മുഖാമുഖം യേശുവുമൊത്ത്ഉദാഹരണം

ഇന്നത്തെ വായനയിൽ ആദാമിന്റെയും ഹവ്വായുടെയും കുടുംബത്തിന്റെ സങ്കടകരമായ അവസ്ഥയെ വെളിപ്പെടുത്തുന്നത് നമുക്ക് കാണാനാകും,അവിടെ കയീൻ തന്റെ സഹോദരനായ ഹാബേലിനെ അവന്റെ കോപവും,അസൂയയും,ഒരുപക്ഷെ അവനു വന്നേക്കാവുന്ന അസ്ഥിരമായ അവസ്ഥയും കാരണം കൊല്ലുന്നു. കയീൻ തനിക്ക് ഇഷ്ടമുള്ളത് ചെയ്യാൻ തീരുമാനിക്കുകയും അത് ദൈവത്തെ അപ്രീതിപ്പെടുത്തുകയും ചെയ്തപ്പോൾ,ദൈവത്തെ എങ്ങനെയാണ് പ്രസാദിപ്പിക്കേണ്ടതെന്നും അതിനനുസരിച്ച് എന്താണ് ചെയ്യെണ്ടതെന്നും ഹാബെലിന് അറിയാമായിരുന്നുവെന്ന് വായിക്കുന്നത് വളരെ താല്പര്യമുണര്ത്തുന്ന കാര്യമാണ്. കയീന് എപ്പോൾ വേണമെങ്കിലും മനസാന്തരപ്പെടാനും,പ്രായശ്ചിത്തം ചെയ്യാനും കഴിയുമായിരുന്നെങ്കിലും,അവൻ ഒരു അധാര്മികമായ കുറുക്കുവഴി തിരഞ്ഞെടുത്തത്കൊണ്ട് അത് അവനെ മരിച്ചുപോയ തന്റെ സഹോദരനോടൊപ്പം ഒരു വയലിൽ തനിച്ചാക്കി. അനന്തരമായി അവനും ദൈവവും തമ്മിലുള്ള സംഭാഷണം ഒരേസമയം സങ്കടകരവും അസഹ്യപ്പെടുത്തുന്നതുമാണ്. ദുഃഖകരം എന്തെന്നാൽ,എന്താണ് സംഭവിച്ചതെന്ന് ദൈവത്തിന് അറിയാമായിരുന്നതിനാലും,ഹാബെലിന്റെ ഒരു ആവശ്യവുമില്ലാത്ത മരണത്തിൽ ദുഃഖിക്കുന്നതിനാലും,അസ്വസ്ഥപ്പെടുത്തുന്നത് എന്തെന്നാൽ കയീന് താൻ ചെയ്ത കൊലപാതകത്തെക്കുറിച്ച് ഒരു പരിഭ്രമവുമില്ലാത്തതിനാലും. ഹാബേലിന്റെ രക്തം വീണ ഭൂമിയിൽ കയീൻ ശപിക്കപ്പെട്ടിരിക്കുന്നുവെന്നും അതിനാൽ അവൻ തന്റെ ജീവിതകാലം മുഴുവൻ അലഞ്ഞുതിരിയുന്നവനും ഒരു സ്ഥിരതാമസമില്ലാത്തവനും അയിരിക്കുമെന്ന് ദൈവം അവനോട് പറയുന്നതിനാൽ ഈ സംഭാഷണം അസംതപ്തി ഉളവാക്കുന്നതായി മാറുന്നു. ഭൂമിയിൽ കയ്യിന്റെ ജീവിതകാലം മുഴുവൻ അവനെ ആരും കൊല്ലതിരിയ്ക്കാനായി,അവന്റെമേൽ ഒരു അടയാളം നൽകുന്നതിലൂടെ ദൈവം തന്റെ അതിരുകടന്ന കൃപ അവനോട് പ്രകടിപ്പിച്ചു. ദൈവകൃപ ഏറ്റവും നികൃഷ്ടരായ പാപികൾക്കുപോലും ലഭ്യമാണ്. യേശുവിലുള്ള വിശ്വാസത്തിലൂടെ ഈ കൃപ സ്വീകരിച്ച് രക്ഷിക്കപ്പെടുന്നത് ഒരു പാപിയെ ആശ്രയിച്ചിരിക്കുന്നു! (എഫെസ്യർ2:8)
സ്വയം ചോദിക്കേണ്ട ചോദ്യങ്ങൾ:
നിങ്ങളുടെ ജീവിതത്തിൽ ദൈവത്തിന്റെ കൃപയെക്കുറിച്ച് നിങ്ങൾ അറിവുള്ളവരാണോ?
മറ്റുള്ളവർക്കുള്ള കൃപ നിങ്ങൾ എവിടെയാണ് തടഞ്ഞു വച്ചത്?
നിങ്ങളുടെ ജീവിതത്തിലെ ഏതെങ്കിലും പാപകരമായ മനോഭാവത്തെക്കുറിച്ച് നിങ്ങളെ ബോധ്യപ്പെടുത്താൻ നിങ്ങൾ ദൈവത്തോട് ആവശ്യപ്പെടുമോ?
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

നമ്മുടെ ഉള്ളിലും നമ്മോട് കൂടെയും വാസമാക്കിയ നമ്മുടെ നിത്യനായ ദൈവത്തെക്കുറിച്ച് നമുക്ക് പരിചിതമായ സത്യങ്ങളിലൂടെ നമുക്കൊരു ഉണർവ് പ്രാപിക്കുന്നതിനുള്ള ഒരു മഹനീയമായ നോമ്പുകാല സമയമാണ് ഇത്. ഈ ബൈബിൾ പഠന പദ്ധതിയിലൂടെ, നിങ്ങൾ എല്ലാ ദിവസവും, 40 ദിവസത്തേക്ക്, കുറച്ച് മിനിറ്റുകൾ യേശുവിനെക്കുറിച്ചുള്ള വ്യാപ്തിയെ പുതിയൊരു തലത്തിൽ ആഴമായി മനസിലാക്കുവാൻ നിങ്ങൾ തിരഞ്ഞെടുക്കും എന്നതാണ് ഞങ്ങളുടെ പ്രത്യാശ.
More
ഈ പ്ലാൻ നൽകിയതിന് വീ ആർ സിയോണിനോട് ഞങ്ങൾ നന്ദി പറയുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: https://www.instagram.com/wearezion.in/
ബന്ധപ്പെട്ട പദ്ധതികൾ

ഈസ്റ്റർ ക്രൂശാണ് - 8 ദിന വീഡിയോ പ്ലാൻ

എന്നോട് കല്പിയ്ക്കുക - സീറോ കോൺഫറൻസ്

നമ്മുടെ ദൈവിക വിധി അവകാശപ്പെടുന്നു

ബൈബിൾ മനഃപാഠ വാക്യങ്ങൾ (പുതിയ നിയമം)

വെല്ലുവിളി നിറഞ്ഞ ലോകത്ത് ഹൃദയത്തെ സംരക്ഷിക്കുന്നു

ദൈവത്തിൻ്റെ ഉദ്ദേശ്യപ്രകാരം ജീവിക്കുകയും അവൻ്റെ കൃപയെ സ്വീകരിക്കുകയും ചെയ്യുക

പരിശുദ്ധാത്മാവിലുള്ള ആത്മീയ അവബോധം

വർഷാവസാനം പുനഃക്രമീകരിക്കുന്നു - പ്രാർത്ഥനയും ഉപവാസവും

ഒരു പുതിയ തുടക്കം
