അനന്തരം പിശാചിനാൽ പരീക്ഷിക്കപ്പെടുവാൻ യേശുവിനെ ആത്മാവ് മരുഭൂമിയിലേക്കു നടത്തി. അവൻ നാല്പതു പകലും നാല്പതു രാവും ഉപവസിച്ചശേഷം അവനു വിശന്നു. അപ്പോൾ പരീക്ഷകൻ അടുത്തു വന്ന്: നീ ദൈവപുത്രൻ എങ്കിൽ ഈ കല്ല് അപ്പമായിത്തീരുവാൻ കല്പിക്ക എന്നു പറഞ്ഞു. അതിന് അവൻ: “മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്റെ വായിൽകൂടി വരുന്ന സകല വചനംകൊണ്ടും ജീവിക്കുന്നു” എന്ന് എഴുതിയിരിക്കുന്നു എന്ന് ഉത്തരം പറഞ്ഞു. പിന്നെ പിശാച് അവനെ വിശുദ്ധനഗരത്തിൽ കൊണ്ടുപോയി ദൈവാലയത്തിന്റെ അഗ്രത്തിന്മേൽ നിറുത്തി അവനോട്: നീ ദൈവപുത്രൻ എങ്കിൽ താഴത്തോട്ടു ചാടുക; “നിന്നെക്കുറിച്ച് അവൻ തന്റെ ദൂതന്മാരോടു കല്പിക്കും; അവൻ നിന്റെ കാൽ കല്ലിനോടു തട്ടാതവണ്ണം നിന്നെ കൈയിൽ താങ്ങിക്കൊള്ളും” എന്ന് എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു. യേശു അവനോട്: “നിന്റെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുത്” എന്നുംകൂടെ എഴുതിയിരിക്കുന്നു എന്നു പറഞ്ഞു. പിന്നെ പിശാച് അവനെ ഏറ്റവും ഉയർന്നോരു മലമേൽ കൂട്ടിക്കൊണ്ടുപോയി ലോകത്തിലുള്ള സകല രാജ്യങ്ങളെയും അവയുടെ മഹത്ത്വത്തെയും കാണിച്ചു: വീണ് എന്നെ നമസ്കരിച്ചാൽ ഇതൊക്കെയും നിനക്കു തരാം എന്ന് അവനോടു പറഞ്ഞു. യേശു അവനോട്: സാത്താനേ, എന്നെ വിട്ടുപോ; “നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ച് അവനെ മാത്രമേ ആരാധിക്കാവൂ” എന്ന് എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു. അപ്പോൾ പിശാച് അവനെ വിട്ടുപോയി; ദൂതന്മാർ അടുത്തുവന്ന് അവനെ ശുശ്രൂഷിച്ചു.
മത്തായി 4 വായിക്കുക
കേൾക്കുക മത്തായി 4
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: മത്തായി 4:1-11
13 ദിവസങ്ങളിൽ
ത്യാഗത്തിന്റെയും വീണ്ടെടുപ്പിന്റെയും ദൈവിക സ്നേഹത്തിന്റെയും അഗാധമായ രഹസ്യങ്ങൾ പര്യവേക്ഷണം ചെയ്തുകൊണ്ട് നോമ്പുകാല ബ്ലോഗുകളുടെ ഒരു പരമ്പരയിലേക്ക് ഒരു വിശുദ്ധ യാത്ര ആരംഭിക്കുക. യോഹന്നാൻ 15:13-ൽ പ്രതിധ്വനിക്കുന്നതുപോലെ, ആധികാരികമായ സ്നേഹം മറ്റുള്ളവർക്കുവേണ്ടി സ്വന്തം ജീവൻ ത്യജിക്കാനുള്ള സന്നദ്ധതയിൽ കാണപ്പെടുന്നു. മരുഭൂമിയിലെ ക്രിസ്തുവിന്റെ സമയത്തെ പ്രതിഫലിപ്പിക്കുന്ന ഈ സീസണിൽ, പുരാതന ആഖ്യാനങ്ങളോടും നമ്മുടെ സമകാലിക ജീവിതത്തിന്റെ ഘടനയോടും പ്രതിധ്വനിക്കുന്ന പരിവർത്തന പാഠങ്ങൾ ഞങ്ങൾ അനാവരണം ചെയ്യും. ഈ ആത്മീയ ഒഡീസിയിൽ ഞങ്ങളോടൊപ്പം ചേരൂ.
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ