അത്ഭുതങ്ങളുടെ 30 ദിനങ്ങൾഉദാഹരണം

അത്ഭുതങ്ങളുടെ 30 ദിനങ്ങൾ

30 ദിവസത്തിൽ 16 ദിവസം

യേശു രണ്ട് അന്ധന്മാരെ സുഖപ്പെടുത്തുന്നു

കുട്ടികളോടൊപ്പം സമയം ചെലവഴിക്കുന്ന മുതിർന്നവരിൽ അവർക്ക് സഹജമായ വിശ്വാസം അനുഭവപ്പെടും.കുട്ടിത്തത്തിലുളള വിശ്വാസത്തിന്റെ മാധുര്യം അതിന്റെ ലാളിത്യത്തിലാണ് – അത് വിശ്വസിക്കുക അനന്തു മാത്രമാണ്. അത് വ്യവസ്ഥാപരമായ ഒന്നല്ല. അത് സങ്കീർണ്ണവുമല്ല. അത് ആരവം കൊണ്ടും പ്രചാരണം കൊണ്ടുമല്ല നയിക്കുന്നത്. ഈ രണ്ട് അന്ധന്മാരുടെ രോഗശാന്തിയുടെ അടയാളം അതാണ്. അവരുടെ പശ്ചാത്തലങ്ങളെക്കുറിച്ച് നമുക്ക് അധികമൊന്നും അറിയില്ല, പക്ഷേ അവർ ഒരു അത്ഭുതത്തിനായി കൊതിച്ചിരുന്നു എന്നത് വ്യക്തമായിരുന്നു.അപ്പോഴാണ് യേശു അവരോട് ഒരു അപ്രതീക്ഷിതമായ ചോദ്യം ചോദിക്കുന്നത്: “എനിക്ക് ഇത് ചെയ്യുവാൻ കഴിയുമെന്നു നിങ്ങൾ വിശ്വസിക്കുന്നുവോ?” അത് അതിശയകരമായൊരു ചോദ്യം തന്നെയാണ്. കാരണം അവർ പൊതുവേദിയിൽ അവന്റെ കരുണ തേടി നിലവിളിച്ചു, അവൻ അവരെ സൌഖ്യമാക്കാൻ കഴിവുള്ളവനാണെന്നു അവർ വിശ്വസിക്കുന്നുണ്ടെന്നത് അതിലൂടെ വ്യക്തമാണ്.

പൂർണമായും അന്ധനായ ഒരാളുടെ കാഴ്ച വീണ്ടെടുക്കലിന് പിന്നിലെ ശാസ്ത്രം കാണിക്കുന്നത്, ഒരിക്കൽ നഷ്ടപ്പെട്ടാൽ കാഴ്ച പുനഃസ്ഥാപിക്കുക അസാധ്യമാണെന്നും, മുമ്പ് ഒരിക്കലും കാഴ്ച ഇല്ലാതിരുന്നപ്പോൾ ഉള്ളതിലും ബുദ്ധിമുട്ടാണെന്നും ആണ്. ലോകം മുഴുവൻ സൃഷ്ടിച്ച യേശു, ഈ രണ്ടുപേരെയും അവരുടെ യഥാർത്ഥ രൂപകൽപ്പനയിലേക്ക് പൂർണ്ണമായ 20/20 കാഴ്ചയോടെ പുനഃസ്ഥാപിച്ചു. അവൻ അവരുടെ നാഡികളെ പുനരുദ്ധരിക്കുകയും, രക്തക്കുഴലുകളെ ശരിയായ ക്രമത്തിൽ നിരുത്തുകയും, നാഡീമാർഗ്ഗങ്ങളെ സൃഷ്ടിക്കുകയും ചെയ്തശേഷമാണ് അവരുടെ ശാരീരിക കണ്ണുകൾ തുറന്നത് .ദൈവത്തിന് മാത്രമേ അത്കഴിയൂ! സ്രഷ്ടാവിന് മാത്രമേ ഒന്നുമില്ലായ്മയിൽ നിന്ന് സൃഷ്ടിക്കാൻ കഴിയൂ! സ്രഷ്ടാവിന് മാത്രമേ ശൂന്യതയിൽ നിന്ന് ഒരു വഴി സൃഷ്ടിക്കാൻ കഴിയൂ.

നിങ്ങൾ കാത്തിരിക്കുന്ന ദൈവവിസ്മയം എന്താണ്? നിങ്ങളുടെ ജീവിതത്തിൽ മനുഷ്യശക്തിക്ക് അപ്പുറം, ദൈവത്തിന് മാത്രം മാറ്റിക്കൊടുക്കാൻ കഴിയുന്ന അസാധ്യതകൾ ഉണ്ടോ? സർവവസ്തുക്കളെയും ഇല്ലായ്മയിൽ നിന്നു സൃഷ്ടിച്ച സ്രഷ്ടാവ് നിങ്ങളുടെ ജീവിതം പുതുക്കാനും പുനഃക്രമീകരിക്കാനും കഴിവുള്ളവൻ തന്നെയാണ്. അതേ ചോദ്യം ഇന്നും അവൻ നമ്മോടും ചോദിക്കുന്നു: “ഞാൻ ഇതു ചെയ്യുവാൻ കഴിവുള്ളവനാണെന്ന് നിങ്ങൾ വിശ്വസിക്കുന്നുവോ?” നിങ്ങൾക്കും ആ കുരുടന്മാരുടെ പോലെ ലളിതമായ, കുട്ടിതനമുള്ള വിശ്വാസത്തോടെ മറുപടി പറയാമോ? — “അതെ കർത്താവേ, ഞാൻ വിശ്വസിക്കുന്നു, നിനക്കു കഴിയും.”

ഈ പദ്ധതിയെക്കുറിച്ച്

അത്ഭുതങ്ങളുടെ 30 ദിനങ്ങൾ

യേശു ഭൂമിയിൽ ആയിരുന്നപ്പോൾ ജനങ്ങൾക്കുവേണ്ടി പല അവിശ്വസനീയമായ കാര്യങ്ങൾ ചെയ്തു. നിങ്ങൾ ഈ ബൈബിൾ പദ്ധതി വായിക്കുമ്പോൾ, യേശുവിനെ അവന്റെ പൂർണ്ണതയിൽ നേരിട്ട് അനുഭവിക്കുമെന്നു ഞങ്ങൾ പ്രതീക്ഷിയ്ക്കുന്നു. ഈ ഭൂമിയിലെ നമ്മുടെ ജീവിത യാത്രയിൽ അമാനുഷികതയ്ക്കായി ദൈവത്തിൽ വിശ്വസിക്കുന്നത് നാം ഉപേക്ഷിക്കരുത്.

More

ഈ പ്ലാൻ‌ നൽ‌കിയതിന് We Are Zion ന് നന്ദി പറയാൻ ഞങ്ങൾ‌ താൽ‌പ്പര്യപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: www.instagram.com/wearezion.in