അത്ഭുതങ്ങളുടെ 30 ദിനങ്ങൾഉദാഹരണം

യേശു ഊമനെ സുഖപ്പെടുത്തുന്നു
പനി മൂലമോ, ഒരു സംഗീത കച്ചേരിയിൽ പൂർണ്ണ ശബ്ദത്തിൽ പാടിയതിനു ശേഷമോ നിങ്ങൾക്ക് എപ്പോഴെങ്കിലും നിങ്ങളുടെ ശബ്ദം നഷ്ടപ്പെട്ടിട്ടുണ്ടോ? ആരും നിങ്ങളെ കേൾക്കപ്പെടാതെ പോകുന്ന അനുഭവം വളരെ അസ്വസ്ഥതയുളവാക്കുന്നതാണ്. നിങ്ങൾക്ക് ധാരാളം പറയാനുണ്ടാകുകയും നിങ്ങളുടെ ചിന്തകൾ ആളുകളുമായി ആശയവിനിമയം നടത്താൻ കഴിയാതെ വരികയും ചെയ്യുമ്പോൾ അത് കൂടുതൽ അസ്വസ്ഥത സൃഷ്ടിക്കും.
ഭൂതബാധ മൂലം ഊമനായ ഒരു മനുഷ്യനെ യേശു കണ്ടുമുട്ടി, അവൻ അവനെ സ്വതന്ത്രനാക്കി. ആ മനുഷ്യൻ സംസാരിക്കാൻ തുടങ്ങി, ചുറ്റുമുള്ള ജനക്കൂട്ടം അത്ഭുതപ്പെട്ടു. ഇന്ന്, ശത്രുവിന് നമ്മെ ശബ്ദമില്ലാത്തവരാക്കാനുള്ള സമാനമായ ഒരു തന്ത്രമുണ്ട്. അനീതി നടക്കുന്നസമയങ്ങളിൽ നമ്മെ കുറ്റബോധത്തിലാക്കി, നാം അയോഗ്യരാണെന്നു തോന്നിപ്പിച്ച്, നമ്മുടെ വായ അടച്ചിടുന്നു.യേശുവിന്റെ നാമത്തിൽ നമുക്കുള്ള ആത്മീയ അധികാരം അവൻ എടുത്തുകളയുകയും, നമ്മെ ആവർത്തിച്ച് ഭീഷണിപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്തുകൊണ്ട് നമ്മെ നിശബ്ദരാക്കുകയും ചെയ്യുന്നു. നിരന്തരം ഭീഷണിപ്പെടുത്തി, പേടിപ്പിച്ച്, നമ്മെ മിണ്ടാതാക്കുന്നു. നമ്മുടെ ജീവിതത്തിൽ നിരാശ വിതറി, നമ്മുടെ അധരങ്ങളിൽ നിന്നുയരേണ്ട പാട്ടിനെ അടിച്ചമർത്തുന്നു. ശത്രുവിന്റെ പിടിയിൽ നിന്ന് നമ്മെ മോചിപ്പിക്കാനാണ് യേശു വന്നത്. ശത്രുവിന്റെ നിന്ദകളും ഭീഷണികളും നമ്മളാൽ നിശബ്ദമാക്കാനും നമ്മുടെ ആത്മീയ ശബ്ദം വീണ്ടും സജീവമാക്കാനും വേണ്ടിയാണ് അവൻ മരിക്കുകയും ഉയിർത്തെഴുന്നേൽക്കുകയും ചെയ്തത്. കടുത്ത നിരാശ നേരിടുമ്പോഴും നിങ്ങൾ പാടാൻ തീരുമാനിക്കുമ്പോൾ, ദൈവം നിങ്ങളുടെ ശബ്ദം പുനഃസ്ഥാപിക്കാൻ അവൻ നിങ്ങൾ അനുവദിക്കുന്നു. നിങ്ങൾ അവഗണിക്കപ്പെട്ടവർക്കുവേണ്ടി സംസാരിക്കാൻ തീരുമാനിക്കുമ്പോൾ, ദൈവം വീണ്ടും നിങ്ങളുടെ ശബ്ദം ഉപയോഗിക്കുന്നു. ശത്രു നിങ്ങളുടെ ആരോഗ്യത്തിൽ നിന്നും, സമാധാനത്തിൽ നിന്നും, സന്തോഷത്തിൽ നിന്നും കവർന്നെടുത്തതെല്ലാം യേശുവിന്റെ നാമത്തിലും രക്തത്തിലും ലഭിക്കുന്ന പുതിയ അധികാരത്തോടെ തിരിച്ചുപിടിക്കുമ്പോൾ, നിങ്ങൾക്ക് നിങ്ങളുടെ ആ തിരികെ ലഭിക്കും.
നിങ്ങളുടെ ശബ്ദം വിശ്വാസത്തിൽ സംസാരിക്കണമെന്നും, അത് ആരാധനയിൽ ഉയർന്നുവരുമ്പോൾ ചങ്ങലകൾ പൊട്ടിക്കണമെന്നും, നിരന്തരമായ പ്രാർത്ഥനയിൽ ഏർപ്പെടുന്നതിലൂടെ വാതിലുകൾ തുറക്കപ്പെടണമെന്നും ദൈവം ആഗ്രഹിക്കുന്നു. ശത്രുവിനെകൊണ്ട്നിങ്ങളെ ഇനി നിശബ്ദരാക്കാൻ അനുവദിക്കരുത്!
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

യേശു ഭൂമിയിൽ ആയിരുന്നപ്പോൾ ജനങ്ങൾക്കുവേണ്ടി പല അവിശ്വസനീയമായ കാര്യങ്ങൾ ചെയ്തു. നിങ്ങൾ ഈ ബൈബിൾ പദ്ധതി വായിക്കുമ്പോൾ, യേശുവിനെ അവന്റെ പൂർണ്ണതയിൽ നേരിട്ട് അനുഭവിക്കുമെന്നു ഞങ്ങൾ പ്രതീക്ഷിയ്ക്കുന്നു. ഈ ഭൂമിയിലെ നമ്മുടെ ജീവിത യാത്രയിൽ അമാനുഷികതയ്ക്കായി ദൈവത്തിൽ വിശ്വസിക്കുന്നത് നാം ഉപേക്ഷിക്കരുത്.
More
ഈ പ്ലാൻ നൽകിയതിന് We Are Zion ന് നന്ദി പറയാൻ ഞങ്ങൾ താൽപ്പര്യപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: www.instagram.com/wearezion.in
ബന്ധപ്പെട്ട പദ്ധതികൾ

ഈസ്റ്റർ ക്രൂശാണ് - 8 ദിന വീഡിയോ പ്ലാൻ

മരുഭൂമിയിലെ അത്ഭുതം

ഈസ്റ്റർ ക്രൂശാണ് - 4 ദിന വീഡിയോ പ്ലാൻ

വർഷാവസാനം പുനഃക്രമീകരിക്കുന്നു - പ്രാർത്ഥനയും ഉപവാസവും

വെല്ലുവിളി നിറഞ്ഞ ലോകത്ത് ഹൃദയത്തെ സംരക്ഷിക്കുന്നു

വൈകാരിക പോരാട്ടങ്ങളെയും ആത്മീയ പോരാട്ടങ്ങളെയും മറികടക്കുക

ദൈവത്തിൻ്റെ ഉദ്ദേശ്യപ്രകാരം ജീവിക്കുകയും അവൻ്റെ കൃപയെ സ്വീകരിക്കുകയും ചെയ്യുക

എന്നോട് കല്പിയ്ക്കുക - സീറോ കോൺഫറൻസ്

അത്ഭുതങ്ങളുടെ 30 ദിനങ്ങൾ
