അത്ഭുതങ്ങളുടെ 30 ദിനങ്ങൾഉദാഹരണം

അത്ഭുതങ്ങളുടെ 30 ദിനങ്ങൾ

30 ദിവസത്തിൽ 21 ദിവസം

യേശു തന്റെ വസ്ത്രത്തിൽ തൊട്ട അനേകരെ സുഖപ്പെടുത്തുന്നു

യേശുവിന്റെ മേലങ്കിയുടെ അറ്റത്ത് തൊട്ടതുവഴി ആളുകൾക്ക് സൗഖ്യം ലഭിക്കത്തക്കവിധം ശക്തി അവനിൽ നിന്ന് പ്രസരിപ്പിച്ചു. അവൻ മനുഷ്യനും ദൈവവും ആയിരുന്നിട്ടും, അവന്റെ ശക്തിയുടെ ഉറവിടം, പിതാവുമായുള്ള നിരന്തരമായ സംസർഗ്ഗമായിരുന്നു. ഗെന്നേസരെത്തിൽ ഇറങ്ങുന്നതിനു തൊട്ടുമുമ്പ്, അവൻ ഒറ്റയ്ക്കു മലമുകളിൽ പോയി പ്രാർത്ഥിച്ചു. തുടർന്ന്, അവൻ താഴേക്ക് വന്ന്, വെള്ളത്തിന്മേൽ നടന്നു പിന്നീട് കരയിലെത്തുന്നു. അവൻ മനുഷ്യരൂപത്തിൽ വന്ന ദൈവമായതിനാൽ അവന്റെ ഉള്ളിൽ അത്യുന്നതമായ ശക്തി പ്രവർത്തിച്ചിരുന്നതും സത്യമാണ്. എങ്കിലും, മനുഷ്യനായതിനാൽ, അവനും നമ്മുടെ പോലെ ക്ഷീണവും ദൗർബല്യവും അനുഭവിച്ചിരുന്നു. ആളുകളെ സൌഖ്യമാക്കാനും, വിടുവിക്കാനും, സേവിക്കാനും അവൻ ശക്തി നേടിയത് പിതാവിനോടുള്ള ആ സ്വകാര്യമായ ശാന്തസമയങ്ങളിലൂടെയാണ്. ആ സമയങ്ങളിലാണ് അവൻ തന്നെത്തന്നെ ശക്തിപ്പെടുത്തുകയും ഓരോ ദിവസവും പിതാവിന്റെ ഹൃദയത്തിൽ എന്താണ് ഉള്ളതെന്ന് കേൾക്കുകയും ചെയ്തത്. യേശു തന്റെ പിതാവിന്റെ ഇഷ്ടത്തിനു കീഴടങ്ങി ജീവിച്ചു, അത് അവന് അവിശ്വസനീയമായ ശക്തി ലഭ്യമാക്കുകയും ചെയ്തു.

നമ്മിൽ ഓരോരുത്തരും ഓരോ ദിവസം പിതാവിനോടുള്ള ബന്ധത്തിൽ ഇത്രയും പ്രതിബദ്ധതയോടെ ജീവിച്ചാൽ എങ്ങനെയിരിക്കും? യേശുവിന്റെ മരണത്തിലൂടെയും പുനരുത്ഥാനത്തിലൂടെയും, അവനെ മരിച്ചവരിൽ നിന്ന് ഉയിർപ്പിക്കാൻ അവനിൽ പ്രവർത്തിച്ച അതേ ശക്തി ഇന്നും നമ്മുടെ ഉള്ളിലും ഉണ്ടെന്ന് ഓർക്കുക.പ്രാർത്ഥനയിലൂടെയാണ് ഈ ശക്തി സജീവമാകുന്നതെങ്കിൽ, നമ്മുടെ പ്രാർത്ഥനാ ജീവിതത്തിൽ നാം കൂടുതൽ അച്ചടക്കം പാലിക്കാത്തത് എന്തുകൊണ്ട്? ഈ ശക്തി ഉപയോഗപ്പെടുത്തുന്നതിന് പൂർണ്ണമായും അവനു സമർപ്പിച്ച ഒരു ജീവിതം നയിക്കുക എന്നതാണ് പ്രധാനമെങ്കിൽ, അവന്റെ മുമ്പിൽ നമ്മുടെ ജീവിതം സമർപ്പിക്കുന്നതിൽ നിന്ന് നമ്മെ തടയുന്നതെന്താണ്?

ദൈവത്തിന്റെ ശക്തിയും സാന്നിധ്യവും പ്രസരിപ്പിക്കുന്ന ഒരു ശക്തമായ ജീവിതം നയിക്കാൻ, നാം പരിശുദ്ധാത്മാവിനാൽ മാത്രം നയിക്കപ്പെടണം.പിതാവിന്റെ ഇഷ്ടപ്രകാരം വാക്കുകളില്ലാത്ത ഞരക്കങ്ങളോടെ പ്രാർത്ഥിക്കാൻ അവൻ മാത്രമാണ് നമ്മെ പ്രാപ്തരാക്കുന്നത്, യേശുവിലുള്ള നമ്മുടെ അതിരറ്റ അവകാശത്തെക്കുറിച്ച് അവൻ നമ്മെ ബോധവാന്മാരാക്കുന്നു. ഇത് നിങ്ങൾക്ക് പ്രാപ്യമായ എല്ലാ കാര്യങ്ങളെക്കുറിച്ചും ഉൾക്കാഴ്ച നൽകുകയും പുതുക്കിയ ആത്മീയ അധികാരത്തോടെ ജീവിക്കാൻ നിങ്ങളെ സഹായിക്കുകയും ചെയ്യുന്നു.

ദൈവത്തിന്റെ ശക്തി അനുഭവിക്കാൻ നിങ്ങൾ ചായ്‌വുള്ളവരായിരിക്കുമ്പോൾ, നിങ്ങളെ കണ്ടുമുട്ടുന്ന എല്ലാവരും അവനെ അനുഭവിക്കത്തക്കവിധം അവന്റെ ശക്തിയാൽ നിങ്ങളെ നിറയ്ക്കാൻ നിങ്ങൾ അവനോട് ആവശ്യപ്പെടുമോ?

ഈ പദ്ധതിയെക്കുറിച്ച്

അത്ഭുതങ്ങളുടെ 30 ദിനങ്ങൾ

യേശു ഭൂമിയിൽ ആയിരുന്നപ്പോൾ ജനങ്ങൾക്കുവേണ്ടി പല അവിശ്വസനീയമായ കാര്യങ്ങൾ ചെയ്തു. നിങ്ങൾ ഈ ബൈബിൾ പദ്ധതി വായിക്കുമ്പോൾ, യേശുവിനെ അവന്റെ പൂർണ്ണതയിൽ നേരിട്ട് അനുഭവിക്കുമെന്നു ഞങ്ങൾ പ്രതീക്ഷിയ്ക്കുന്നു. ഈ ഭൂമിയിലെ നമ്മുടെ ജീവിത യാത്രയിൽ അമാനുഷികതയ്ക്കായി ദൈവത്തിൽ വിശ്വസിക്കുന്നത് നാം ഉപേക്ഷിക്കരുത്.

More

ഈ പ്ലാൻ‌ നൽ‌കിയതിന് We Are Zion ന് നന്ദി പറയാൻ ഞങ്ങൾ‌ താൽ‌പ്പര്യപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: www.instagram.com/wearezion.in