മുഖാമുഖം യേശുവുമൊത്ത്ഉദാഹരണം

മുഖാമുഖം യേശുവുമൊത്ത്

40 ദിവസത്തിൽ 4 ദിവസം

ദൈവം അബ്രഹാമിനോട് അവൻ തന്റെ ഒരു സുഹൃത്ത് എന്ന നിലയിൽ സംസാരിച്ചു. അബ്രഹാം തന്റെ അനന്തരവനയാ ലോത്തിന് അവനുവേണ്ട ഭൂമി തിരഞ്ഞെടുക്കാനുള്ള അവസരം നൽകിയപ്പോൾ,ദൈവം തന്നെ ഇറങ്ങിവന്നു അവനോട് സംസാരിച്ചു,അവനോടൊപ്പമുള്ള തന്റെ സാന്നിധ്യത്തെക്കുറിച്ച് ഉറപ്പുനൽകുകയും അവന്റെ സന്തതികളെ അസംഖ്യമാക്കുമെന്ന ഉടമ്പടിയെ ശക്തിപ്പെടുത്തുകയും ചെയ്തു. ലോത്ത്,സോദോം,ഗൊമോറ എന്ന പുരാതന നഗരങ്ങൾ സ്ഥിതിചെയ്‌തിരുന്ന,ജോർദാനിലെ ഫലഭൂയിഷ്ഠമായ ഭൂമി തിരഞ്ഞെടുക്കുകയും,അപ്പോൾത്തന്നെ അബ്രഹാം കനാനിലെ വരണ്ട ദേശങ്ങളിൽ സ്ഥിരതാമസമാക്കുകയും ചെയ്തു. തന്റെ കുടുംബത്തോടുള്ള മഹാമനസ്‌കതയ്ക്കും,നിസ്വാർത്ഥതയ്ക്കും ദൈവം അബ്രഹാമിനെ അളവറ്റ അനുഗ്രഹങ്ങൾ പ്രിതിഫലമായി നൽകുകയും ചെയ്തു. കുറച്ച് വർഷങ്ങൾക്ക് ശേഷം മൂന്ന് മാലാഖമാർ അവനെ സന്ദർശിച്ചപ്പോൾ,തന്റെ വാഗ്ദത്ത പുത്രന്റെ ജനനം വളരെ അടുത്തിരിക്കുന്നുവെന്നും ദീർഘനാളത്തെ കാത്തിരിപ്പിന് ഏതാണ്ട് അവസാനാം വന്നിരിയ്ക്കുന്നുവെന്നും അവനോട് പറയപ്പെടുന്നു. ദുഷ്ടനഗരമായ സോദോമിനെക്കുറിച്ചുള്ള തന്റെ പദ്ധതികളെക്കുറിച്ച് അബ്രഹാമിനോട് പറയണമോ എന്ന് ദൈവം തന്നോട് തന്നെ വാദിച്ചിരുന്നു. എന്നാൽ ദൈവം അത് അവനോട് പറയാൻ തീരുമാനിച്ചു,തുടർന്ന് സംഭവിക്കുന്നത് ആ സ്ഥലത്തെയും അവിടെയുള്ള ആളുകളെയും രക്ഷിക്കാൻ അബ്രഹാം ദൈവവുമായി നടത്തുന്ന ഒരു നീണ്ട ചർച്ചയാണ്. ദൈവം അബ്രഹാമിന്റെ നിബന്ധനകൾ അംഗീകരിക്കുന്നു,പക്ഷേ നിർഭാഗ്യവശാൽ സോദോമും ഗൊമോറയ്ക്കും ദൈവിക ന്യവിധിയിൽ നിന്നും രക്ഷപ്പെടുന്നതിനുള്ള ഒരു ഗുണവുമില്ലായിരുന്നു,ആയതിനാൽ അവർ പൂർണ്ണമായും തുടച്ചുനീക്കപ്പെടുന്നു. അബ്രഹാമിന്റെ ജീവിതത്തിലെ പ്രധാന ചിന്താവിഷയം ദൈവവുമായി അവനുള്ള നിരന്തരമായ അടുപ്പവും സൗഹൃദവുമായിരുന്നു. നീണ്ട കാത്തിരിപ്പിന്റെയും വിശ്വാസത്തിന്റെയും ചുറ്റുപാടിലാണ് അത് വളർന്നത്. തൻ ജനിച്ച കുടുംബത്തെ ഉപേക്ഷിച്ച് തനിക്കറിയാത്ത ഒരു ദൈവത്തെ വിശ്വാസത്തിന്റെ പേരിൽ പിന്തുടരുവാൻ ഇറങ്ങുക എന്നത് എളുപ്പമായിരുന്നില്ല. എങ്കിലും,തന്നെ വിളിച്ച ദൈവത്തിന് താൻ വാഗ്‌ത്വത്തം ചെയ്‌തതെല്ലാം നിറവേറ്റാൻ കഴിയുമെന്ന ആത്മവിശ്വാസത്തോടെ അവൻ അത് ചെയ്‌തു.

സ്വയം ചോദിക്കേണ്ട ചോദ്യങ്ങൾ:
നിങ്ങൾ ഒരു നീണ്ട കാത്തിരിപ്പിൽ ആയിരിയ്ക്കുന്നുവോ?
ഈ കാത്തിരിപ്പിലൂടെ നിങ്ങൾ പഠിച്ച ചില പാഠങ്ങൾ എന്തൊക്കെയാണ്?
നിങ്ങളുടെ കാത്തിരിപ്പിൽ നിങ്ങളുടെ വിശ്വാസം വളർന്നോ അതോ മുരടിച്ചോ?
ദിവസം 3ദിവസം 5

ഈ പദ്ധതിയെക്കുറിച്ച്

മുഖാമുഖം യേശുവുമൊത്ത്

നമ്മുടെ ഉള്ളിലും നമ്മോട് കൂടെയും വാസമാക്കിയ നമ്മുടെ നിത്യനായ ദൈവത്തെക്കുറിച്ച് നമുക്ക് പരിചിതമായ സത്യങ്ങളിലൂടെ നമുക്കൊരു ഉണർവ് പ്രാപിക്കുന്നതിനുള്ള ഒരു മഹനീയമായ നോമ്പുകാല സമയമാണ് ഇത്. ഈ ബൈബിൾ പഠന പദ്ധതിയിലൂടെ, നിങ്ങൾ എല്ലാ ദിവസവും, 40 ദിവസത്തേക്ക്, കുറച്ച് മിനിറ്റുകൾ യേശുവിനെക്കുറിച്ചുള്ള വ്യാപ്‌തിയെ പുതിയൊരു തലത്തിൽ ആഴമായി മനസിലാക്കുവാൻ നിങ്ങൾ തിരഞ്ഞെടുക്കും എന്നതാണ് ഞങ്ങളുടെ പ്രത്യാശ.

More

ഈ പ്ലാൻ നൽകിയതിന് വീ ആർ സിയോണിനോട് ഞങ്ങൾ നന്ദി പറയുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: https://www.instagram.com/wearezion.in/