മുഖാമുഖം യേശുവുമൊത്ത്ഉദാഹരണം

മോശയുടെ നേതൃത്വത്തിലുള്ള ഇസ്രായേലിന്റെ പുറപ്പാടിലൂടെനീളം യോശുവ അവനെ അടുത്ത് അനുഗമിച്ചിരുന്നു. തിരുനിവാസത്തിനു പുറത്തും ദൈവത്തിന്റെ പർവതത്തിനു കീഴിലും അവൻ പതിവായി അവനെ കാത്തിരുന്നു. കാത്തിരിപ്പിന്റെയും നിരീക്ഷണത്തിന്റെയും ഈ കാലഘട്ടങ്ങൾ അവരെയെല്ലാം നയിച്ച ദൈവത്തോടുള്ള അഗാധമായ ഒരു ആദരവ് അവനിൽ സൃഷ്ടിച്ചിരിക്കണം. മോശയുടെ മരണശേഷം ദൈവം യോശുവയോട് സംസാരിക്കുകയും അവനോട് ശക്തനും ധൈര്യമുള്ളവനായിരിയ്ക്കാനും ദൈവം അവനെ പ്രോത്സാഹിപ്പിച്ചു,അതിനു കാരണം അവൻ മോശയുടെ കൂടെ ഇരുന്നതുപോലെ അവനോടുകൂടെ ഉണ്ടായിരിക്കും. വാഗ്ദത്ത ഭൂമിയിലേക്ക് ജനങ്ങളെ നയിക്കുകയും അവിടെ അവരെ പുനരധിവസിപ്പിക്കുകയും ചെയ്യുക എന്ന വലിയ ദൗത്യവും,നിരവധി ജനവിഭാഗങ്ങളുടെ ഒരു പുതിയ നേതാവുമായ വ്യക്തിയ്ക്ക് എന്തൊരു വലിയ ഉറപ്പാണ് നൽകുന്നത്! യോശുവ ഒരിക്കലും ദൈവത്തെ അനുസരിക്കുന്നതിൽ നിന്നും വ്യതിചലിച്ചിട്ടില്ല,ഈ അനുസരണമാണ് അവനെ ജനക്കൂട്ടത്തിൽ നിന്ന് (യെഫുന്നയുടെ മകൻ കാലേബിനോടൊപ്പം) വേറിട്ടു നിർത്തിയത്.
ദൈവം യോശുവയ്ക്ക് ആവർത്തിച്ച് നൽകുന്ന ഒരു പ്രധാന നിർദ്ദേശംമാണ് ന്യായപ്രമാണം അവനിൽ നിന്ന് അകന്നുപോകരുത് എന്നത്. ആ കൽപ്പന വളരെ പ്രധാനമുള്ളതാണ്,അതിനു കാരണം ദൈവം മോശയ്ക്ക് അനേകം കൽപ്പനകൾ നൽകിയിട്ടുണ്ട് (പത്ത് കൽപ്പനകൾ ഒഴികെ). ഈ കൽപ്പനകൾ,ദൈവവുമായുള്ള ബന്ധത്തിൽ ഒരു വക്തിയുടെ ജീവിതത്തിൽ ഉൾപ്പെടുത്തിയാൽ അനുസരിയ്ക്കുവാൻ വളരെ എളുപ്പമായിരിക്കും. നമ്മൾ ആരെയെങ്കിലും സ്നേഹിക്കുമ്പോൾ അവർക്ക് ഇഷ്ടമുള്ളത് നമ്മൾ ചെയ്യുന്നു,അതൊരു ചുമതലയല്ല. അത് ദൈവവുമായുള്ള നമ്മുടെ ജീവിതത്തിൽ നിന്നും ഒട്ടും വ്യത്യസമുള്ളതല്ല. നമുക്കുള്ളതും,ഉണ്ടാകാനായിപോകുന്ന സകലത്തിലും നമ്മൾ അവനെ സ്നേഹിക്കുമ്പോൾ,അവന്റെ വചനം അനുസരിക്കുന്നതോ അവന്റെ കൽപ്പനകൾ അനുസരിച്ച് ജീവിക്കുന്നതോ നമുക്ക് ഒരിയ്ക്കലും ഒരു ഭാരമകില്ല.
സ്വയം ചോദിക്കേണ്ട ചോദ്യങ്ങൾ:
ഞാൻ ദൈവത്തെ ആഴമായി സ്നേഹിക്കുന്നുണ്ടോ?
അവന്റെ എഴുതപെട്ട വചനമനുസരിച്ചാണോ ഞാൻ ജീവിക്കുന്നത്?
എന്റെ ജീവിതത്തിൽ ഭയം എന്നെ ഭരിയ്ക്കുന്ന ഒരു മേഖലയുണ്ടോ?ദൈവം എന്നോടൊപ്പമുള്ളതിനാൽ "ശക്തനും ധീരനും" ആയിരിക്കാൻ ഞാൻ എന്നെത്തന്നെ ഉദ്ബോധിപ്പിയ്ക്കേണ്ടതുണ്ടോ?
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

നമ്മുടെ ഉള്ളിലും നമ്മോട് കൂടെയും വാസമാക്കിയ നമ്മുടെ നിത്യനായ ദൈവത്തെക്കുറിച്ച് നമുക്ക് പരിചിതമായ സത്യങ്ങളിലൂടെ നമുക്കൊരു ഉണർവ് പ്രാപിക്കുന്നതിനുള്ള ഒരു മഹനീയമായ നോമ്പുകാല സമയമാണ് ഇത്. ഈ ബൈബിൾ പഠന പദ്ധതിയിലൂടെ, നിങ്ങൾ എല്ലാ ദിവസവും, 40 ദിവസത്തേക്ക്, കുറച്ച് മിനിറ്റുകൾ യേശുവിനെക്കുറിച്ചുള്ള വ്യാപ്തിയെ പുതിയൊരു തലത്തിൽ ആഴമായി മനസിലാക്കുവാൻ നിങ്ങൾ തിരഞ്ഞെടുക്കും എന്നതാണ് ഞങ്ങളുടെ പ്രത്യാശ.
More
ഈ പ്ലാൻ നൽകിയതിന് വീ ആർ സിയോണിനോട് ഞങ്ങൾ നന്ദി പറയുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: https://www.instagram.com/wearezion.in/
ബന്ധപ്പെട്ട പദ്ധതികൾ

വെല്ലുവിളി നിറഞ്ഞ ലോകത്ത് ഹൃദയത്തെ സംരക്ഷിക്കുന്നു

ഈസ്റ്റർ ക്രൂശാണ് - 8 ദിന വീഡിയോ പ്ലാൻ

ഈസ്റ്റർ ക്രൂശാണ് - 4 ദിന വീഡിയോ പ്ലാൻ

എന്നോട് കല്പിയ്ക്കുക - സീറോ കോൺഫറൻസ്

ഒരു പുതിയ തുടക്കം

നമ്മുടെ ദൈവിക വിധി അവകാശപ്പെടുന്നു

ബൈബിൾ മനഃപാഠ വാക്യങ്ങൾ (പുതിയ നിയമം)

ദൈവത്തിൻ്റെ ഉദ്ദേശ്യപ്രകാരം ജീവിക്കുകയും അവൻ്റെ കൃപയെ സ്വീകരിക്കുകയും ചെയ്യുക

വർഷാവസാനം പുനഃക്രമീകരിക്കുന്നു - പ്രാർത്ഥനയും ഉപവാസവും
