മുഖാമുഖം യേശുവുമൊത്ത്ഉദാഹരണം

നോഹ ദൈവത്തോടൊപ്പമുള്ള കൂട്ടായ്മയിൽ പതിവായി നടന്നിരുന്ന ഒരു മനുഷ്യനായിരുന്നു (AMPപതിപ്പ്). തിന്മ അതിന്റെ ആധിപത്യം പുലർത്തുകയും ദുഷ്ടത അതിന്റെ ബലം മുറുകെപ്പിടിയ്ക്കുകയും ചെയ്തിരുന്ന ഒരു കാലഘട്ടത്തിൽ (ഇന്നത്തെപ്പോലെ) അവൻ നീതിമാനും കളങ്കമില്ലാത്താനുമായിരുന്നു. അന്ത്യകാലത്ത് സംഭവിച്ചേയ്ക്കാവുന്ന തരത്തിലുള്ള ഒരു വെള്ളപ്പൊക്കത്തിനുശേഷം ഭൂമിയെ വേർതിരിക്കാനും,രക്ഷിക്കാനും,പുനരുജ്ജീവിപ്പിക്കാനുമായി അവന്റെ സമയത്തുണ്ടായിരുന്ന നിരവധി മനുഷ്യരിൽ നിന്ന് ദൈവം അവനെ തിരഞ്ഞെടുത്തു. ഇതൊരു സാധാരണ വിളിയായിരുന്നില്ല,അത് തികച്ചും മനുഷ്യ ചിന്തകൾക്ക് അപ്പുറമുള്ളതായിരുന്നു. ദൈവത്തെകുറിച്ചു യാതൊരു ധാരണയുമില്ലാത്ത ആളുകൾക്ക് പൂർണ്ണമായി കാണുംവിധം ഒരു നഗരത്തിന്റെ നടുവിൽ ഒരു വലിയ പെട്ടകം നിർമ്മിക്കുന്നത് സങ്കൽപ്പിക്കാനാകുമോ. തനിയ്ക്ക് ചുറ്റുമുള്ളവരുടെ പരിഹാസത്തിനും അധിക്ഷേപത്തിനും അവൻ തീർച്ചയായും വിധേയനായിരുന്നു,എന്നിട്ടും തന്നോട് സംസാരിച്ച ദൈവത്തോട് അവൻ വിശ്വസ്തനായി തുടർന്നു. അവനോട് പറഞ്ഞ എല്ലാ നിർദ്ദേശങ്ങളും അവൻ അക്ഷരംപ്രതി അനുസരിച്ചു,കൂടാതെ തന്റെ ഭാര്യയെയും,മക്കളുടെ കുടുംബങ്ങൾക്കൊപ്പവും സകല ജീവജാലങ്ങളിൽ നിന്നും 2 ജോഡികൾവീതം അവൻ രക്ഷിച്ചു. എന്ത് സാഹസികമാണിത്! ഒരു മനുഷ്യനും അവന്റെ കുടുംബത്തിനും ഏറ്റെടുക്കാൻ കഴിയുന്ന എന്തൊരു ധീരമായ ഒരു ദൗത്യമണ് അത് ! എന്നിട്ടും അവർ അത് ചെയ്തു,അതിനു പകരമായി ഒരു വെള്ളപ്പൊക്കത്താൽ ഭൂമിയെ നശിപ്പിക്കില്ലെന്ന് ദൈവം നോഹയ്ക്ക് ഒരു വാഗ്താത്വം നൽകി. നോഹയെപ്പോലെ നമ്മളോരോരുത്തരും ഈ ഭൂമിയിൽ ഒരു പ്രത്യേക ഉദ്ദേശ്യത്തിനായി ദൈവത്തൽ സൃഷ്ടിക്കപ്പെട്ടവരും വിളിക്കപ്പെട്ടവരാണ്. നോഹ ചെയ്തതുപോലെ പൂർണ്ണ അനുസരണത്തോടെ അവന്റെ വിളി കേൾക്കുവാൻ നമ്മൾ നമ്മളെത്തന്നെ അവന്റെ ശബ്ദത്തിനായി ചെവികൊടുക്കാൻ തയ്യാറായിട്ടുണ്ടോ എന്നതിനെ അപേക്ഷിച്ചിരിക്കുന്ന ഇത്.
സ്വയം ചോദിക്കേണ്ട ചോദ്യങ്ങൾ:
സമീപകാലത്തായി ദൈവം നിങ്ങളോട് സംസാരിച്ചത് എന്താണ്?
നിങ്ങൾ അവന്റെ നിർദ്ദേശങ്ങൾ അനുസരിയ്ക്കുന്നുണ്ടോ?
ദൈവവുമായുള്ള കൂട്ടായ്മയിൽ നിരന്തരമായി അവനോടൊപ്പം മുന്നോട്ടുപോകുവാൻ നിങ്ങൾ ബോധപൂർവമായ ഒരു തിരഞ്ഞെടുപ്പ് നടത്തുമോ?
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

നമ്മുടെ ഉള്ളിലും നമ്മോട് കൂടെയും വാസമാക്കിയ നമ്മുടെ നിത്യനായ ദൈവത്തെക്കുറിച്ച് നമുക്ക് പരിചിതമായ സത്യങ്ങളിലൂടെ നമുക്കൊരു ഉണർവ് പ്രാപിക്കുന്നതിനുള്ള ഒരു മഹനീയമായ നോമ്പുകാല സമയമാണ് ഇത്. ഈ ബൈബിൾ പഠന പദ്ധതിയിലൂടെ, നിങ്ങൾ എല്ലാ ദിവസവും, 40 ദിവസത്തേക്ക്, കുറച്ച് മിനിറ്റുകൾ യേശുവിനെക്കുറിച്ചുള്ള വ്യാപ്തിയെ പുതിയൊരു തലത്തിൽ ആഴമായി മനസിലാക്കുവാൻ നിങ്ങൾ തിരഞ്ഞെടുക്കും എന്നതാണ് ഞങ്ങളുടെ പ്രത്യാശ.
More
ഈ പ്ലാൻ നൽകിയതിന് വീ ആർ സിയോണിനോട് ഞങ്ങൾ നന്ദി പറയുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: https://www.instagram.com/wearezion.in/
ബന്ധപ്പെട്ട പദ്ധതികൾ

വെല്ലുവിളി നിറഞ്ഞ ലോകത്ത് ഹൃദയത്തെ സംരക്ഷിക്കുന്നു

ഈസ്റ്റർ ക്രൂശാണ് - 8 ദിന വീഡിയോ പ്ലാൻ

ഈസ്റ്റർ ക്രൂശാണ് - 4 ദിന വീഡിയോ പ്ലാൻ

എന്നോട് കല്പിയ്ക്കുക - സീറോ കോൺഫറൻസ്

ഒരു പുതിയ തുടക്കം

നമ്മുടെ ദൈവിക വിധി അവകാശപ്പെടുന്നു

ബൈബിൾ മനഃപാഠ വാക്യങ്ങൾ (പുതിയ നിയമം)

ദൈവത്തിൻ്റെ ഉദ്ദേശ്യപ്രകാരം ജീവിക്കുകയും അവൻ്റെ കൃപയെ സ്വീകരിക്കുകയും ചെയ്യുക

വർഷാവസാനം പുനഃക്രമീകരിക്കുന്നു - പ്രാർത്ഥനയും ഉപവാസവും
