അത്ഭുതങ്ങളുടെ 30 ദിനങ്ങൾഉദാഹരണം

അത്ഭുതങ്ങളുടെ 30 ദിനങ്ങൾ

30 ദിവസത്തിൽ 14 ദിവസം

രക്തസ്രാവക്കാരിയായ സ്ത്രീ

പുരാതന ജൂത സമൂഹത്തിൽ ഒരു സ്ത്രീയായിരിക്കുക എന്നത് ഒരു വെല്ലുവിളി നിറഞ്ഞ അനുഭവമായിരുന്നു. എന്നാൽ ആർത്തവവുമായിബന്ധപെട്ട സമയം തെറ്റലുകൾ അതിലും മോശമായിരുന്നു, കാരണം അത് ഒരു സ്ത്രീയെ നിരന്തരം രക്തസ്രാവത്തിലേക്ക് നയിച്ചു, അവരെ തൊട്ടുകൂടാത്തവരാക്കി, മതപരമായ ഇടങ്ങളിലും മറ്റ് സാമുദായിക ഒത്തുചേരലുകളിലും പ്രവേശിക്കുന്നതിൽ നിന്ന് അവരെ തടഞ്ഞു. ലേവ്യരുടെ ആചാരപരമായ വിശുദ്ധി നിയമങ്ങൾ അനുസരിച്ച്, വീട്ടിൽ പോലും അത്തരമൊരു സ്ത്രീക്ക് ആളുകളുമായോ വസ്തുക്കളുമായോ സാധാരണ രീതിയിൽ ഇടപഴകാൻ കഴിയുമായിരുന്നില്ല. വസ്തുക്കളെയോ സഹമനുഷ്യരെയോ സ്പർശിക്കുന്നത് തന്നെ അവരെ അശുദ്ധരാക്കുമായിരുന്നു.

അപ്പോൾ, ആ സ്പർശനം അവൾക്ക് സൗഖ്യം നൽകിയെന്നത് എത്ര മനോഹരമാണ്. എല്ലാവരെയും സൌഖ്യമാക്കിക്കൊണ്ടിരുന്ന ആ റബ്ബിയുടെ വസ്ത്രത്തെ സ്പർശിച്ചാൽ പോലും തനിക്ക് സൌഖ്യം ലഭിക്കും എന്ന് കരുതിയത്, ധൈര്യത്തോടെയുള്ള വിശ്വാസമായിരുന്നു. അത് യേശുവിൽ നിന്ന് ശക്തി പുറത്ത് വരാൻ കാരണമായി. ആ ശക്തി പുറത്തുപോയെന്ന് തിരിച്ചറിഞ്ഞ യേശു, അത് അവനിൽ നിന്നും ആളെ അന്വേഷിച്ച് ചുറ്റും നോക്കി.തന്റെ രോഗാവസ്ഥ കാരണം ദൈവീയ ഇടപെടലിന് ഏറ്റവും സാധ്യതയില്ലാത്തവൾ ആയിരുന്നെങ്കിലും, ദൈവത്തിന്റെ കണ്ണിൽ അവൾ മറ്റുള്ളവരെപ്പോലെ യോഗ്യയായവൾ തന്നെയായിരുന്നു. പന്ത്രണ്ടു വർഷം അവഗണിക്കപ്പെട്ടും അദൃശ്യയായും ജീവിച്ചിരുന്ന അവളെ ജനക്കൂട്ടത്തിന് മുന്നിൽ യേശു പരസ്യമായി അംഗീകരിക്കുകയും, അവളുടെ ധൈര്യമായ വിശ്വാസത്തെ പ്രശംസിക്കുകയും ചെയ്ത സംഭവം അത്ഭുതകരമാണ്.

മലിനമായ ഭൂതകാലം, അധാർമികമായ തിരഞ്ഞെടുപ്പുകൾ അല്ലെങ്കിൽ ലജ്ജാകരമായ ആരോഗ്യസ്ഥിതി എന്നിവ കാരണം നിങ്ങൾ യേശുവിൽ നിന്ന് രോഗശാന്തി സ്വീകരിക്കുന്നതിൽ നിന്ന് നിങ്ങളെത്തന്നെ അയോഗ്യനാക്കിയിട്ടുണ്ടോ? എളിമയും അനുതാപവുമുള്ള ഹൃദയത്തോടെ നിങ്ങൾ യേശുവിന്റെ അടുക്കൽ വരുമ്പോൾ, അവൻ തന്റെ കൃപയാൽ നിങ്ങളെ മൂടും, അവന്റെ മുമ്പാകെ നിവർന്നു നിൽക്കാൻ നിങ്ങൾക്ക് കഴിയും, നിങ്ങൾക്കുവേണ്ടി ചൊരിയപ്പെട്ട അവന്റെ രക്തം നിമിത്തം നിങ്ങൾനീതിമാന്മാരായി എണ്ണപ്പെടും. അതുകൊണ്ട് ഇപ്പോൾ ക്രിസ്തുയേശുവിലുള്ളവർക്ക് ഒരു ശിക്ഷാവിധിയുമില്ല (റോമർ 8:1). അതിനാൽ അവന്റെ വസ്ത്രത്തിന്റെ വിളുമ്പിൽ തൊടാൻ ആ ധീരമായ ചുവടുവെപ്പ് നടത്തുക, അവന്റെ ശക്തി നിങ്ങളിൽ പ്രവർത്തിക്കട്ടെ.

ഈ പദ്ധതിയെക്കുറിച്ച്

അത്ഭുതങ്ങളുടെ 30 ദിനങ്ങൾ

യേശു ഭൂമിയിൽ ആയിരുന്നപ്പോൾ ജനങ്ങൾക്കുവേണ്ടി പല അവിശ്വസനീയമായ കാര്യങ്ങൾ ചെയ്തു. നിങ്ങൾ ഈ ബൈബിൾ പദ്ധതി വായിക്കുമ്പോൾ, യേശുവിനെ അവന്റെ പൂർണ്ണതയിൽ നേരിട്ട് അനുഭവിക്കുമെന്നു ഞങ്ങൾ പ്രതീക്ഷിയ്ക്കുന്നു. ഈ ഭൂമിയിലെ നമ്മുടെ ജീവിത യാത്രയിൽ അമാനുഷികതയ്ക്കായി ദൈവത്തിൽ വിശ്വസിക്കുന്നത് നാം ഉപേക്ഷിക്കരുത്.

More

ഈ പ്ലാൻ‌ നൽ‌കിയതിന് We Are Zion ന് നന്ദി പറയാൻ ഞങ്ങൾ‌ താൽ‌പ്പര്യപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: www.instagram.com/wearezion.in