മുഖാമുഖം യേശുവുമൊത്ത്ഉദാഹരണം

മുഖാമുഖം യേശുവുമൊത്ത്

40 ദിവസത്തിൽ 8 ദിവസം

ഗിദെയോൻ ഒരു മുന്തിരിച്ചക്കിനടുത്ത് വച്ച് രഹസ്യമായി ഗോതമ്പ് മെതിക്കുമ്പോൾ കർത്താവിന്റെ ദൂതൻ അവനെ അഭിസംബോധന ചെയ്യുന്നത് വളരെ അതിശയകരമാണ്. അവൻ വ്യക്തമായും മിദ്യാന്യരെ ഭയക്കുകയും അവരുടെ ദൂരപരിധിയ്ക്ക് കീഴിൽ പ്രവർത്തിക്കുകയും ചെയ്തിട്ടുകൂടി,അവനെ "വീരനായ മനുഷ്യൻ" എന്ന് വിളിക്കുന്നു. ഓ! നാം നമ്മെത്തന്നെ കാണുന്നതിൽ നിന്നും എത്ര വ്യത്യസ്തമായാണ് ദൈവം നമ്മെ കാണുന്നത്. ദൂതൻ ഗിദെയോനോട് “ദൈവം നിങ്ങളോടുകൂടെയുണ്ട്” എന്ന് പറയുന്നതും,ഗിദെയോൻ “കർത്താവ് നമ്മോടൊപ്പമുണ്ടെങ്കിൽ,എന്തുകൊണ്ടാണ് ഞങ്ങൾക്ക് ഇതെല്ലാം സംഭവിച്ചത്?”എന്ന ചോദ്യത്തോടെ മറുപടി നൽകുന്നുതും വളരെ താത്‌പര്യമുണര്‍ത്തുന്നതാണ്. ഗിദെയോൻ ഇതെല്ലാം ചെയ്തത് തനിക്കുവേണ്ടിയല്ല,മറിച്ച് തന്റെ ജനത്തിനു വേണ്ടിയാണ്. അത് നേതൃപാടവത്തിന്റെ ഒരു അടയാളമാണ്,അത് അവൻ അവനിൽ കാണുന്നതിന് മുമ്പ് തന്നെ ദൈവം അവനിൽ കണ്ടു. ഗിദെയോൻ തന്റെ ഓരോ ചുവടിലും ദൈവവചനത്തെ പരീക്ഷിക്കുന്നുണ്ടെങ്കിലും,ദൈവം വളരെ ക്ഷമയുള്ളവനാണ്,ഓരോ തവണയും ദൈവം അവനു ഉത്തരം നൽകി.

മിദ്യാന്യർക്കെതിരായ യുദ്ധത്തിലേക്ക് ഗിദെയോനെ പടിപടിയായി ദൈവം നയിക്കുന്നു,ഇത് വളരെ പുരാതനമായ യുദ്ധതന്ത്രമാണെങ്കിലും അതിന്മേൽ ദൈവത്തിന്റെ കൈയുണ്ട്. യുദ്ധത്തിനായി പടയാളികളെ തിരഞ്ഞെടുക്കുന്നതിൽ പോലും ദൈവം ഇടപെട്ടു,അതിനുകാരണം ഇസ്രായേലിന് അമിത ആത്മവിശ്വാസം ഉണ്ടാകരിയ്ക്കാനും നേരായ വഴികളിൽനിന്നും അവർ വ്യതിചലിക്കരിയ്ക്കാൻ അവൻ ആഗ്രഹിക്കുന്നതിനാലുമാണ്. യുദ്ധക്കളത്തിൽ ഒരു വലിയ വിജയം അവർ നേടിയെങ്കിലും,ഗിദെയോൻ നന്നായി അത് പൂർത്തിയാക്കിയില്ല. അവൻ ഇസ്രായേലിനെ വിഗ്രഹാരാധനയിലേക്ക് നയിച്ചു,അത് അവന്റെ കുടുംബത്തിന് ഒരു കെണിയായിരുന്നു.

സ്വയം ചോദിക്കേണ്ട ചോദ്യങ്ങൾ:
ഈ സമയത്ത് ദൈവം എന്നിൽനിന്നും പുറത്തെടുക്കാൻ ആഗ്രഹിക്കുന്ന എന്തെങ്കിലും മറഞ്ഞിരിക്കുന്ന ഗുണം എന്നിൽ ഉണ്ടോ?
ദൈവം ഇന്ന് നിങ്ങളെ എന്താണ് വിളിക്കുന്നത്?വീരപുരുഷൻ/സ്ത്രീ?പ്രിയപ്പെട്ട വ്യക്തി?അതിനായി അവന്റെ ശബ്ദം കേൾക്കുക.
നന്നായി കാര്യങ്ങൾ പൂർത്തിയാക്കാൻ ഞാൻ പ്രതിജ്ഞാബദ്ധനാണോ?

ഈ പദ്ധതിയെക്കുറിച്ച്

മുഖാമുഖം യേശുവുമൊത്ത്

നമ്മുടെ ഉള്ളിലും നമ്മോട് കൂടെയും വാസമാക്കിയ നമ്മുടെ നിത്യനായ ദൈവത്തെക്കുറിച്ച് നമുക്ക് പരിചിതമായ സത്യങ്ങളിലൂടെ നമുക്കൊരു ഉണർവ് പ്രാപിക്കുന്നതിനുള്ള ഒരു മഹനീയമായ നോമ്പുകാല സമയമാണ് ഇത്. ഈ ബൈബിൾ പഠന പദ്ധതിയിലൂടെ, നിങ്ങൾ എല്ലാ ദിവസവും, 40 ദിവസത്തേക്ക്, കുറച്ച് മിനിറ്റുകൾ യേശുവിനെക്കുറിച്ചുള്ള വ്യാപ്‌തിയെ പുതിയൊരു തലത്തിൽ ആഴമായി മനസിലാക്കുവാൻ നിങ്ങൾ തിരഞ്ഞെടുക്കും എന്നതാണ് ഞങ്ങളുടെ പ്രത്യാശ.

More

ഈ പ്ലാൻ നൽകിയതിന് വീ ആർ സിയോണിനോട് ഞങ്ങൾ നന്ദി പറയുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: https://www.instagram.com/wearezion.in/