമിയിൽ നിന്നുള്ളവനായിരുന്നു,അവനെ ഏൽപ്പിച്ച ദൗത്യം അവൻ പൂർത്തിയാക്കി,അത് യേശുവിന്റെ മുന്നേ പോയി അവനെ സ്വീകരിക്കാൻ ആളുകളുടെ ഹൃദയത്തെ ഒരുക്കുക എന്നതായിരുന്നു. മാനസാന്തരപ്പെട്ടവരെയും ദൈവരാജ്യം അനുഭവിക്കാൻ ആഗ്രഹിക്കുന്നവരുമായ ആളുകളെ സ്നാനപ്പെടുത്തുന്നതും അദ്ദേഹത്തിന്റെ ശുശ്രൂഷയിൽ ഉൾപ്പെട്ടിരുന്നു.
ക്രിസ്തുവിന്റെ ഓരോ അനുയായികൾക്കും സ്നാനം വളരെ പ്രധാനപ്പെട്ടതാണെങ്കിലും (യേശു സ്നാനപ്പെടാൻ തീരുമാനിച്ചെങ്കിൽ നമുക്ക് അതിൽ നിന്ന് വിട്ടുനിൽക്കാൻ കഴിയില്ല),അതിലും പ്രധാനമായത് മാനസാന്തരത്തിന്റെയും,നവീകരണത്തിന്റെയും ഫലം വഹിക്കുന്ന ഒരു ജീവിതം നയിക്കുക എന്നതാണ്.
നാം ജീവിച്ചിരിക്കുന്നിടത്തോളം കാലം മാനസാന്തരം തുടരണം,കാരണം നാം ഒരിക്കലും പൂർണ്ണത ഉള്ളവരല്ല. യേശുവിൽ നമുക്ക് പാപക്ഷമാ ലഭിയ്ക്കുകയും അവന്റെ ശാക്തീകരണത്തിലൂടെ മുന്നോട്ട് പോകാൻ പുനഃസ്ഥാപിക്കാനും കഴിയും. അവന് ഉചിതമെന്ന് തോന്നുന്ന വിധത്തിൽ ശുദ്ധീകരിക്കാനും,നമ്മെ നിറയ്ക്കാനും,ഉപയോഗിക്കാനും വേണ്ടി നാം നമ്മുടെ ജീവിതം ദൈവത്തിലേക്ക് വീണ്ടും സമർപ്പിക്കുന്ന ദൈനംദിന പ്രവർത്തിയാണ് പുതുക്കൽ എന്നത്കൊണ്ട് ഉദ്ദേശിയ്ക്കുന്നത്.
മാനസാന്തരത്തിനും നവീകരണത്തിനും വേണ്ടി നാം സ്വയം സമർപ്പിക്കുമ്പോൾ,ക്രമേണ ദൈവരാജ്യത്തിൽ നമ്മുടെ പങ്ക് കണ്ടെത്തുകയും സാധ്യമായ പരമാവധി കഴിവുകളോടെ ജീവിതം നയിക്കാനും കഴിയും!
സ്വയം ചോദിക്കേണ്ട ചോദ്യങ്ങൾ:
എനിക്ക് മനസാന്തരപ്പെടേണ്ട എന്തെങ്കിലും എന്നിൽ ഉണ്ടോ?
നവീകരണ പ്രക്രിയയ്ക്കായി എന്നെത്തന്നെ പൂർണ്ണമായും നൽകുന്നതിൽ നിന്ന് എന്നെ തടയുന്നതെന്താണ്?
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

നമ്മുടെ ഉള്ളിലും നമ്മോട് കൂടെയും വാസമാക്കിയ നമ്മുടെ നിത്യനായ ദൈവത്തെക്കുറിച്ച് നമുക്ക് പരിചിതമായ സത്യങ്ങളിലൂടെ നമുക്കൊരു ഉണർവ് പ്രാപിക്കുന്നതിനുള്ള ഒരു മഹനീയമായ നോമ്പുകാല സമയമാണ് ഇത്. ഈ ബൈബിൾ പഠന പദ്ധതിയിലൂടെ, നിങ്ങൾ എല്ലാ ദിവസവും, 40 ദിവസത്തേക്ക്, കുറച്ച് മിനിറ്റുകൾ യേശുവിനെക്കുറിച്ചുള്ള വ്യാപ്‌തിയെ പുതിയൊരു തലത്തിൽ ആഴമായി മനസിലാക്കുവാൻ നിങ്ങൾ തിരഞ്ഞെടുക്കും എന്നതാണ് ഞങ്ങളുടെ പ്രത്യാശ.
More
ഈ പ്ലാൻ നൽകിയതിന് വീ ആർ സിയോണിനോട് ഞങ്ങൾ നന്ദി പറയുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: https://www.instagram.com/wearezion.in/
ബന്ധപ്പെട്ട പദ്ധതികൾ

പരിശുദ്ധാത്മാവിലുള്ള ആത്മീയ അവബോധം

ബൈബിൾ മനഃപാഠ വാക്യങ്ങൾ (പുതിയ നിയമം)

ഈസ്റ്റർ ക്രൂശാണ് - 4 ദിന വീഡിയോ പ്ലാൻ

ദൈവത്തിൻ്റെ ഉദ്ദേശ്യപ്രകാരം ജീവിക്കുകയും അവൻ്റെ കൃപയെ സ്വീകരിക്കുകയും ചെയ്യുക

വെല്ലുവിളി നിറഞ്ഞ ലോകത്ത് ഹൃദയത്തെ സംരക്ഷിക്കുന്നു

വൈകാരിക പോരാട്ടങ്ങളെയും ആത്മീയ പോരാട്ടങ്ങളെയും മറികടക്കുക

എന്നോട് കല്പിയ്ക്കുക - സീറോ കോൺഫറൻസ്

ഈസ്റ്റർ ക്രൂശാണ് - 8 ദിന വീഡിയോ പ്ലാൻ

വർഷാവസാനം പുനഃക്രമീകരിക്കുന്നു - പ്രാർത്ഥനയും ഉപവാസവും
