അത്ഭുതങ്ങളുടെ 30 ദിനങ്ങൾഉദാഹരണം

അത്ഭുതങ്ങളുടെ 30 ദിനങ്ങൾ

30 ദിവസത്തിൽ 20 ദിവസം

യേശു വെള്ളത്തിന്മീതെ നടക്കുന്നു

വെള്ളത്തിന് മുകളിലൂടെ നടക്കാൻ കഴിയില്ല. അത് ഒരു വസ്തുതയാണ്. മനുഷ്യരായ നമുക്ക് വെള്ളത്തിന് മുകളിലൂടെ നടക്കാൻ കഴിയില്ല, നമ്മൾ അതിന് ശ്രമിച്ചാൽമുങ്ങിപ്പോകും. ശിമോൻ പത്രോസ് മാത്രമേ അത് പരീക്ഷിച്ചുനോക്കിയിട്ടുള്ളൂ, അതിന്റെ കഥ പറയാൻ ജീവിച്ചിരുന്നത്. സൃഷ്ടിയുടെ സമയത്ത് വെള്ളത്തിന്മീതെ ചലിച്ചിരുന്നതു യേശുവിന്റെ ആത്മാവിന് ഒരു മുൻതൂക്കം ഉണ്ടായിരുന്നു, പ്രപഞ്ചത്തിന്റെ സ്രഷ്ടാവ് എന്ന നിലയിൽ. ജല തന്മാത്രകളുടെ ഉപരിതലത്തെസമ്മർദ്ദത്തെനിയന്ത്രിച്ചു അതിനു മുകളിലൂടെനടക്കാനും അദ്ദേഹത്തിന് കഴിഞ്ഞു, കാരണം, അവൻ എല്ലാ ആറ്റങ്ങളും തന്മാത്രകളും സൃഷ്ടിച്ചു. ദൈവത്തിന് അസാധ്യമായി ഒന്നുമില്ല, കാരണം അവൻ പ്രപഞ്ചത്തിലുള്ളതെല്ലാം ഒരുമിച്ച് നിർത്തുന്നു. കൊലോസ്യർ 1:15-20 ലെ സന്ദേശം ഇത് സ്ഥിരീകരിക്കുന്നു:

ഈ പുത്രനെ നോക്കുമ്പോൾ നമുക്ക് കാണാൻ കഴിയാത്ത ദൈവത്തെ കാണാൻ കഴിയും. ഈ പുത്രനെ നോക്കുമ്പോൾ സൃഷ്ടിക്കപ്പെട്ട എല്ലാറ്റിലും ദൈവത്തിന്റെ യഥാർത്ഥ ഉദ്ദേശ്യം കാണാം. ആകാശത്തിനുമുകളിൽ, ഭൂമിയിൽ, കാണുന്നവയും കാണാനാകാത്തവയും, ദൂതന്മാരുടെ പല പല നിരകളും—എല്ലാം അവനിൽ നിന്നു തുടങ്ങി അവനിൽ തന്നെയാണ് അതിന്റെയൊക്കെ ലക്ഷ്യത്തെ കണ്ടെത്തുന്നത്. ഏതൊരു അസ്തിത്വത്തിനും മുമ്പുതന്നെ അവൻ ഉണ്ടായിരുന്നു, ഈ നിമിഷം വരെ എല്ലാം അവൻ ഒരുമിച്ച് നിലനിർത്തുന്നു. സഭയെ കുറിച്ചുവരുമ്പോൾ, അവൻ തന്നെയാണ് അതിനെ ഒരുമിപ്പിക്കുകയും, ശരീരത്തെ തല പോലെ ചേർത്ത് നിലനിർത്തുകയും ചെയ്യുന്നത്. ആദിയിൽ അവൻ പരമോന്നതനായിരുന്നു; ഉയിർത്തെഴുന്നേൽപ്പിന്റെ ആദ്യഫലനായിത്തീർന്ന് അവസാനംവരെയും അവൻ തന്നെയാണ് പരമോന്നതൻ. ആരംഭത്തിൽ നിന്ന് അവസാനംവരെ അവൻ അവിടെയുണ്ട് , എല്ലാറ്റിനെയും എല്ലാവരെയും കഴിഞ്ഞും മഹത്വത്തിൽ നിലകൊള്ളുന്നവൻ. അവന്റെ വിശാലതയും മഹത്വവും അത്രയും വലുതാണ്; ദൈവത്തിന്റെ എല്ലാം അവനിൽ ഒരു തടസ്സവുമില്ലാതെ അതിന്റെ ശരിയായ സ്ഥാനം കണ്ടെത്തുന്നു. അതുമാത്രമല്ല, മനുഷ്യരും വസ്തുക്കളും, മൃഗങ്ങളും അണുക്കളും ഉൾപ്പെടെ സർവബ്രഹ്മാണ്ഡത്തിലെ തകർന്നും വേർപെട്ടും കിടക്കുന്ന എല്ലാം, അവന്റെ മരണത്തിലൂടെയും ക്രൂശിൽ നിന്നൊഴുകിയ അവന്റെ രക്തത്തിലൂടെയും, വീണ്ടും ശരിയായി ഒത്തു ചേർന്ന്, ജീവന്തമായ സ്നേഹസമന്വയത്തിൽ പുതുതായി ഒന്നാകുന്നു.

എല്ലാ ജീവന്റെയും സ്രഷ്ടാവായ യേശുവിന് വെള്ളത്തിൽ നടക്കാൻ കഴിയുമായിരുന്നു എന്നത് യുക്തിസഹമാണ്. എന്നാല്‍ നമ്മുടെ പോലെയുള്ള ഒരു സാധാരണ മനുഷ്യനായ പത്രോസ് യേശുവിനെ നോക്കിക്കൊണ്ടുതന്നെ അതേ കാര്യത്തിന് ശ്രമിച്ചുവെന്നതാണ് വിസ്മയം. . നമ്മെ നമ്മുടെ പടകിൽനിന്ന് പുറത്തേക്ക് കടന്ന് അറിയാത്ത പ്രദേശങ്ങളിലേക്കു നടക്കുന്നതില്‍ നിന്ന് പിടിച്ചുനിര്‍ത്തുന്നത് എന്താണ്? അത്ഭുതം സംഭവിക്കുന്നത് നാം നമ്മുടെ സുഖസൗകര്യങ്ങളിൽ നിന്ന് പുറത്തേക്കു ചുവട് വെച്ച് ദൈവം നമ്മെക്കായി അടയാളപ്പെടുത്തിയ സ്ഥലത്തിലേക്കു നടക്കാന്‍ തുടങ്ങുന്ന നിമിഷത്തിലാണ്. നിങ്ങൾ യേശുവിൽ ദൃഷ്ടി പതിപ്പിച്ച് അവനിലേക്ക് ആ പതറുന്ന ചുവടുകൾ വയ്ക്കുമ്പോൾ, അവൻ നിങ്ങളുടെ മുന്നിലുള്ള പാത നേരെയാക്കാൻ തുടങ്ങുകയും അസാധ്യമായ കാര്യങ്ങൾ സാധ്യമാക്കുകയും ചെയ്യുന്നു. യേശു വരുന്നതും കാത്ത് നിങ്ങൾ പടകിൽ കാത്തിരിക്കുകയാണോ? അവൻ നിങ്ങളെ നയിക്കുന്നിടത്തേക്ക് ആദ്യ ചുവടുവെപ്പ് നടത്തി എഴുന്നേറ്റു നിൽക്കേണ്ട സമയമായിരിക്കാം ഇത്. ഒരു അത്ഭുതം നിങ്ങളെ കാത്തിരിക്കുന്നു!

ഈ പദ്ധതിയെക്കുറിച്ച്

അത്ഭുതങ്ങളുടെ 30 ദിനങ്ങൾ

യേശു ഭൂമിയിൽ ആയിരുന്നപ്പോൾ ജനങ്ങൾക്കുവേണ്ടി പല അവിശ്വസനീയമായ കാര്യങ്ങൾ ചെയ്തു. നിങ്ങൾ ഈ ബൈബിൾ പദ്ധതി വായിക്കുമ്പോൾ, യേശുവിനെ അവന്റെ പൂർണ്ണതയിൽ നേരിട്ട് അനുഭവിക്കുമെന്നു ഞങ്ങൾ പ്രതീക്ഷിയ്ക്കുന്നു. ഈ ഭൂമിയിലെ നമ്മുടെ ജീവിത യാത്രയിൽ അമാനുഷികതയ്ക്കായി ദൈവത്തിൽ വിശ്വസിക്കുന്നത് നാം ഉപേക്ഷിക്കരുത്.

More

ഈ പ്ലാൻ‌ നൽ‌കിയതിന് We Are Zion ന് നന്ദി പറയാൻ ഞങ്ങൾ‌ താൽ‌പ്പര്യപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: www.instagram.com/wearezion.in