അത്ഭുതങ്ങളുടെ 30 ദിനങ്ങൾഉദാഹരണം

അത്ഭുതങ്ങളുടെ 30 ദിനങ്ങൾ

30 ദിവസത്തിൽ 15 ദിവസം

യായീറൊസിന്റെ മകളെമരണത്തിൽ നിന്നുംഉയർപ്പിച്ചു

നിങ്ങളുടെ പ്രാർത്ഥനകൾക്കുള്ള ദൈവത്തിന്റെ മറുപടി വൈകുമ്പോൾ നിങ്ങൾ ഒരിക്കലും ആശങ്കപ്പെട്ടിട്ടുണ്ടോ?യേശു അവന്റെ വീട്ടിലേക്ക് പോകും വഴിയിൽ രക്തസ്രാവരോഗിയായ സ്ത്രീയെ സൌഖ്യമാക്കാൻ നിന്നപ്പോൾ, യായിറോസിനുംഅങ്ങനെ തന്നെയായിരിക്കണം തോന്നിയത്. ജനക്കൂട്ടത്തിനിടയിൽ ആരാണ് തന്നെ തൊട്ടതെന്ന് അന്വേഷിച്ച് യേശു സമയം കളയുന്നതു കണ്ടപ്പോൾ, യായിറോസ് എത്ര നിരാശനായി ഇരുന്നിരിയ്ക്കണം! തന്റെ കുട്ടി മരിച്ചുകിടക്കുന്ന തന്റെ വീടിന്റെ ദിശയിലേക്ക് യേശു വേഗം പോകാൻ വേണ്ടി, ആരെങ്കിലും അത് പെട്ടെന്ന് സ്വയം പ്രഖ്യാപിക്കാനായി യായീറസ് ആഗ്രഹിച്ചിരിക്കണം. ആ കാലതാമസം അയാളുടെ കുട്ടിയുടെ ജീവൻ നഷ്ടപ്പെടുത്തി, പക്ഷേ ജീവിതത്തെ മാറ്റിമറിക്കുന്ന ഒരു സാക്ഷ്യത്തിനുള്ള ദൈവിക ക്രമീകരണമാണിതെന്ന് അയാൾക്ക് അറിയില്ലായിരുന്നു.

നിങ്ങൾ പ്രാർത്ഥിക്കുന്ന ഒരു പ്രാർത്ഥനയുടെ ഉത്തരത്തിനായിഅനന്തമായി കാത്തിരിക്കുന്നതും, അല്ലെങ്കിൽ ജോലിസ്ഥലത്ത് നിങ്ങളുടെ സ്ഥാനക്കയറ്റത്തിലെ കാലതാമസം, ഇവയൊന്നും വെറുതെയല്ല! ദൈവം എപ്പോഴും പ്രവർത്തനനിരതനാണ്.. അവൻ നിന്റെ ചുറ്റും, നിന്നിലൂടെ, എല്ലാ ബിന്ദുക്കളെയും ചേർത്തുകൊണ്ടിരിക്കുന്നു. മരുഭൂമിയിൽ വഴികൾ ഉണ്ടാക്കിയും, വഴിയില്ലാത്തിടത്ത് വഴികൾ തുറന്നും, നിന്റെ വിചാരത്തേക്കാളും നിയന്ത്രണത്തേക്കാളും അതീതമായി കാര്യങ്ങൾ നടക്കുമാറാക്കിയും, അവൻ പ്രവർത്തിക്കുന്നു.

ഈ കഥയിൽ നിന്ന് നമുക്ക് എന്തെങ്കിലും പഠിക്കാൻ കഴിയുമെങ്കിൽ, ജീവിതയാത്രയിൽ യേശു നമ്മോടൊപ്പമുള്ളപ്പോൾ, നമ്മെ പൂർണ്ണമായും അന്ധരാക്കുന്ന അപ്രതീക്ഷിതവും ദാരുണവുമായ സാഹചര്യങ്ങളിൽപോലുംനമുക്ക് അവനിൽ വിശ്വസിക്കാൻ കഴിയും. അങ്ങനെയുള്ള സമയത്തു നമ്മൾ ഞെട്ടിപ്പോകുമ്പോഴും, യേശുവിന് അതൊന്നും അപ്രതീക്ഷിതമല്ല; മറിച്ച് അത്തരം സമയങ്ങളിൽ അവൻഎന്നത്തേക്കാളും കൂടുതൽ ഉത്തരവാദിത്തമുള്ളവനാണ്. നിങ്ങളുടെ കാതുകളിൽ അലറുന്ന ശബ്ദങ്ങൾ എന്തുതന്നെയായാലും, "ഭയപ്പെടേണ്ട, വിശ്വസിക്കൂ" എന്ന് പറയുന്നതായിരിക്കും അവന്റെ ശബ്ദം.ആ ശബ്ദം കേൾക്കാൻ, നമ്മൾ ശാന്തരായി, അവനോടൊപ്പം ഏകാന്തമായി സമയം ചെലവിടാൻ തയാറാകുമോ എന്നത് നമ്മുടെ തീരുമാനമാണ്. കൃത്യസമയത്ത് പ്രവർത്തിക്കുന്ന ഒരു ദൈവത്തിൽ വിശ്വസിക്കുമ്പോൾ കാലതാമസം നിരാശാജനകമല്ല. കാലതാമസങ്ങൾ ദൈവവുമായുള്ള നിരന്തരമായ കൂടിക്കാഴ്ചയുടെ ദിവ്യ നിമിഷങ്ങളാകാം.

ഈ പദ്ധതിയെക്കുറിച്ച്

അത്ഭുതങ്ങളുടെ 30 ദിനങ്ങൾ

യേശു ഭൂമിയിൽ ആയിരുന്നപ്പോൾ ജനങ്ങൾക്കുവേണ്ടി പല അവിശ്വസനീയമായ കാര്യങ്ങൾ ചെയ്തു. നിങ്ങൾ ഈ ബൈബിൾ പദ്ധതി വായിക്കുമ്പോൾ, യേശുവിനെ അവന്റെ പൂർണ്ണതയിൽ നേരിട്ട് അനുഭവിക്കുമെന്നു ഞങ്ങൾ പ്രതീക്ഷിയ്ക്കുന്നു. ഈ ഭൂമിയിലെ നമ്മുടെ ജീവിത യാത്രയിൽ അമാനുഷികതയ്ക്കായി ദൈവത്തിൽ വിശ്വസിക്കുന്നത് നാം ഉപേക്ഷിക്കരുത്.

More

ഈ പ്ലാൻ‌ നൽ‌കിയതിന് We Are Zion ന് നന്ദി പറയാൻ ഞങ്ങൾ‌ താൽ‌പ്പര്യപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: www.instagram.com/wearezion.in