മുഖാമുഖം യേശുവുമൊത്ത്ഉദാഹരണം

ഒരു റോമൻ ശതാധിപന് മാനുഷിക നിലവാരമനുസരിച്ച് വലിയ അധികാരങ്ങൾ ഉണ്ടായിരുന്നു. അദ്ദേഹത്തിന് ദാസന്മാരും ഒരു കൂട്ടം സൈനികരും ഉണ്ടായിരുന്നു. ഈ ശതാധിപൻ വ്യക്തമായും തിരഞ്ഞെടുക്കപ്പെട്ട ഒരാളായിരുന്നു,കാരണം അവൻ തന്റെ ദാസന്മാരിൽ ഒരാളുടെ ആവശ്യത്തോട് അനുകമ്പ കാണിച്ചു. അവൻ യേശുവിനെ സമീപിച്ചത് ഒരു കുടുംബാംഗത്തിന് വേണ്ടിയല്ല,തന്റെ ഒരു ജോലിക്കാരന് വേണ്ടിയാണ്. കൂടാതെ,യേശു പറയുന്ന ഒരു വാക്കിനാൽ തന്റെ ദാസൻ സുഖപ്പെടുമെന്ന് വിശ്വസിച്ച് അവനോട് “ഒരു വാക്ക് സംസാരിക്കാൻ” അഭ്യർത്ഥിക്കുന്നത് യേശുവിന് സാധാരണവും ആസാദാരനുമായ മണ്ഡലത്തിൽ അവനുള്ള അധികാരത്തെയും ശക്തിയെയും ശതാധിപൻ മനസ്സിലാക്കിയിരുന്നതായി കാണിയ്ക്കുന്നു. അവന്റെ വിശ്വാസത്തെ യേശു തന്നെ അഭിനന്ദിക്കുന്നു,എല്ലാറ്റിനുമുപരിയായി അവൻ ഒരു യഹൂദനല്ലയിരുന്നു,അവൻ ഒരു വിജാതീയനായിരുന്നു. യേശുവിൽ വിശ്വസിക്കുകയും അവന്റെ വചനം സ്വീകരിക്കുകയും ചെയ്ത ആദ്യ വിജാതീയരിൽ ഒരാളായിരിക്കാം അവൻ.
യേശുവിന്റെ നാമം എത്ര ശക്തമാണെന്ന് നാം പലപ്പോഴും മറക്കുന്നു. കണ്ടതും കാണാത്തതുമായ മണ്ഡലങ്ങളുടെ മേൽ അവനുള്ള അധികാരം നാം മറക്കുന്നു. അവൻ എത്രമാത്രം ശക്തനും ബലവനുമാണെന്നുള്ള ഒരു ധാരണയുമില്ലാതെ നാം ഭയത്തോടെ ജീവിക്കുന്നു. രാജാക്കന്മാരുടെ രാജാവും പ്രഭുക്കന്മാരുടെ പ്രഭുവുമായവന് നൽകുന്നതിനേക്കാൾ കൂടുതൽ അംഗീകാരാവും സംപ്രേഷണ സമയവും നമ്മൾ പലപ്പോഴും പിശാചിന് നൽകുന്നു. അത് മാറ്റാനുള്ള സമയമായിരിക്കുന്നു!
സ്വയം ചോദിക്കേണ്ട ചോദ്യങ്ങൾ:
എന്നെക്കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതികളെക്കുറിച്ചു ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം എന്റെ ജീവിതത്തിൽ ശത്രുവിനുള്ള പങ്കാളിത്തം ഞാൻ ഉറപ്പുവരുത്തുകയാണോ?
കാണുന്നതും കാണാത്തതുമായ മണ്ഡലത്തിലെ എല്ലാറ്റിനും മേൽ യേശുവിനുള്ള അധികാരത്തെക്കുറിച്ച് അറിഞ്ഞുകൊണ്ട് എനിക്ക് എങ്ങനെ കൂടുതൽ ആത്മവിശ്വാസത്തോടെ ജീവിക്കാനാകും?
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

നമ്മുടെ ഉള്ളിലും നമ്മോട് കൂടെയും വാസമാക്കിയ നമ്മുടെ നിത്യനായ ദൈവത്തെക്കുറിച്ച് നമുക്ക് പരിചിതമായ സത്യങ്ങളിലൂടെ നമുക്കൊരു ഉണർവ് പ്രാപിക്കുന്നതിനുള്ള ഒരു മഹനീയമായ നോമ്പുകാല സമയമാണ് ഇത്. ഈ ബൈബിൾ പഠന പദ്ധതിയിലൂടെ, നിങ്ങൾ എല്ലാ ദിവസവും, 40 ദിവസത്തേക്ക്, കുറച്ച് മിനിറ്റുകൾ യേശുവിനെക്കുറിച്ചുള്ള വ്യാപ്തിയെ പുതിയൊരു തലത്തിൽ ആഴമായി മനസിലാക്കുവാൻ നിങ്ങൾ തിരഞ്ഞെടുക്കും എന്നതാണ് ഞങ്ങളുടെ പ്രത്യാശ.
More
ഈ പ്ലാൻ നൽകിയതിന് വീ ആർ സിയോണിനോട് ഞങ്ങൾ നന്ദി പറയുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: https://www.instagram.com/wearezion.in/
ബന്ധപ്പെട്ട പദ്ധതികൾ

ഈസ്റ്റർ ക്രൂശാണ് - 8 ദിന വീഡിയോ പ്ലാൻ

എന്നോട് കല്പിയ്ക്കുക - സീറോ കോൺഫറൻസ്

നമ്മുടെ ദൈവിക വിധി അവകാശപ്പെടുന്നു

ബൈബിൾ മനഃപാഠ വാക്യങ്ങൾ (പുതിയ നിയമം)

വെല്ലുവിളി നിറഞ്ഞ ലോകത്ത് ഹൃദയത്തെ സംരക്ഷിക്കുന്നു

ദൈവത്തിൻ്റെ ഉദ്ദേശ്യപ്രകാരം ജീവിക്കുകയും അവൻ്റെ കൃപയെ സ്വീകരിക്കുകയും ചെയ്യുക

പരിശുദ്ധാത്മാവിലുള്ള ആത്മീയ അവബോധം

വർഷാവസാനം പുനഃക്രമീകരിക്കുന്നു - പ്രാർത്ഥനയും ഉപവാസവും

ഒരു പുതിയ തുടക്കം
