മുഖാമുഖം യേശുവുമൊത്ത്ഉദാഹരണം

മോശയും ദൈവവും തമ്മിലുള്ള ബന്ധം ആരംഭിച്ചത് മോശ തന്റെ ആടുകളെ സീനായ് പർവതത്തിൽ മേയ്ച്ചുകൊണ്ട് ഇരിയ്ക്കുമ്പോഴാണ് . കത്തുന്ന മുൾപടർപ്പിൽ നിനിന്നും ആരംഭിച്ച ആ ബന്ധം അടുത്ത നാല്പതു വർഷത്തേക്ക് കൂടുതൽ അടുപ്പത്തിലേയ്ക്ക് മാത്രം വളർന്നുകൊണ്ടിരുന്നു. ദൈവം മോശയോട് ഒരു സുഹൃത്തിനെപ്പോലെ സംസാരിച്ചുവെന്ന് ബൈബിൾ പറയുന്നു. അവൻ ആരാണെന്നും അവൻ എന്തുചെയ്യുമെന്നും ദൈവം അവനെ നിയോഗിയ്ക്കുമ്പോൾ അവർ തമ്മിലുള്ള ആദ്യത്തെ സംഭാഷണം നടന്നത് മോശയുടെ ആശങ്കയെയും ഭയത്തെയും കുറിച്ചുള്ളതായിരുന്നു. മോശയുടെ ചോദ്യങ്ങൾക്ക് ദൈവം നേരിട്ട് ഉത്തരം നൽകുന്നില്ല,എന്നാൽ ദെവത്തിന്റെ ചിന്തകൾ അവന്റെ ചിന്തകൾക്കും മുകളിലാണെന്നും ദെവത്തിന്റെ വഴികൾ അവന്റെ വഴികൾക്കും അപ്പുറമാണെന്നുള്ള ഒരു വ്യക്തമായ ദൈവത്തിന്റെ പ്രതികരണം വളരെ ഉത്സാഹം നൽകുന്നതാണ്.
വരും വർഷങ്ങളിൽ മോശയെ ദൈവം താനുമായുള്ള അടുത്ത കൂട്ടായ്മയികൾക്കായി വിളിച്ചു,എന്നാൽ മോശെ ഒരിക്കലും ദൈവത്തിന്റെ വിശുദ്ധിയും മഹത്വവും മനസ്സിലാക്കതെ ഇരുന്നിരുന്നില്ല. മോശെ ദൈവത്തോടൊപ്പം വളരെയധികം സമയം ചെലവഴിച്ചു,ആയതിനാൽ അവന്റെ രൂപം തന്നെ മാറി,അവന്റെ മുഖത്തെ തജസ്സ് മറയ്ക്കാനായി ഒരു മൂടുപടം തന്നെ അവനു ധരിക്കേണ്ടി വന്നു. ദൈവവചനത്തോടുള്ള അവന്റെ ഒരു മത്സരത്തിന്റെ പേരിൽ,വാഗ്ദത്ത ദേശത്ത് പ്രവേശിക്കാൻ അവന് കഴിഞ്ഞില്ലെങ്കിലും,അവൻ മരിക്കുകയും ദൈവത്താൽ തന്നെ സംസ്കരിക്കപ്പെടുകയും ചെയ്തു! എന്തൊരു വലിയ ബഹുമതിയാണത്! അവർ തമ്മിലുള്ള അടുപ്പത്തിന്റെ വലിയൊരു തെളിവാണത്!
സ്വയം ചോദിക്കേണ്ട ചോദ്യങ്ങൾ:
ഞാൻ ദൈവത്തോട് എന്ത് ചോദ്യങ്ങൾ ചോദിക്കണം?
ദൈവത്തോടൊപ്പം സമയം ചെലവഴിക്കാൻ ഞാൻ ശ്രമിക്കുന്നുണ്ടോ?
ദൈവത്തോടൊപ്പമുള്ള എന്റെ സമയം എന്നെ രൂപാന്തരപ്പെടുത്തുന്നോ?
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

നമ്മുടെ ഉള്ളിലും നമ്മോട് കൂടെയും വാസമാക്കിയ നമ്മുടെ നിത്യനായ ദൈവത്തെക്കുറിച്ച് നമുക്ക് പരിചിതമായ സത്യങ്ങളിലൂടെ നമുക്കൊരു ഉണർവ് പ്രാപിക്കുന്നതിനുള്ള ഒരു മഹനീയമായ നോമ്പുകാല സമയമാണ് ഇത്. ഈ ബൈബിൾ പഠന പദ്ധതിയിലൂടെ, നിങ്ങൾ എല്ലാ ദിവസവും, 40 ദിവസത്തേക്ക്, കുറച്ച് മിനിറ്റുകൾ യേശുവിനെക്കുറിച്ചുള്ള വ്യാപ്തിയെ പുതിയൊരു തലത്തിൽ ആഴമായി മനസിലാക്കുവാൻ നിങ്ങൾ തിരഞ്ഞെടുക്കും എന്നതാണ് ഞങ്ങളുടെ പ്രത്യാശ.
More
ഈ പ്ലാൻ നൽകിയതിന് വീ ആർ സിയോണിനോട് ഞങ്ങൾ നന്ദി പറയുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: https://www.instagram.com/wearezion.in/
ബന്ധപ്പെട്ട പദ്ധതികൾ

വെല്ലുവിളി നിറഞ്ഞ ലോകത്ത് ഹൃദയത്തെ സംരക്ഷിക്കുന്നു

ഈസ്റ്റർ ക്രൂശാണ് - 8 ദിന വീഡിയോ പ്ലാൻ

ഈസ്റ്റർ ക്രൂശാണ് - 4 ദിന വീഡിയോ പ്ലാൻ

എന്നോട് കല്പിയ്ക്കുക - സീറോ കോൺഫറൻസ്

ഒരു പുതിയ തുടക്കം

നമ്മുടെ ദൈവിക വിധി അവകാശപ്പെടുന്നു

ബൈബിൾ മനഃപാഠ വാക്യങ്ങൾ (പുതിയ നിയമം)

ദൈവത്തിൻ്റെ ഉദ്ദേശ്യപ്രകാരം ജീവിക്കുകയും അവൻ്റെ കൃപയെ സ്വീകരിക്കുകയും ചെയ്യുക

വർഷാവസാനം പുനഃക്രമീകരിക്കുന്നു - പ്രാർത്ഥനയും ഉപവാസവും
