മുഖാമുഖം യേശുവുമൊത്ത്ഉദാഹരണം

യാക്കോബ്,പലവിധ പേരുകൾ അറിയപ്പെടുന്നൊരു ആളാണ്. അബ്രഹാമിന്റെ ചെറുമകൻ,വഞ്ചകൻ,കുതികാൽ പിടിക്കുന്നവൻ,കൗശലക്കാരനായ വ്യാപാരി എന്നിവ ആ പേരുകളിൽ ചിലതാണ്. എന്നാൽ ഒരു രാത്രി അവൻ തനിച്ചായിരിക്കുന്ന സമയത്ത് ഒരു മാലാഖയുമായിണ്ടായ മല്ലുപിടിത്തത്തിന് ഒടുവിൽ അതെല്ലാം മാറി. തന്റെ അമ്മാവനായ ലാബാന്റെയും അനേകം ആൺമക്കളുടെയും സഹായത്താൽ യാക്കോബിന്റെ ദൃഢത വർഷങ്ങളായി വളർന്നുവന്നു,അതിനാൽ ഉഷസാകുംവരെ മല്ലുപിടിയ്ക്കുന്നത് നിർത്താൻ അവൻ വിസമ്മതിച്ചു. ഈ സമയത്ത് ദൂതൻ അതിൽനിന്നും സ്വതന്ത്രമാകാൻ ആഗ്രഹിച്ചു,പക്ഷേ യാക്കോബ് അവനെ അനുഗ്രഹിക്കുന്നതുവരെ ദൂതനെ വിട്ടയക്കാൻ വിസമ്മതിച്ചു. എന്തൊരു ചങ്കൂറ്റമാണ്! എന്നിട്ടും ദൂതൻ അത് തന്നെ ചെയ്തു. ദൂതൻ യാക്കോബിനോട് അവന്റെ പേര് പറയാൻ ആവശ്യപ്പെടുന്നു (അത് പേര് അറിയാത്തത് കൊണ്ടല്ല) അതിലൂടെ അവൻ യഥാർത്ഥത്തിൽ ആരാണെന്നും ദൈവത്തെ കണ്ടുമുട്ടിയ ശേഷം അവൻ ആരായിരിക്കുമെന്ന് അറിയിക്കാണാനുമാണ്.
യാക്കോബ് യിസഹാക്കിന്റെ ഒളിച്ചോടി പോയ പുത്രനെന്ന നിലയിൽ നിന്നും ഇസ്രായേൽ ആയിത്തീർന്നു,അതിനു കാരണം അവൻ ദൈവത്തോടും മനുഷ്യനോടും പോരാടി വിജയിച്ചു. അത് വളരെ പ്രശംസനീയവും ഒരു ഉയർന്ന യോഗ്യതയുമാണ്. ദൈവവുമായി മല്ലിടാനും അവനെ അനുഗ്രഹിയ്ക്കുന്നതുവരെ അത് തുടരാനുമുള്ള അവന്റെ സന്നദ്ധത നിമിത്തം യാക്കോബ് രൂപാന്തരപ്പെട്ടു. അതാണ് സ്ഥിരോത്സാഹം. അതൊരു നിലനിൽക്കുന്ന വിശ്വാസമാണ്.
സ്വയം ചോദിക്കേണ്ട ചോദ്യങ്ങൾ:
നിങ്ങൾക്ക് ദൈവത്തോട് ചോദ്യങ്ങളുണ്ടോ?
സംശയത്തിലോ നിരാശയിലോ ആയിരിക്കുമ്പോൾ നിങ്ങൾ അവനുമായി മല്ലിട്ടിട്ടുണ്ടോ?
നിങ്ങളുടെ ജീവിതത്തിൽ അവന്റെ അനുഗ്രഹത്തിനായി നിങ്ങൾ അവനോട് ധൈര്യത്തോടെ ചോദിച്ചിട്ടുണ്ടോ?
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

നമ്മുടെ ഉള്ളിലും നമ്മോട് കൂടെയും വാസമാക്കിയ നമ്മുടെ നിത്യനായ ദൈവത്തെക്കുറിച്ച് നമുക്ക് പരിചിതമായ സത്യങ്ങളിലൂടെ നമുക്കൊരു ഉണർവ് പ്രാപിക്കുന്നതിനുള്ള ഒരു മഹനീയമായ നോമ്പുകാല സമയമാണ് ഇത്. ഈ ബൈബിൾ പഠന പദ്ധതിയിലൂടെ, നിങ്ങൾ എല്ലാ ദിവസവും, 40 ദിവസത്തേക്ക്, കുറച്ച് മിനിറ്റുകൾ യേശുവിനെക്കുറിച്ചുള്ള വ്യാപ്‌തിയെ പുതിയൊരു തലത്തിൽ ആഴമായി മനസിലാക്കുവാൻ നിങ്ങൾ തിരഞ്ഞെടുക്കും എന്നതാണ് ഞങ്ങളുടെ പ്രത്യാശ.
More
ഈ പ്ലാൻ നൽകിയതിന് വീ ആർ സിയോണിനോട് ഞങ്ങൾ നന്ദി പറയുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: https://www.instagram.com/wearezion.in/
ബന്ധപ്പെട്ട പദ്ധതികൾ

വെല്ലുവിളി നിറഞ്ഞ ലോകത്ത് ഹൃദയത്തെ സംരക്ഷിക്കുന്നു

ഈസ്റ്റർ ക്രൂശാണ് - 8 ദിന വീഡിയോ പ്ലാൻ

ഈസ്റ്റർ ക്രൂശാണ് - 4 ദിന വീഡിയോ പ്ലാൻ

എന്നോട് കല്പിയ്ക്കുക - സീറോ കോൺഫറൻസ്

ഒരു പുതിയ തുടക്കം

നമ്മുടെ ദൈവിക വിധി അവകാശപ്പെടുന്നു

ബൈബിൾ മനഃപാഠ വാക്യങ്ങൾ (പുതിയ നിയമം)

ദൈവത്തിൻ്റെ ഉദ്ദേശ്യപ്രകാരം ജീവിക്കുകയും അവൻ്റെ കൃപയെ സ്വീകരിക്കുകയും ചെയ്യുക

വർഷാവസാനം പുനഃക്രമീകരിക്കുന്നു - പ്രാർത്ഥനയും ഉപവാസവും
