അത്ഭുതങ്ങളുടെ 30 ദിനങ്ങൾഉദാഹരണം

ആദ്യത്തെ അത്ഭുതകരമായ മീൻ പിടുത്തം
ഒരു പരിചയസമ്പന്നനായ മത്സ്യതൊഴിലാളിയായ ശിമോൻ പത്രൊസ്, ഒരു മരപ്പണിക്കാരനായ യേശുവിൽ നിന്ന് തന്റെ തൊഴിൽവിദ്യ അഭ്യസിക്കപ്പെടുന്നത് നിങ്ങൾക്ക് ചിന്തിക്കാനാകുമോ? പക്ഷേ, യേശുവിന്റെ കാര്യത്തിൽ ഒരു കാര്യം മറക്കരുത് — അവൻ ലോകത്തെ സൃഷ്ടിക്കുകയും നിലനിർത്തുകയും ചെയ്യുന്ന ദൈവമാണ്. ലോകങ്ങളെ തന്റെ വചനത്തിലൂടെ ഉളവാക്കിയവന്,പത്രോസിന്റെ വള്ളത്തിനരികിൽ ഒരു മീൻ കൂട്ടം പ്രത്യക്ഷപ്പെടാനും അവ അവന്റെ വലകളിൽ കയറാനും ആജ്ഞാപിക്കുന്നത് വളരെ എളുപ്പമായിരുന്നുവല്ലോ.ദൈവത്തിന് ഒന്നും ബുദ്ധിമുട്ടുള്ളതല്ലെന്നും അവന് എന്തും സാധ്യമാണെന്നും നിങ്ങൾ വിശ്വസിക്കുന്നുവെങ്കിൽ, അത്തരമൊരു അവിശ്വസനീയമായ അത്ഭുതത്തിന് നിങ്ങൾ സ്വയം സജ്ജമാക്കുകയാണ്. നിങ്ങളുടെ ശക്തിയുടെയും വൈദഗ്ധ്യത്തിന്റെയും ഒരു സ്ഥാനത്ത് നിന്നാണോനിങ്ങൾ പ്രവർത്തിക്കുന്നത്, പക്ഷേ അതിൽ ദൈവത്തിന്റെ സ്പർശനത്തിന് ഒരുഇടമുണ്ടോ?
നിങ്ങൾ പഠിച്ച കാര്യങ്ങൾ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്നതിനേക്കാൾ നന്നായി യേശുവിന് ചെയ്യാൻ കഴിയും. നിങ്ങൾപരിശീലിച്ചിട്ടുള്ള കാര്യങ്ങൾ നിങ്ങളെക്കാളും ഉത്തമമായി യേശുവിന് ചെയ്യാൻ കഴിയും. അത് നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ടോ അതോ നിങ്ങളെ ഉപയോഗശൂന്യനാണെന്ന് തോന്നിപ്പിക്കുന്നുണ്ടോ? ദൈവം നിങ്ങളെ ഏൽപ്പിച്ച കാര്യങ്ങൾ അനന്തമായി നിറവേറ്റാൻ കഴിവുള്ളവനാണെന്ന് അറിയുന്നത് നിങ്ങളെ അനുഗ്രഹിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അതിനോട് നമ്മൾ എങ്ങനെ പ്രതികരിക്കണം? ശരി, ഒന്നാമതായി, നമുക്ക് ദൈവത്തെ നമ്മുടെ ജോലിയിലേക്ക് ഫലപ്രദമായി ക്ഷണിക്കാനും അവനെ അത് നയിക്കാൻ അനുവദിക്കാനും കഴിയും. നമ്മുടെ ബിസിനസ്സിൽ അദ്ദേഹവുമായി കൂടിയാലോചിക്കാനും അദ്ദേഹത്തെ നമ്മുടെ മുതിർന്ന പങ്കാളിയായി ഉൾപ്പെടുത്താനും കഴിയും.ജ്ഞാനവും അറിവും അവനിൽ നിഴലിക്കുന്നതിനാൽ നമുക്ക് പഠനത്തിൽ അവനുമായി ബന്ധപ്പെടാൻ കഴിയും.ദൈവത്തെ നമ്മുടെ പ്രവൃത്തികളിൽ ഉൾപ്പെടുത്തുമ്പോൾ, അവൻ എങ്ങനെ അത്ഭുതകരമായ അനുഗ്രഹവും, സഹായവും, അനുഭവങ്ങളും നമുക്ക് നൽകുന്നു എന്ന് കാണുക.
ഈ പദ്ധതിയെക്കുറിച്ച്

യേശു ഭൂമിയിൽ ആയിരുന്നപ്പോൾ ജനങ്ങൾക്കുവേണ്ടി പല അവിശ്വസനീയമായ കാര്യങ്ങൾ ചെയ്തു. നിങ്ങൾ ഈ ബൈബിൾ പദ്ധതി വായിക്കുമ്പോൾ, യേശുവിനെ അവന്റെ പൂർണ്ണതയിൽ നേരിട്ട് അനുഭവിക്കുമെന്നു ഞങ്ങൾ പ്രതീക്ഷിയ്ക്കുന്നു. ഈ ഭൂമിയിലെ നമ്മുടെ ജീവിത യാത്രയിൽ അമാനുഷികതയ്ക്കായി ദൈവത്തിൽ വിശ്വസിക്കുന്നത് നാം ഉപേക്ഷിക്കരുത്.
More
ഈ പ്ലാൻ നൽകിയതിന് We Are Zion ന് നന്ദി പറയാൻ ഞങ്ങൾ താൽപ്പര്യപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: www.instagram.com/wearezion.in
ബന്ധപ്പെട്ട പദ്ധതികൾ

വൈകാരിക പോരാട്ടങ്ങളെയും ആത്മീയ പോരാട്ടങ്ങളെയും മറികടക്കുക

ഈസ്റ്റർ ക്രൂശാണ് - 8 ദിന വീഡിയോ പ്ലാൻ

വർഷാവസാനം പുനഃക്രമീകരിക്കുന്നു - പ്രാർത്ഥനയും ഉപവാസവും

വെല്ലുവിളി നിറഞ്ഞ ലോകത്ത് ഹൃദയത്തെ സംരക്ഷിക്കുന്നു

ഈസ്റ്റർ ക്രൂശാണ് - 4 ദിന വീഡിയോ പ്ലാൻ

മരുഭൂമിയിലെ അത്ഭുതം

ദൈവത്തിൻ്റെ ഉദ്ദേശ്യപ്രകാരം ജീവിക്കുകയും അവൻ്റെ കൃപയെ സ്വീകരിക്കുകയും ചെയ്യുക

അത്ഭുതങ്ങളുടെ 30 ദിനങ്ങൾ

പരിശുദ്ധാത്മാവിലുള്ള ആത്മീയ അവബോധം
