മുഖാമുഖം യേശുവുമൊത്ത്ഉദാഹരണം

പ്രായമായ ഒരു പുരോഹിതന്റെ മാർഗദർശനമനുസരിച്ചു ഒരു ആരാധനാലയത്തിൽ തന്റെ മുഴുജീവിതവും ദൈവത്തിന് സമർപ്പിച്ചിരിക്കുന്ന ഒരു കൊച്ചുകുട്ടി. ശമുവലിനോട് ദൈവം ആദ്യമായി സംസാരിച്ച സാഹചര്യം അതാണ്. അവൻ കർത്താവിന്റെ ശക്തനായ ഒരു പ്രവാചകനായി വളർന്നു,അവന്റെ വാക്കുകളൊന്നും തന്നെ നടക്കാതെ പോയില്ല. അതിനു പിന്നിലെ കാരണം ഒരുപക്ഷേ,ദൈവത്തിന്റെ ശബ്‌ദം കേൾക്കാൻ കഴിയുന്ന ഒരു ഒരു കാത് അവനുണ്ടായതായിരിയ്ക്കാം,അവൻ സംസാരിക്കുന്നതെല്ലാം ദൈവം അവനു നൽകിയതിനാൽ ആ വാക്കുകൾ ഒന്നും തന്നെ ഉപയോഗശൂന്യമോ നിഷ്ഫലമോ ആകാൻ സാധ്യതയില്ലയിരുന്നു. അത് വലിയൊരു അത്ഭുതമല്ലേ?ഹൃദയകൊണ്ട് തന്നെ വഴിപിഴച്ച ഒരു ജനതയെ ശുശ്രൂഷിച്ചതിനാൽ ശ മുവലിന്റെ ജോലി എളുപ്പമായിരുന്നില്ല. തങ്ങൾക്ക് ഒരു രാജാവിനെ വേണമെന്ന് അവർ ഒടുവിൽ അവനോട് പറഞ്ഞു. അവർ പറഞ്ഞതിന്റെ പൊരുൾ ഇതായിരുന്നു,അവർക്ക് ഇനിമുതൽ ശാമുവേലിൽ വായിൽ നിന്നും ഉപദേശമോ,മാർഗനിർദേശങ്ങളോ,ദൈവവചനമോ ആവശ്യമില്ല എന്നതാണ്. ചുറ്റുമുള്ള എല്ലാ രാജ്യങ്ങളെയും പോലെ അവരെ യുദ്ധത്തിൽ നയിക്കുകയും അവരെ ഭരിക്കുകയും ചെയ്യുന്ന ഒരാളെ അവർ ആഗ്രഹിച്ചു. ദൈവം അവരെ ദൈവത്തിനായി വേര്തിരിയ്ക്കാൻ ആഗ്രഹിച്ചപ്പോൾ അവർ മറ്റുള്ളവരെപ്പോലെ ആകാൻ ആഗ്രഹിച്ചു.
ആ തിരസ്കരണത്തിലൂടെ അവൻ കടന്നുപോകുമ്പോഴും ദൈവം ശമൂവലിന് ഉറപ്പുനൽകുന്നു,അവർ ശമൂവലിനെയല്ല,അവർ ദൈവത്തെയാണ് തള്ളിക്കളയുന്നതെന്ന്. ദൈവം നിർദേശിക്കുന്നതുപോലെ ശമൂവേൽ ശൗലിനെ ഇസ്രായേലിന്റെ ആദ്യത്തെ രാജാവായി അഭിഷേകം ചെയ്യുന്നു,എന്നാൽ ഒരു രാജാവ് അവരിൽ നിന്ന് എന്താണ് ആവശ്യപ്പെടുന്നതെന്ന് നിയമപരമായ മുന്നറിയിപ്പ് നൽകാതെയല്ല അത് ചെയ്തത്. ശമൂവൽ തന്റെ ജീവിതകാലം മുഴുവൻ തനിയ്ക്ക് ദൈവത്തിൽ നിന്നും ശ്രവിയ്ക്കുന്നതിനുള്ള കഴിവുകൾ കാത്തുപരിപാലിച്ചിരുന്നു,അതിനാൽ അവൻ ഒരിക്കലും ദൈവത്തിന്റെ ആത്മാവുമായി ബന്ധപ്പെടുന്നതിന് പുറത്തായിരുന്നില്ല.
സ്വയം ചോദിക്കേണ്ട ചോദ്യങ്ങൾ:
നിങ്ങൾ ദൈവത്തോട് എന്താണോ ആവശ്യപ്പെടുന്നത്,അത് നിങ്ങൾക്ക് വേണ്ടിയുള്ള അവന്റെ ആഗ്രഹത്തിന് പുറത്തുള്ളതാണോ?
പരിശുദ്ധാത്മാവിന്റെ ശബ്ദത്തോട് നിങ്ങൾ നിങ്ങൾതന്നെ എത്രമാത്രം തിട്ടപ്പെടുത്തുന്നുണ്ട്?
പരിശുദ്ധാത്മാവിനെ നിങ്ങളുടെ മനോവികാരങ്ങളിലേയ്ക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ടോ,അതിലൂടെ നിങ്ങൾക്ക് അവ അനുഭവിക്കാനും ആവശ്യമില്ലാത്തത് പുറത്തുവിടാനും അവനു കഴിയും?
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

നമ്മുടെ ഉള്ളിലും നമ്മോട് കൂടെയും വാസമാക്കിയ നമ്മുടെ നിത്യനായ ദൈവത്തെക്കുറിച്ച് നമുക്ക് പരിചിതമായ സത്യങ്ങളിലൂടെ നമുക്കൊരു ഉണർവ് പ്രാപിക്കുന്നതിനുള്ള ഒരു മഹനീയമായ നോമ്പുകാല സമയമാണ് ഇത്. ഈ ബൈബിൾ പഠന പദ്ധതിയിലൂടെ, നിങ്ങൾ എല്ലാ ദിവസവും, 40 ദിവസത്തേക്ക്, കുറച്ച് മിനിറ്റുകൾ യേശുവിനെക്കുറിച്ചുള്ള വ്യാപ്‌തിയെ പുതിയൊരു തലത്തിൽ ആഴമായി മനസിലാക്കുവാൻ നിങ്ങൾ തിരഞ്ഞെടുക്കും എന്നതാണ് ഞങ്ങളുടെ പ്രത്യാശ.
More
ഈ പ്ലാൻ നൽകിയതിന് വീ ആർ സിയോണിനോട് ഞങ്ങൾ നന്ദി പറയുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: https://www.instagram.com/wearezion.in/
ബന്ധപ്പെട്ട പദ്ധതികൾ

പരിശുദ്ധാത്മാവിലുള്ള ആത്മീയ അവബോധം

ബൈബിൾ മനഃപാഠ വാക്യങ്ങൾ (പുതിയ നിയമം)

ഈസ്റ്റർ ക്രൂശാണ് - 4 ദിന വീഡിയോ പ്ലാൻ

ദൈവത്തിൻ്റെ ഉദ്ദേശ്യപ്രകാരം ജീവിക്കുകയും അവൻ്റെ കൃപയെ സ്വീകരിക്കുകയും ചെയ്യുക

വെല്ലുവിളി നിറഞ്ഞ ലോകത്ത് ഹൃദയത്തെ സംരക്ഷിക്കുന്നു

വൈകാരിക പോരാട്ടങ്ങളെയും ആത്മീയ പോരാട്ടങ്ങളെയും മറികടക്കുക

എന്നോട് കല്പിയ്ക്കുക - സീറോ കോൺഫറൻസ്

ഈസ്റ്റർ ക്രൂശാണ് - 8 ദിന വീഡിയോ പ്ലാൻ

വർഷാവസാനം പുനഃക്രമീകരിക്കുന്നു - പ്രാർത്ഥനയും ഉപവാസവും
